Monday, November 3, 2014

ലോക കപ്പ്

ഞാനും ചെറുപ്പത്തില്‍ ഫുഡ്‌ബോള്‍ കളിക്കാന്‍ പോകുമായിരുന്നു ..
പിന്നീട് ഞാനാ പൂതി ഉപേക്ഷിച്ചു ...
ഞാനീ കളി തുടര്‍ന്നാല്‍ ഒരു മെസ്സിയോ റൊണാള്‍ഡോ യോ ആകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല ..
അങ്ങനെ ആയിക്കഴിഞ്ഞാലുള്ള എന്‍റെ ഒരു അവസ്ഥ ആലോചിച്ചു നോക്കിയതാണ് ഞാനീ പൂതി ഉപേക്ഷിക്കാന്‍ കാരണം ...
ആരും ചിരിക്കണ്ട .....
ഞാന്‍ പറേണത് മുയുമന്‍ കേക്ക് ...
ആദ്യം തന്നെ ഈ ലോല ഹൃദയന്റെ ഉള്ളില്‍ ഓടിയെത്തിയത് ആ പന്തന്‍റെ മനസായിരുന്നു ...
എല്ലാരും കൂടി പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഗ്രൌണ്ടിലിട്ട് നെട്ടോട്ടമോടിച്ച് ചവിട്ടി കൂട്ടുകയല്ലേ ആ പാവം പന്തിനെ ....
ഇതിന് മാത്രം എന്ത് തെറ്റാണാവോ ആ പന്ത് ഇവരോട് ചെയ്തത് ..
അങ്ങനെയുള്ള ഒരു പന്തിന്‍റെ ശാപം വാങ്ങി ക്കൂട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല
ഇത് ഒന്നാമത്തെക്കാരണം
ഇനി കാരണം രണ്ട്...
ഞാന്‍ കളിക്കളത്തില്‍ ഇറങ്ങിയാല്‍ എന്നോട് ഗോളടിച്ചുപോകും
അങ്ങനെ ഗോളടിച്ചു കഴിഞ്ഞാല്‍ പിന്നെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ജീവനും കൊണ്ട് മരണ പാച്ചല് പായണം
എന്നാലും കൂടെ കളിക്ക്ന്നവര്‍ വിടൂല അവരും പിന്നാലെ പായും
പാച്ചല്‍ നിര്‍ത്തിയാലോ പിന്നാലെ വന്നവര്‍ തോളിലും തലയിലും കേറി പൊങ്കാലയിടും .
എന്തിനീ സങ്കടപ്പാട് വിളിച്ചു വരുത്തണം
ഇനി മൂന്നാമത്തെ കാരണം
കോര്‍ണര്‍ കിക്ക് ....
ഇത് വലാത്തൊരു കിക്കാണ്
ഈയൊരു കിക്ക് നമ്മള്‍ അടിക്കേണ്ടി വരും
കിക്കാവുന്ന ഒരു കാര്യവും ചെയ്യുന്നത് എനക്ക് പണ്ടേ ഇഷ്ട്ടമല്ല
കാരണം നമ്പര്‍ ഫോര്‍
പെനാല്‍റ്റിഷൂട്ടൌട്ട്
പെനാല്‍റ്റി എന്ന് കേള്‍ക്കുന്നത്തെ എനക്ക് അലര്‍ജിയാണ്
ഇന്നേ വരെ എന്‍റെ ജീവിതത്തില്‍ ഒരു കാര്യത്തിനും ഞാന്‍ പെനാല്‍റ്റി കെട്ടേണ്ടി വന്നിട്ടില്ല ...
അഞ്ചാമതായി ..
ചുവന്ന കാര്‍ഡും മഞ്ഞ കാര്‍ഡും
എന്നെ തന്നെ എനിക്ക് തിരിച്ചറിയാന്‍ പറ്റാത്ത ഒരു ഐഡന്റിറ്റി കാര്‍ഡ് കൊണ്ട് ഒരു പാട് കാര്യങ്ങള്‍ നടത്താറുള്ള ഞാന്‍ കേവലം മഞ്ഞയും ചുവപ്പും കളറുള്ള ഒരു കാലിക്കാര്‍ഡ് കാണിക്കുമ്പോള്‍ കേറി പോകേണ്ടി വരിക എന്ന് പറഞ്ഞാല്‍ ഇത്രയും വല്യ നാണക്കേട് പിന്നെ വേറെയെന്താണ് ...
ഇങ്ങനെയൊക്കെ അന്ന് ഞാന്‍ ചിന്തിച്ചിട്ട് ഈ കാല്‍പന്ത്‌ കളിയുടെ മോഹം ഉപേക്ഷിചില്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഒരു മെസ്സിയോ റൊണാള്‍ഡോ യോ ആയിപ്പോകില്ലായിരുന്നോ ....ദൈവം കാത്തു 

ഡ്രൈവര്‍

വാഹനമോടിക്കുന്നവരെല്ലാം ഡ്രൈവര്‍ മാരാണെങ്കിലും വാഹനമോടിക്കള്‍ തന്‍റെ ഉപജീവന മാക്കിയവരെ മാത്രമേ നാംഡ്രൈവര്‍ എന്ന് വിളിക്കുകയുള്ളൂ ....
എന്‍റെയും ഉപജീവന മാര്‍ഗം ഈ ഡ്രൈവിംഗ് ജോലി ആയതുകൊണ്ട് തന്നെ ആ വിളിയില്‍ പെട്ട ഒരാളാണ് ഞാനും ...
പണ്ടൊക്കെ ഒരു വീട്ടില്‍ ഒരു ജീപ്പോ കാറോ ഉണ്ടെങ്കില്‍ തന്നെ അവര്‍ക്ക് ഒരു ഡ്രൈവറും വേണമായിരുന്നു
അന്നൊക്കെയുള്ള കുട്ടികള്‍ ഈ ഡ്രൈവര്‍ മാരെ നോക്കി കണ്ടിരുന്നതും ഒരാരാധനയോടും ബഹുമാനത്തോടുമോക്കെയായിരുന്നു ...
ചെറുപ്പകാലത്ത്ഞാനൊക്കെ ബസ്സും ലോറിയുമൊക്കെ ഓടിക്കുന്നവരെ വളരെ കൌതുകത്തോടെ യായിരുന്നു നോക്കിയിരുന്നത് ...
ഇങ്ങനെയൊക്കെയുള്ള വെത്യസ്ഥമാം ഡ്രൈവറെ ഇന്ന് സത്യത്തിലാരും തിരിച്ചറിയുന്നില്ല ..
ഫീലിംഗ് : ഉള്ളില് സങ്കടണ്ട് ട്ടോ

