എന്നും വൈകീട്ട് 5 മണിയാകുമ്പോ മജീദിന്റെ വിളി വരും
ഇന്നും പോയ്യോക്വാ ല്ലേ ?
പിന്നെന്താ ഞാൻ റെഡി
ഇതായിരിക്കും എന്റെ മുപടി
സത്യത്തിൽ അവന്റെ വിളിയും കാത്തിരിക്ക്യാരിക്കും ഞാനും
ചൂണ്ടലിടൽ അന്നൊക്കെ വല്ലാത്തൊരു ഹരമായിരുന്നു
ശരിക്ക് പറഞ്ഞാൽ ഞാനതിന് അഡിക്റ്റായി പോയിരുന്നു
അധികവും പള്ളിയത്ത് ഗുളികപുഴയിലേക്കാണ് പോകാറ്
ചെമ്പല്ലിയും മഞ്ഞളേട്ടയും കിട്ടാത്ത ദിവസങ്ങൾ കുറവാണ്
പക്ഷെ ഒരു വാളയെ കിട്ടുക എന്ന ഞങ്ങളുടെ സ്വപ്നം സ്വപ്നമായി തന്നെ തുടർന്നു.
ഒരു ദിവസം മജീദിന്റെ വിളി വന്നില്ല
അങ്ങോട്ട് വിളിച്ചപ്പോൾ
അവനിന്നില്ല എന്തോ പരിപാടിയുണ്ടെന്ന് പറഞ്ഞു
എന്റെ മനസ് വല്ലാതെ അസ്വസ്തമായി
എന്നും മദ്യപിക്കുന്നവന് കിട്ടാതാകുമ്പോഴുള്ള അസ്വസ്തത പോലെ
പിന്നെ ഒന്നും ആലോചിച്ചില്ല
തനിയെ ഒരൊറ്റ പോക്ക്
രാത്രി ഒമ്പതു മണി വരെ ഇരുന്നു....
എന്നും കിട്ടാറുള്ള ചെറുതിനെ പോലും കിട്ടിയില്ല
കൊതുക് കടി കൊണ്ടത് മിച്ചം
കോത്തിടാൻ വാങ്ങിയ 10 രുപയുടെ മത്തിയും നഷ്ടം
എണിറ്റ് പോരാൻ നോക്കുമ്പോഴാണ് മജീദ് വിളിച്ചത്
എന്തായി ?
എന്തെങ്കിലും കിട്ടിയോ ?
ഇല്ലടോ ഇന്നൊരു കൊത്ത് പോലുമില്ല ..
അവനോട് മറുപടി പറഞ്ഞ് ഫോണും പോക്കറ്റിലിട്ട് എണീറ്റ് പോരാൻ നോക്കുമ്പോഴാണ് ഒരു മത്തി കഷ്ണം ബാക്കിയായത് എന്റെ കണ്ണിൽ പെട്ടത്
ഇത് കൂടി നോക്കാമെന്നും കരുതി ആ മത്തി കഷ്ണവും ചൂണ്ടയിൽ കോർത്ത് പുഴയിലേക്ക് വലിച്ചെറിഞ്ഞു.
ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് കാണും
എന്തോ നല്ല കനത്തിൽ തന്നെ എന്റെ ചൂണ്ടയിൽ കൊത്തി വലിച്ചു
ഇരുന്ന ഇരിപ്പിൽ നിന്നും ചാടി എഴുനേൽക്കുന്നിടയിലുള്ള എന്റെ ചൊട്ടിവലി അതിനെ കുടുക്കി എന്നെനിക്ക് മനസിലായി
എന്തോ കിട്ടിയെന്നുള്ള ആശ്ചര്യവും ഒറ്റക്കാണെന്നുള്ള ഭയവും .....
ഒക്കെയുണ്ടെങ്കിലും ഒരു പാട് നേരത്തെ പരിശ്രമത്തിൽ ഞാനതിനെ കരക്കടുപ്പിച്ചു
വാളയെന്ന സ്വപ്നം സാക്ഷാൽകരിച്ചു എന്ന സന്തോഷത്തിൽ മൊബൈലെടുത്തടിച്ചതും ചൂണ്ടലും കണ്ണിയുമിട്ട് ഞാനോടിയതും. ഒരുമിച്ചായിരുന്നു
പിന്നെ ഇന്ന് വരെ ചൂണ്ടലിടാൻ ഞാൻ തനിച്ചു പോയിട്ടില്ല
അതൊരു *മണ്ടിലിയായിരുന്നെടോ ഉക്കൻ മണ്ടിലി* !! :)
No comments:
Post a Comment