അഹഗ്ഗാരം

ഞാന്‍ അഹഗ്ഗാരം കൊണ്ട് പറയാന്ന് വിചാരിക്കരുത് ...
ഈ ഞാന്‍ ഇങ്ങനെയോന്നുമാല്ലായിരുന്നു..... അന്ന്
അന്നെന്‍റെ മുന്നില് കൈ നീട്ടാത്തവരില്ലായിരുന്നു ,,,,,,
കൈ നീട്ടിയവരെ ആരെയും ഞാന്‍ നിരാഷപ്പെടുത്തിയിട്ടുമില്ലായിരുന്നു .......
ദേശാന്തരങ്ങളും ഭാശാന്തരങ്ങളും കടന്ന് എന്‍റെ മുന്നില്‍ വന്ന് കൈ നീട്ടിയവര്‍ എത്രയെത്ര രാജ്യക്കാര്‍ ..
അമേരിക്ക
ജപ്പാന്‍
ഇന്ത്യ
ശ്രീലങ്ക
നേപ്പാള്‍
പാക്കിസ്ഥാന്‍
ബംഗ്ലാദേശ്
അഫ്ഗാനിസ്ഥാന്‍
ഫിലിപ്പീന്‍
ചൈന
ഇന്തോനേഷ്യ
ഈജിപ്ത്
സിറിയ
ലെബന്‍
ഇറാക്ക്
ഇറാന്‍
കുവൈറ്റ്‌
കൊറിയ
ബ്രിട്ടന്‍
നെജീരിയ
സൊമാലിയ
മൊറോക്കോ
കെനിയ
ഫ്രാന്‍സ്
ഇറ്റലി
ജോര്‍ദാന്‍
സുഡാന്‍
സൗദി
ഒമാന്‍
അങ്ങനെയങ്ങനെ ....
എണ്ണിയാല്‍ തീരില്ല ........
ചുരുക്കി പറഞ്ഞാല്‍ ലോകത്തുള്ള ഒരു വിധം എല്ലാ രാജ്യക്കാരും ......
എല്ലാവര്‍ക്കും അവര്‍ കൈ നീട്ടുമ്പോള്‍ തന്നെ ഞാന്‍ ടിക്കറ്റ് കൊടുക്കുമായിരുന്നു ..
കാരണം
അന്ന് ഞാന്‍ കുവൈറ്റ് പബ്ലിക് ട്രാന്‍സ്പോര്‍ട്ടിലെ ബസ്സ്‌ ഡ്രൈവറായിരുന്നു ....  

മന്ത്

മന്ത് എന്ന് പറഞ്ഞാല്‍ ഒരു രോഗമാണ് ....
എന്നാല്‍ നമ്മുടെ നാട്ടിലൊക്കെ മന്ത് എന്ന പേരിലറിയപ്പെടുന്ന മറ്റൊരു സാധനമുണ്ട് ......
പണ്ടത്തെ വീടുകളുടെ അടുക്കളയിലെ ''കയില്തട്ട് ' ലില്‍ മറ്റെല്ലാ കയിലുകള്‍ക്കിടയില്‍ ഒരു രാജാവിനെ പോലെ തൂങ്ങി കിടക്കുന്ന നമ്മുടെ സാക്ഷാല്‍ മന്ത്
ഇതിന് പല നാട്ടിലും പല പേരുകളാണെന്ന് തോനുന്നു
പക്ഷെ ആ പേരുകളൊന്നും എനിക്കറിയില്ല
എന്‍റെ വീട്ടില്‍ എന്നും തൈര് കടയുമ്പോള്‍ ഉമ്മാന്‍റെ രണ്ട് കൈവെള്ളകള്‍ക്കിടയില്‍ കിടന്ന്കൊണ്ട് ഇവന്‍ ശക്രശ്വാസം വലിക്കുന്നത് കുഞ്ഞു നാളില്‍ ഞാന്‍ താടിക്ക് കയ്യും കൊടുത്ത് കൊണ്ട് കൌതുകത്തോടെ നോക്കിയിരിക്കാരുണ്ടായിരുന്നു .......
ഈ മന്ത് തന്നെയാണ് വീട്ടില്‍ എനിക്കൊരു ഇരട്ട പ്പേരും സമ്മാനിച്ചത്‌ .......
എന്താണെന്നല്ലേ ..... പറയാം
ഇറച്ചി പുയ്ക്ക് എന്ന് വെച്ചാല്‍ എല്ലാരെ പോലെ എനിക്കും ജീവനാണ് ,,,,,അന്നും ഇന്നും
കപ്പയും ഇറച്ചിയും വേവിച്ചത് കൊണ്ട് മാത്രം പുയ്ക്കാവില്ല ..
ഇത് രണ്ടും കൂടി വേവിച്ച് മസാലയും കരുവേപ്പിലയുമൊക്കെയിട്ട് ഈ മന്തെടുത്ത് ഇരിളക്കലുണ്ട് ആ ഇളക്കു പൂര്‍ത്തിയാകുമ്പഴെ പുയ്ക്ക് പുയ്ക്കാവുന്നുള്ളൂ ..
എന്‍റെ വീട്ടില്‍ ഇടക്കിടക്ക് ഈ പുയ്ക്കുണ്ടാക്കുമ്പോള്‍ ഞാനുമ്മാന്‍റെ അടുത്ത് പോയി ഉമ്മാനെ തോണ്ടും ...
ഉമ്മാ ഉമ്മാ ഒന്ന് ഞാന്‍ ......... .....
ഉമ്മ പറയും ,,,,അത വന്നല്ലോ മന്ത് വടിയന്‍ ..
ആ ഇബ്ട നിക്ക് അവസാനം തെരാ മെന്ന് പറഞ്ഞാലും
ഞാന്‍ പറയും
ഞാനൊന്ന് വടിച്ച്‌ നക്കീറ്റ് ഉമ്മ ആദ്യേ എളക്കിക്കോ...എന്നാ എനക്ക് പിന്നേം വടിക്കാലോ ...
എന്നെ കൊണ്ട് രക്ഷയില്ലെന്നു തോന്നിയാല്‍ ഉമ്മ അപ്പറത്തെ വീട്ടിലേക്കു നോക്കി ഉറക്കെ വിളിച്ചു പറയും ..
ഏയ് ഇങ്ങക്കിബടത്തെ മന്ത് ബടിയന കാണണോ ...
ആ ഭീഷണിക്ക് മുന്നില്‍ ഞാന്‍ പിന്നോട്ട് വലിയും ...
മാണ്ട മാണ്ട ബയ്യ തന്നാ മയി ...
അങ്ങനെ അവസാനം ആ മന്ത് കിട്ടിയാല്‍ കൈവിരള് കൊണ്ട് വടിച്ച്‌ നാവു കൊണ്ട് നക്കുംപോഴുള്ള ആ ഒരു സുഖം .....ഹോ ...ആലോചിക്കാന്‍ വയ്യ .....
അങ്ങനെയാണ് ഈ മന്ത് അന്നെനിക്ക് മന്ത് വടിയന്‍ എന്ന പേര് സമ്മാനിച്ചത്‌ ....
വാല്‍കഷണം : നാളെ ഒരു മന്ത് വടി ഉണ്ടെന്ന് ഓര്‍ത്തപ്പോള്‍ അറിയാതെ മനസ്സില്‍ ഓടി വന്നത്

നാട്ടു നടപ്പ്

അസ്സലാമു അലൈകും ....എന്തല്ലാ ഉമ്മാ വിശേഷം ..
എല്ലാര്‍ക്കും സുഗേല്ലേ ..കുട്ട്യേളൊക്കെ ഏടപ്പോയി ...?
സുമിയെന്നാ എടുക്കുന്നെ ....?
വ അലൈകും സലാം ...ഒന്നൂല്ലംബ്ബാ ...ഓള് തിരുംബ്ബുന്നാ കുട്ട്യേള് മിറ്റത്ത് ന്ന് കളിക്കുന്നാ ... മോന് സുഗേല്ലേ ....? ചായ കുടിചിക്കോ ..
എന്ന്യൂം നാല് മാസേല്ലേ മോന് ബെര്വോന്‍ ..അയിന്റെ മുന്നേ വന്നൂടെ ..?
ആ ..മ്മാ ഞാന്‍ ചായ കുടിച്ചോണ്ട് വിളിക്കുന്നെ ...
അയിന്റെ മുന്നേ വന്നൂടെറ്റല്ലുമ്മാ ....
അത്തിരേം കൂടി നിന്നാലേ ഞാന്‍ ബിചാരിചെന്‍റ്റോട്ടെല്ലം കാര്യം നടക്കൂ ..പ്രത്യേകിച്ച് എന്തെങ്കിലും മാങ്ങനെങ്കില്‍ ഇപ്പം തന്നെ പറെണേ ..കൊറചീച്ച കൊറചീച്ച സാധനെല്ലം മാങ്ങ്യെക്കണം...അതോണ്ടാ
പോര്വോന്‍ നോക്കുമ്മം എല്ലാം കൂടി ഒന്നിച്ചു മാങ്ങോനാവ്വോല ...
ഒന്നൂല്ലംബ്ബാ ...ഇഞ്ഞോന്നും മാങ്ങണ്ട ..എല്ലെബ്ടണ്ട് ....മോനപ്പാടിങ്ങ് പോന്നാ മയി ...
പിന്ന ഇസ്തിരി പെട്ടി ഇപ്പം മരിയാതിക്ക് ചൂടാവുന്നില്ല ..
ടോര്‍ച്ചിലും എത്തിര കുത്തീട്ടാലും കരണ്ട് കാരുന്നൂല്ല ..
ജൂസ് മിഷ്യന്‍ പിന്ന പയെന കൊണ്ട്യെന്നെ ഓരോയാനെ ഒപ്പിക്കിന്നിണ്ട്
പിന്ന പയീന്‍റെ കറെ വറ്റ്യോണ്ട് പാല്‍പ്പൊടി പീട്യേന്ന് മാങ്ങലാ
എമര്‍ജന്‍സി പിന്ന കത്താണ്ടായിറ്റ് മൂന്നാല് മാസ്സായി
ഉമ്മാ ഉമ്മാ എനക്കൊരു ഫോണ് വരുന്നുണ്ട് ഞാന്‍ ലേശം കയിഞ്ഞിട്ട്‌ ബിളിക്കെ ......
എന്നാ ആയിക്കൊണ്ടംബ്ബാ .....
ഇതൊന്നും മോന്‍ മാങ്ങണ്ടീറ്റ് പറഞ്ഞെല്ല ട്ടോ .... ഞാനിബ്ടത്തെ സിതി യങ്ങ് പറഞ്ഞതാ .....പിന്ന ഒരു കാര്യം ...മീന്‍ മുറിക്കുന്ന ഒരു കത്തിര്യ എന്താലുഞ്ഞ് കൊണ്ട്വോരണേ ...പയെത് പോട്ടിപ്പോയിറ്റ് ഓക്കിപ്പം മീന്‍ മുറിക്ക്വോന്‍ ബല്യ എടങ്ങാറാ...
ഇപ്പനത്തെ കുട്ട്യേക്കിണ്ടോ ചട്ടീമ്മന്ന് അരുവാള് അണക്കുന്നോം അപ്പന്‍ ബെരളോണ്ട് അരുവാള് ചവിട്ടി പിടിച്ച് മീന്‍ മുറിക്കുന്നെല്ലറീന്ന് ..അതോണ്ട് ഒരു കത്തിര്യ മോനെന്തായാലും കൊണ്ട്വേരണേ ....
ആയിക്കൊട്ടുംമാ ഞാന്‍ ബയ്നേരം ബിളിക്കാ...ഇപ്പെങ്ങ് പോണം
അസ്സലാമു അലൈകും .......

ശശി

സുല്‍ത്താന്‍ ബത്തേരി ജൂബിലി ഹോട്ടലില്‍ കയറി നന്നായി ഭക്ഷണം കഴിച്ചു .....
അവിടന്ന് വീണ്ടും വണ്ടി വിടുമ്പോള്‍ സമയം ഏതാണ്ട് രാത്രി പതിനൊന്നര മണി ആയിക്കാണും
ശശിയാണ് എന്‍റെ കൂടെയുള്ളത്
ഞങ്ങള്‍ മൈസൂരില്‍ നിന്നും പച്ചക്കറി കയറ്റി വരുന്ന വഴിയാണ്
വയറ്റിനകത്തെ പൊറാട്ടയോ ബീഫോ ആരാണെന്നറിയില്ല മീനങ്ങാടി എത്തുമ്പോഴേക്കും ശശിയെ താരാട്ട് പാടി ഉറക്കിയിരുന്നു ...
ഏത് എടാകുടത്തിലും കേറി ചെന്ന് തലയിടുന്ന ഒരു സൂക്കേട് ഈ ശശിക്കുള്ളത് കൊണ്ട് തന്നെ ഇവനെ അധികമാരും ക്ലീനറായി കൂട്ടാറില്ല ...
ഞാനെന്‍റെയൊപ്പം കൂട്ടുന്നത്‌ കണ്ടിട്ട് പലരും പറയുകയും ചെയ്തു ...
നീ തല്ല് കൊള്ളാതെ തിരിച്ചെത്തിയാല്‍ നിന്‍റെ ഭാഗ്യം ,,,,,എന്നൊക്കെ .......
ഈയൊരു ട്രിപ്പിന് എനിക്കെന്‍റെ നിവൃത്തി കേട് കൊണ്ട് കൂട്ടേണ്ടി വന്നതാണ്
പനമരം കഴിഞ്ഞ് അഞ്ച്കുന്ന് എന്ന ചെറിയ അങ്ങാടിയില്‍ എത്തിയപ്പോള്‍ ശശി ചാടി എണീറ്റ്‌ എന്നോടു പറഞ്ഞു ...
മുജീ മുജീ വണ്ടി ഒന്ന് നിര്‍ത്ത് എനക്കൊന്ന് മുള്ളണം
ഞാന്‍ വണ്ടി നിര്‍ത്തി ....
ഒന്നല്ല രണ്ട് കഴിഞ്ഞാലും വരേണ്ട സമയമായിട്ടും ശശി വരുന്നില്ല ..
ഇപ്പോള്‍ വരുമായിരിക്കും എന്ന് കരുതി ഞാനിങ്ങനെ വണ്ടിയില്‍ ഇരിക്കുമ്പോഴുണ്ട്
ഒരാള്‍ എന്‍റെ വണ്ടിക്ക് മുന്നിലൂടെ കിതച്ച് കൊണ്ടോടുന്നു
അവന് പിന്നാലെ നമ്മുടെ ശശിയും മരണ പാച്ചല് പായുന്നു
ഇത് കണ്ട ഞാന്‍ വണ്ടി ഓഫാക്കി ചാവിയും എടുത്ത് ശശിക്ക് പിന്നാലെ ഓടി
നിക്ക് നായിന്‍റെ മോനെ എന്നും പറഞ്ഞ് ശശി അവന്‍റെ പിന്നാലെയും എന്തന്നാ പ്രശ്നം ശശിയെ എന്നും ചോദിച്ച് കൊണ്ട് ഞാന്‍ ശശിയുടെ പിന്നാലെയും കുറെ ദൂരമോടി ....
അവസാനം എനിക്ക് ഓടാന്‍ വയ്യാണ്ടായി
ഞാന്‍ തിരിച്ചു നടന്നു വണ്ടിയില്‍ വന്നിരിന്നു ....
ഈ പഹയനെ കൂട്ടിയത് എല്ലാരും പറഞ്ഞ പോലെ പണിയായല്ലോ എന്നാലോചിച്ചിരിക്കുംപോഴുണ്ട് ശശി ആ ഓടിച്ചവനെയും പിടിച്ചു വലിച്ചു നടന്നു വരുന്നു ..
ഒരു പത്ത് പതിനേഴു വയസ് തോനിക്കുന്ന ഒരു കൊച്ചു പയ്യന്‍
ശശി തന്‍റെ തോര്‍ത്ത്‌ കൊണ്ട് അവന്‍റെ രണ്ട് കയ്യും പിന്നിലാക്കി കെട്ടിയിട്ടുമുണ്ട് ...
ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി കാര്യം തിരക്കി
എന്താ ശശിയെ പ്രശ്നം ...?
ഞാന്‍ മൂത്രമൊഴിക്കാന്‍ ഇരുന്നപ്പോഴുണ്ട് ഈ കള്ളന്‍ ആ പച്ചക്കറി കടയില്‍ നിന്നും പച്ചക്കറി മൊത്തം ചാക്കിലാക്കുന്നു ...
അപ്പത്തന്നെ എന്‍റെ കയ്യില്‍ കിട്ടിയതായിരുന്നു ....
കുതറി മാറി ഓടി കളഞ്ഞു .....ഞാനിണ്ടോ വിടുന്നു ....
ശശി ഇത് പറയുമ്പോഴേക്കും മുകളിലത്തെ പീടിക മുറിയില്‍ ലൈറ്റ് തെളിഞ്ഞു ..
അവിടെ ഉറങ്ങുകയായിരുന്നവര്‍ ഇറങ്ങി ഞങ്ങളുടെ അടുത്ത് വന്നു കാര്യം തിരക്കി
ശശി തന്നെയാണ് ആരോടും കാര്യം പറഞ്ഞത്
നിങ്ങളൊക്കെ പോത്ത് പോലെ കിടന്നുറങ്ങിയിട്ടാ കള്ളന്മാര്‍ ഇങ്ങനെ കൊള്ളയിക്കുനത്.....
കള്ളന്‍ മാരോ....?
ഏതു കള്ളന്‍ .....
എന്തിനാ ഈ പയ്യനെ പിടിച്ചു കെട്ടിയിട്ടത് ......?
അവര് തിരിച്ചിങ്ങോട്ട് ഇങ്ങനെ ചോദിച്ചപ്പോള്‍
ആ കൊച്ചു പയ്യന്‍ കരഞ്ഞു കൊണ്ട് അവരോട് പറയാന്‍ തുടങ്ങി ...
ഞാന്‍ നാളേക്ക് കൊടുക്കേണ്ട പച്ചക്കറിയൊക്കെ ചാക്കിലാക്കുംപോഴാണ് ഇയാള്‍ പിന്നിലൂടെ വന്ന് എന്നെ കേറി പിടിച്ചത് ...എന്ത് ഉദ്ദേശത്തിനാണെന്നറിയാതെ ഞാന്‍ കുതറി ഓടിയതാ .......
ഈ കടയിലെ പണിക്കാരനാണോ ഇവന്‍ എന്ന് ഞാന്‍ ചോദിക്കുമ്പോഴേക്കും ശശിയുടെ നടുപ്പുറത്തെക്ക് അവരുടെ ഭലിഷ്ടമായ കൈകള്‍ പതിഞ്ഞിരുന്നു .....
ഇന്‍ ഹരിഹര്‍ നഗറിലെ ഡയലോങ്ങ് പോലെ മുജീബെ വണ്ടി വിട്ടോ എന്ന് ശശി പറയുമ്പോഴേക്കും ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തിരുന്നു ....
എങ്ങിനെയോ ഓടുന്ന വണ്ടിയുടെ കബ്ബിയില്‍ പിടിച്ച്തൂങ്ങി ശശിയും വണ്ടിക്കുള്ളിലെത്തി ....
പോകുന്ന വഴിയില്‍ ഞാന്‍ ശശിയോട്‌ പറഞ്ഞു ...
വെറുതെയല്ലടാ നിനക്ക് ശശി എന്ന് പേരിട്ടത് ...നീയാണ് യഥാര്‍ത്ഥ ശശി ..........
വാല്‍കഷണം : അന്ന് മുതലാണ്‌ പോയത്തങ്ങളില്‍ ചെന്ന് പെടുന്നവരെയൊക്കെ ശശി എന്ന് വിളിക്കാന്‍ തുടങ്ങിയത്

പ്രവാസി

പ്രവാസികളെ പറ്റി ആരെന്തെഴുതിയത് കണ്ടാലും എന്നോട് വായിച്ചുപോകാറുണ്ട്
ഇതുവരെ വായിച്ചതെല്ലാം എന്നെ സങ്കടപ്പെടുത്തിയിട്ടെയുള്ളൂ
അതുകൊണ്ടാവാം ഇങ്ങനെയൊന്നെഴുതാന്‍ എനിക്ക് തോന്നിപ്പോയത്
പ്രവാസിയായാല്‍ മാത്രം അനുഭവിക്കാന്‍ പറ്റുന്ന ഒരു സന്തോഷമുണ്ട് സാറേ .....
അതാണ്‌ സാറേ... അവന്‍റെ നാട്ടില്‍ പോക്ക്
അതനുഭാവിക്കാന്‍ വേണ്ടിയെങ്കിലും എല്ലാവരും ഒരിക്കലെങ്കിലും പ്രാവാസിയാകണമെന്നെ എനിക്ക് പറയാനുള്ളൂ
കല്ല്യാണം കഴിഞ്ഞ പ്രവാസിക്ക് ശരിക്കും പറഞ്ഞാല്‍ അവന്‍റെ നാട്ടിലേക്ക് പോക്ക്
അവന്‍റെ കഴിഞ്ഞുപോയ കല്യാണത്തിനെക്കാളും മധുരമുള്ള മറ്റൊരു കല്യാണമാണ്
ആ കല്യാണത്തിന് അവന്‍ ഇതുവരെ കാണാത്തതും അനുഭവിക്കാത്തതും ഓര്‍ത്തു കൊണ്ട് മനക്കോട്ട കെട്ടുമ്പോള്‍
ഇവിടെ,, അന്ന് കണ്ടതിനെയും അനുഭവിച്ചതിനെയും കൂടുതല്‍ മധുരതരവും ആസ്വാദ്യതരവുമാക്കിക്കൊണ്ട് മനക്കോട്ടകള്‍ കെട്ടുകയാണ്
കല്ല്യാണം നിക്ഷയിക്കുംപോലെ തന്നെ നമ്മള്‍ പോകാനുള്ള ഡേറ്റ് കണ്ടെത്തുന്നു
ഹര്‍ത്താലില്ലാത്ത ദിവസം കണ്ടെത്തണം എന്നത് മാത്രം ശ്രദ്ധിച്ചാല്‍ മതി
പിന്നെ നാട്ടുകാരോടും കുടുംബക്കാരോടും കല്ല്യാണം പറയുന്നത് പോലെ
ഇവിടെയുള്ള നാട്ടുകാരോടും കൂട്ടുകാരോടും നമ്മള്‍ പോകുന്നതിനെ പറ്റി പറയുന്നു
അതുകഴിഞ്ഞ് പോകാനുള്ള ദിവസം അടുക്കുന്തോറും കല്ല്യാണത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടും പോലെ ഇവിടെ നമ്മള്‍ പര്‍ച്ചേസിംഗ് നടത്തുകയാണ്
പിന്നെ പന്തിലാടാനുള്ള പായും മുളയും കയറുമൊക്കെ കൊണ്ട് വരുമ്പോലെ
പെട്ടി കെട്ടാനുള്ള കാര്‍ട്ടൂണും കയറും ടേപ്പുമൊക്കെ കൊണ്ട് വരികയാണ്
കല്യാണത്തിന് നാട്ടുകാര്‍ പന്തലിട്ടു തരുംപോലെ ഇവടെ കൂട്ടുകാര്‍ പെട്ടി കെട്ടിത്തരികയാണ്
അപ്പോഴെല്ലാം ..കല്യാണ ചെക്കന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടുമ്പോലെ
ഇവടെ പോകാനൊരുങ്ങുന്നവന്‍റെ മനസ്സില്‍ ലഡ്ഡു വിന്‍റെ പേക്കറ്റ് തന്നെ പൊട്ടുകയാണ്‌
അവസാനം പോകുന്നതിന്‍റെ തലേ ദിവസം കല്യാണത്തിന്‍റെ തലേ ദിവസം പോലെ നമ്മള്‍ നെട്ടോട്ടമോടുകയാണ്
മുടി വെട്ടിക്കുന്നു
താടി ഒപ്പിക്കുന്നു (ഇതെന്‍റെ കാര്യം )
അല്ലാത്തവര്‍ മൊഞ്ചാക്കി ശേവ്ചെയ്യുന്നു
പുതിയ ചെരുപ്പ് വാങ്ങുന്നു
ബെല്‍റ്റ്‌ വാങ്ങുന്നു
വാച്ച് വാങ്ങുന്നു
ഡ്രസ്സ് വാങ്ങുന്നു
ഇതൊക്കെ ഓരോരുത്തരുടെ ആഫിയത്തനുസരിച്ച് ആഡംബരമാക്കുന്നു
അതേപോലെ അത്തായോട്ടിന് കെടന്നാല് ഉറക്കം വരാത്ത മണവാളനെ പോലെ
പോകാനോരുങ്ങിയവനും തലേ ദിവസം രാത്രി ഉറക്കം വരാതെ കണ്ണ് തുറന്നു കിടക്കും
എന്നും ഡ്യൂട്ടി ക്ക് പോകാന്‍ വേണ്ടി അലാറം അടിച്ചാല്‍ അഞ്ചാറു വട്ടം ഓഫാക്കി കിടക്കുന്നവന്‍
പുലരാന്‍ നേരം ഒന്ന് മയങ്ങി പോയാല്‍ തന്നെ ചാടി എണീക്കുന്നു
പോകാനൊരുങ്ങുമ്പോള്‍ കല്യാണ ചെക്കനെ ഒരുക്കും പോലെ ഇവിടെ അവന്‍റെ കൂട്ടുകാര്‍ അവനെ ഒരുക്കുകയാണ്
പിന്നെ പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞു പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിയിലെക്കു പുതിയാപ്പിള പോകും പോലെ കൂട്ടുകാരുടെ അകമ്പടിയോടെ ഇവനും യാത്ര തിരിക്കുകയാണ്
ആദ്യരാത്രി .........................
ഇതൊക്കെ പറഞ്ഞു വന്നത് ഈയൊരു സന്തോഷത്തെ പറ്റി പറയാനാണ്
പ്രവാസികള്‍ക്ക് മാത്രം അനുഭവിക്കാന്‍ പറ്റുന്ന മറ്റൊരു ആദ്യ രാത്രി
അവന്‍റെ ആദ്യത്തെ രാത്രിയെക്കാളും നൂറിരട്ടി മധുരമുള്ള പ്രാവാസികളുടെ മാത്രം സ്വന്തമായ ആ ആദ്യരാത്രി ...
ഈയൊരു സന്തോഷവും സുഖവും അനുഭവിക്കാന്‍ പ്രവാസികല്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഭാഗ്യം കിട്ടിയത്
പിന്നെ എന്തിന് നമ്മള്‍ ദുക്കിക്കണം ......
മധുര മനോഹര മായ മനക്കോട്ടകള്‍ കെട്ടി നമുക്ക് കാത്തിരിക്കാം ....
ആ ഒരു ദിവസത്തിനായി ...................
ആ ഒരു രാത്രിക്കായി ...........................
NB: ഇത് വരെ കല്ല്യാണം കഴിക്കാത്തവര്‍ ഇത്ര വലിയ മനക്കൊട്ടകളോന്നും കെട്ടി അങ്ങോട്ട്‌ പോകല്ലേ
കാരണം പ്രവാസികളുടെ അമ്മോഷനാവാന്‍ പെണ്‍കുട്ടികളുടെ ഉപ്പമാര്‍ക്ക് ഇപ്പോള്‍ തീരെ താല്പര്യമില്ല
ഒപ്പം ഇത് വായിച്ചിട്ട് വള്‍ഗറായ കമന്‍റുകള്‍ ഇടരുതെന്നും അപേക്ഷിക്കുന്നു )

ഉമ്മ

ഉമ്മയുമായി ഇന്ന് ഫോണിലൂടെ സംസാരിക്കുപോള്‍ പല കൊച്ചു വര്‍ത്തമാനങ്ങളും പറയുന്നത്തിനിടയില്‍ ഞങ്ങളുടെ കുട്ടിക്കാലത്തെ കുസൃതിയെ പറ്റിയും കുരുത്തക്കെടിനെ പറ്റിയും അനുസരണ ക്കെടിനെ പറ്റിയൊക്കെ പറയുകയുണ്ടായി ....
പിന്നെ ആ ഫോണ്‍ കോളിന് ശേഷം ......
എന്‍റെ മനസ്ഞങ്ങളുടെ കുട്ടിക്കാലത്തിലെ അനുസരണ ക്കെടിന്‍റെ പല പല ഫ്ലാഷ ബാക്കിലെക്കും പോയി ......
അതിലൊന്ന് മാത്രം ഇവിടെ പറയാനെ ഇപ്പോള്‍ സമയമുള്ളൂ
കുടുക്കില്ലാത്ത ട്രൌസര്‍ തിരുകിയുടുക്കുന്ന പ്രായം
ഞാനും ഇക്കാക്കയും വീട്ടിന്‍റെ മുറ്റത്ത് വലിയ വലിയ എന്തൊക്കെയോ തിരക്കിലായിരിക്കും .....
അതൊന്നുകില്‍ വാഹന നിര്‍മാണമോ അല്ലങ്കില്‍ വീട് നിര്‍മാണമോ ..അതുമല്ലെങ്കില്‍ വല്യ പെരുത്തല മട്ടല് കൊണ്ടുവന്ന് കുട്ടന അറക്കുന്ന തിരക്കിലോ മറ്റോ ആയിരിക്കും
തികച്ചും ആത്മാര്‍ത്തതയോടെ ഇത് പോലെയുള്ള കാര്യങ്ങളില്‍ മുഴുകി ഇരിക്കുംപോഴായായിരിക്കും ഒരു അനിസ്പ്രെ യുടെ ബോട്ടിലും കയ്യില്‍ പിടിച്ച് കൊണ്ട് ഉമ്മ വിളിച്ചു പറയുന്നത്
മക്കളെ ഇങ്ങലാരെങ്കിലും പീട്യെ പോയി നൂറ് ബെളിചെണ്ണ മാങ്ങി കൊണ്ടത്താ ....
എനക്കാവ്വോലെ ഉമ്മാ ഇബനോടു പറ ....ഇത് ആദ്യം പറയുന്നത് ഞാനായിരിക്കും
ആ എനക്കൂ ആവ്വോലെ ..ഉമ്മാങ്ങ് പോയ്യൂട്...ഇകാക്ക ഇത് പറഞ്ഞ് തീരുമ്പോഴേക്കും ഉമ്മ പറയും
ആര് പോയ്യാലെയില്ല പോന്ന്യോലിക്ക് ബാക്കി പൈഷക്ക് മുട്ടായി മാങ്ങി തിന്നാ ....
ഉമ്മ ഇത് പറഞ്ഞു കഴിഞ്ഞിട്ടുണ്ടാവില്ല ,,,,അപ്പോഴേക്കും ഞാനും ഇക്കാക്കയും ഓടി ഉമ്മാന്‍റെ അടുത്തെത്തിയിരിക്കും
പിന്ന ഒരു പിടിവലിയായിരിക്കും ഉമ്മാന്‍റെ കയ്യില്‍ നിന്നും അനിസ്പ്രെ യുടെ ബോട്ടിലും പൈശയും വാങ്ങാന്‍ വേണ്ടി ..
ഒടുവില്‍ ഉമ്മ തന്നെ ഒരു തീരുമാനത്തിലെത്തും
തമ്മില്ലാരും പോണ്ട ,,ഞാന്‍ തന്നെ പോയാ അലംബില്ലാലോ...
മുട്ടായി നുണയാന്‍ കിട്ടിയ അവസരം നഷ്ടപ്പെട്ട ദുക്കത്തോടെ ഞങ്ങള്‍ വീണ്ടും കളിയിലേക്ക് മുഴുകും ...
പീടികയിലേക്ക്‌ പോകുന്ന ഉമ്മ ഇങ്ങനെ പിറ്പിറ് ക്കുന്നത് കേക്കാം ...
ഒരുപകാരത്തിന് കിട്ടാത്ത കുട്ട്യേള് ..ഏതു നേരോം കളി കളി കളി
വെളിച്ചെണ്ണയും വാങ്ങി തിരിച്ചെത്തിയ ഉമ്മ കോലായിലേക്ക് കേറുമ്പോള്‍ ഞങ്ങളെ നോക്കി വിളിക്കും ..
രണ്ടാളും ഇങ്ങോട്ട് ബാ ....
എന്നാലും ഞങ്ങള് അടുത്തേക്ക് പോകൂല ...പീട്യെ പോകാത്തതിന് ഉമ്മാന്റെ വക കുന്നി പിടി കിട്ടുമോ എന്ന പേടി കൊണ്ട് ..
പിന്നെ ഉമ്മ ഞങ്ങളെ അടുത്തേക്ക് വരും ...എന്നിട്ട് ആ ബാക്കി പൈസക്ക് വാങ്ങിയ രണ്ടു മുട്ടായിയും ഞങ്ങളെ കയ്യിലേക്ക് തന്നിട്ട് അകത്തേക്ക് കേറിപ്പോകും....
ഞങ്ങള്‍ ആ മുട്ടായിയും നുണഞ്ഞു കൊണ്ട് വീണ്ടും തകൃതിയായ കളിയില്‍ മുഴുകും ......ഉമ്മാനോടൊരു സഹതാപവും മനസ്സില്‍ തോന്നാതെ ....
അങ്ങനെ സഹതാപം തോനനുള്ള ഒരു മനസിന്‍റെ ഉടമകളല്ലാത്ത പ്രായമായത് കൊണ്ട് തന്നെ അതൊക്കെ പടച്ചോന്‍ പൊറുത്തു തരുമായിരിക്കും എന്ന സമാധാനത്തോടെ ഈ ഫ്ലാഷ് ബാക്ക് ഇവിടെ തീരുന്നു .....

വാര്‍ധക്യം

എന്‍റെ നാട്ടിലുണ്ടൊരയമൂട്ട്യായ്യാറ് ....
പ്രായം കുറെയായെങ്കിലും മൂപ്പര് വീട്ടിലിരിക്കില്ല..
റോഡിലിറങ്ങി ഇങ്ങനെ നടക്കും ...
വെറുതെ നടക്കുകയാണെങ്കില്‍ സാരെല്ലെനും ..
റോഡില്‍ കാണുന്ന ആരെയും മൂപ്പര് വെറുതെ വിടില്ല ആണായാലും പെണ്ണായാലും തടഞ്ഞു നിര്‍ത്തി വിശേഷം ചോദിക്കണം
എന്നെ എപ്പോള്‍ കാണുമ്പോഴും മൂപ്പര് ചോദിക്കും
എല്ലാനെ ഇഞ്ഞിമ്മളെ മൊയ്തൂന്‍റെ മോന്‍ കുഞ്ഞോള്ള ല്ലേ ..?
എന്‍റെ ഇക്കാക്കാന കാണുമ്പോള്‍ ചോദിക്കും
എല്ലാനെ ഇഞ്ഞിമ്മളെ മൊയ്തൂന്റെ മോന്‍ മുജീബല്ലേ ...
ഒരുപാട് പ്രാവശ്യം ഞങ്ങള്‍രണ്ടു പേരും തിരുത്തിയിട്ടും മൂപ്പര്‍ക്കൊരു മാറ്റവുമില്ല ..
ഒരു ദിവസം വഴിയില്‍ കണ്ടപ്പോള്‍ അതെ ചോദ്യം വീണ്ടുമെന്നോടു ചോദിച്ചു ..
എല്ലാനെ ഇഞ്ഞിമ്മളെ മൊയ്തൂന്‍റെ മോന്‍ കുഞ്ഞോള്ള ല്ലേ ..?
ഞാന്‍ പറഞ്ഞ് , ആയ്യാറെ ഞാനെത്തിരൂടായി ഇങ്ങളോട് പറേന്ന് ഞാന്‍ കുഞ്ഞോള്ള ല്ല..മുജീബാ മുജീബ് ...
കിഞ്ഞോള എന്‍റെ ഏട്ടനാ .......
ഞാള് രണ്ടാളും കാണ്വോനൊരു പോല്യാന്ന് ഇങ്ങക്ക് തോനുന്നുണ്ടെങ്കില്
ഞാനിങ്ങക്കൊരു വിദ്യ പറഞ്ഞ്യെര്യാ...
എന്‍റെ മൂക്കിന്‍റെ തെമ്പത്തൊരു കലെണ്ട്...ഇക്കല ഇക്കാക്കാക്കില്ല
എനീങ്ങള് ഇത് ഓര്‍മ്മിച്ചാ മയി ,,,,കേട്ടോ ..
എന്നാ അങ്ങന്യായിക്കോട്ടേ കുഞ്ഞോള്ളാ ...
ങേ .....!!!
പിറ്റേ ദിവസം ഇക്കാക്കാന റോട്ടില് കണ്ടപ്പോ ആയ്യാര്‍ ചോദിച്ച്
എല്ലാനെ ഇഞ്ഞിമ്മളെ മൊയ്തൂന്‍റെ മോന്‍ മുജീബല്ലേ ...?
ഇഞ്ചെ മൂക്കിന്‍റെ തെബ്ബത്തെ കലെന്തായിപ്പോയ്യാനെ ..?
എന്തന്നാ ഈനെല്ലം പറയാ .........
പിന്നെ ഞങ്ങളാരും മൂപ്പരെ തിരുത്താന്‍ നിന്നില്ല ..
ഇങ്ങനെയുള്ള അയമൂട്ട്യാക്ക മാര് എല്ലാ നാട്ടിലുംഉണ്ടാകുമല്ലേ.....?
ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം .....
പ്രായമുള്ളവര്‍ നാടിന്‍റെ നന്മയാ ....

ഫെയ്സ് ബുക്ക്

അടുത്തയാള് കേറി വരൂ .....
ഈ വിളി കേട്ടതും ഞാന്‍ ഡോക്ടരുടെ മുറിയിലേക്ക് കേറി
ഡോക്ടര്‍ ഇരിക്കുന്നതിന്റെ മുന്നിലെ ടേബിളില്‍ അദ്ധേഹത്തിന്‍റെ പേരിന്‍റെ താഴെയുള്ള കൊളിഫിക്കേശനിലേക്ക് ഞാനൊന്ന് നോക്കി
എഫെസിഇ ബുക്ക്‌ സർജൻ..
പറയൂ താങ്കളുടെ പ്രശ്നം പറയൂ ......
ഞാന്‍ പറയാന്‍ തുടങ്ങി
കുറച്ചു ദിവസമായി ഒന്നിനും ഒരു താല്‍പര്യമില്ല ഡോക്ടര്‍
ഞാനിത് പോലെയൊന്നും അല്ലായിരുന്നു ..
ഇത്രയും ഉത്സാഹകുറവ് ഇനിക്കിതുവരെ അനുഭവപ്പെട്ടിട്ടില്ല
ആരുടെ പോസ്റ്റായാലും ഞാന്‍ കമന്റുകള്‍ വാരി കോരി കൊടുക്കാരുണ്ടായിരുന്നു ..
ഇപ്പോള്‍ ഒരു ലൈക് പിന്നെ ഒരു കമന്റ്
അത് തന്നെ എനിക്ക് ഇതിലൂടെ കിട്ടിയ എന്‍റെ എല്ലാമെല്ലാമായ ഒത്തിരി കൂട്ടുകാര്‍ എന്നില്‍ നിന്നും അകന്നു പോകുമോ എന്ന പേടി കൊണ്ട് മാത്രം ...
അല്ലാതെ പണ്ടത്തെ തല്പ്പര്യമേ തോനുന്നില്ല
എന്നും എന്തെങ്കിലും ഒരു പോസ്റ്റ്‌ ഒരു മടിയും ഇല്ലാതെ ഞാനും ഇടാറുണ്ടായിരുന്നു ...
ഇപ്പോള്‍ അതിനും ഒരു താല്‍പ്പര്യം തോനുന്നില്ല
ലാപ്‌ ടോപ്‌ തുറക്കാന്‍ തന്നെ ഭയങ്കര മടി ....
ഈയടുത്തായി ഞാനൊരു മൊബൈല്‍ വാങ്ങിയിരുന്നു ഡോകടര്‍ ..
അതിനു ശേഷാ ലാപ്‌ തുറക്കാന്‍ മടി തുടങ്ങിയത്
എന്താണ് സാര്‍ എനിക്ക് പറ്റിയത്..?
താങ്കളില്‍ നിന്നും നല്ല ഒരു മറുപടിയും ചികിത്സയും ഞാന്‍ പ്രതീക്ഷിക്കുന്നു .....
താങ്കള്‍ വാട്സ് അപ്പില്‍ എങ്ങന്യാ ..?
ഇല്ല ഡോകടര്‍ വാട്സ് അപ്പിലും തീരെ താല്‍പ്പര്യം തോനുന്നില്ല
ഓഹോ അപ്പോള്‍ നിങ്ങള്ക്ക് വാട്സ് അപ്പൊമാനിയ ബാദിച്ചത് കൊണ്ടും അല്ല ഈ ഒരു പ്രശനം വന്നത്
അതെല്ലാം പോട്ടെ ഭാവന ശെരിക്കുണ്ടോ..?
ശോദന ശെരിക്കുണ്ടോ എന്ന് പല ഡോക്ടര്‍ മാരും ചോദിക്കാറുണ്ട് ..സാറ് ഈ ഭാവന കൊണ്ട് ഉദ്ദേശിച്ചത് മനസിലായില്ല ..
അതെ ശോദന പോലെ തന്നെയാണ് ഈ ഭാവനയും
വയറ്റിലുള്ളത് പുറത്തേക്ക് വരുന്നതിനെ ശോദന എന്നും
മനസില്‍ ഉള്ളത് പുറത്തേക്ക് വരുന്നതിനെ ഭാവന എന്നും പറയും
താങ്കള്‍ക്കു ഇപ്പോള്‍ ഭാവന കുറവുണ്ടോ എന്നാണു ഞാന്‍ ഉദ്ദേശിച്ചത് ..
ഓ ..ഭാവനയും തീരെ കിട്ടുന്നില്ല ഡോകടര്‍
ശരി താങ്കളുടെ പ്രശ്നം ഒരു പരിധി വരെ ഞാന്‍ മനസിലാക്കിയിരിക്കുന്നു
ഒന്നാമത് നിങ്ങള്‍ മൊബൈല്‍ വാങ്ങിയതോടു കൂടി കിടന്ന കിടപ്പില്‍ ലൈകാനും ടൈപ് ചെയ്യാനും തുടങ്ങി
അപ്പോള്‍ മൊബൈലിന്റെ പരിമിധിക്കുള്ളില്‍ നിങ്ങള്‍ പെട്ട് പോയി ..ഒരു കമന്റ് ടൈപ്പാന്‍ തന്നെ പ്രയാസം അത് കൊണ്ട് തന്നെ പല പോസ്റ്റിലും താങ്കളുടെ കമന്റ് ഒന്നായി ചുരുങ്ങി പോകുന്നു
ഈ പ്രശനം നിസ്സാരമായി പരിഹരിക്കാം
നിങ്ങള്‍ ലാപ്‌ തുറക്കുക അതിനു മുന്നില്‍ ഇരിക്കുക
രണ്ടാമത് നിങ്ങള്ക്ക് ഈയടുത്തുണ്ടായ ചെറിയ പെഴ്സണല്‍ പ്രശ്നങ്ങള്‍
മുമ്പൊക്കെ വ്യക്തിപരമായ പ്രശ്നങ്ങള്‍ പോലും ഫെസ് ബുക്കില്‍ കേറിയാല്‍ മാറാരുണ്ടായിരുന്നു എന്ന് നിങ്ങള്‍ പറഞ്ഞില്ലേ ..
ഇപ്പോള്‍ അത് മാറാത്തത്തിന്റെ കാരണവും നിങ്ങളുടെ ഇതിലേക്കുള്ള വൈമനസ്യം തന്നെയാണ്
ഓക്കേ ഡോക്ടര്‍ ...ഞാനിനി പഴയത് പോലെ ആകാന്‍ എന്താ ചെയ്യേണ്ടത്
നീ ഒന്നും ചെയ്യേണ്ട ..ദിവസോം ലാപ്‌ തുറക്കുക എല്ലാ പ്രശ്നങ്ങളും മാറ്റി വെച്ച് കൂട്ടുകാരോടൊപ്പം തകര്ത്താടുക
ഒപ്പം ഈ ഒരു സംഭവം ഒരു സ്റ്റാസ്സസാക്കി പോസ്റ്റുക
എന്നിട്ട് അതില്‍ ലൈകും കമന്റും എത്ര മാത്രം വരുന്നുണ്ടെന്നു നോക്കുക ...
ആരും തിരിഞ്ഞു നോക്കുന്നില്ലെങ്കില്‍ വേറെ വഴിയൊന്നും ഇല്ല
മറ്റുള്ളവരുടെ എല്ലാ പോസ്റ്റിലും കേറി കമന്റുകള്‍ തുരുതുരെ വാരി വിതറുക ...
കൊടുത്താല്‍ കൊല്ലത്തും കിട്ടുമല്ലോ ....
പോയിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ട് വിവരം പറയൂ .....
എന്നാ ശരി ഡോകടര്‍ ഞാന്‍ പോട്ടെ ...
ഡോ ഡോ .....ഫീസ്‌ തന്നിറ്റ് പോടോ ....,,,,,,,  

മൂലക്കുരു

ഏതോ ഒരു ദിവസം ഒരുച്ച നേരത്ത് കുറ്റ്യാടി പച്ചക്കറി കടയില്‍ ഇരിക്കുന്ന സമയം
എന്‍റെ പകരക്കാരന്‍ ഡ്രൈവറായ രാജേട്ടന്‍ ( പേര് ഡുപ്ല്യാ ) എന്നിരികില്‍ വന്ന് പറഞ്ഞു
വാ നമുക്കൊരിടം വരെ പോകാം
എട്യാ രാജേട്ടാ ....ഞാന്‍ ചോറ് ബെയ്ക്ക്വോന്‍ പോവ്വോന്‍ നോക്കുന്നാ
ചോറ്മ്മക്ക് ബന്നിറ്റ് ബെയിക്കാ ഇഞ്ഞ് ബാ ....
ഞാന്‍ രാജേട്ടന്റെ കൂടെ നടന്നു ..
ഗവര്‍മെന്റ് ഹോസ്പ്പിറ്റല്‍ ന് മുന്നിലെത്തിയപ്പോള്‍ വലതു വശത്തുള്ള ഒരു വീട്ടിലേക്കു കേറി ...
അവിടെ കണ്ട ബോഡ് വായിച്ച ഞാന്‍ ചോദിച്ചു
അല്ല രാജേട്ട ...ഇത് മ്മളെ മാതാ ക്ലിനിക്കല്ലേ..... മൂലമറ്റം
ആ കുഞ്ഞിമ്മോനെ ഇഞ്ഞ് വാ
എല്ലാ ഇങ്ങക്കീന്‍റെ ബുദ്ധി മുട്ട് വല്ലോം .....?
ആ ചെറുതായിട്ട് ..ഇമ്മക്കൊന്നു കാണിച്ച്വോക്കാലോ ..
അവിടെയെത്തി കോളിംഗ് ബെല്ലടിച്ചതും ഒരു അണ്ണാച്ചി ചെക്കന്‍ വന്ന് വാതില് തുറന്നു ..
വേഷം മുഷിഞ്ഞ ഒരു ലുങ്കിയും തലയില്‍ ഒരു കെട്ടും
ഡോകടറില്ലേ ...?
രാജേട്ടന്റെ ചോദ്യത്തിനു മറുപടിയായി അവന്‍ പറഞ്ഞു ...
വാങ്കോ കേറി ഉക്കാര്...
ഞങ്ങളൊരു അഞ്ചു മിനിറ്റ് ഇരുന്നു കാണും
ആ ഡോര്‍ തുറന്ന അണ്ണന്‍ ഫേന്‍റും ഷര്‍ട്ടുംധരിച്ച് തോളിലൊരു കൊയലുമായി തിരിച്ച് വന്നു
യാര് പേഷ്യന്റ്..?
ഞാന്‍ രാജേട്ടന് നേരെ കൈ ചൂണ്ടി ...
വാങ്കോ ...എന്നും പറഞ്ഞ് ഡോക്ടര്‍ ഒരു റൂമിലേക്ക്‌ കേറി
രാജെട്ടനോട് പോങ്കോ എന്നും പറഞ്ഞ് ഞാന്‍ കോലായിയില്‍ തന്നെ ഇരുന്നു ..
ചോറ് തിന്നേണ്ട സമയം കഴിഞ്ഞത് കൊണ്ടാവാം വിശന്ന് കൊടല് കരിഞ്ഞ മണം വയറ്റില്‍ നിന്നും മൂക്കിലേക്ക് വരാന്‍ തുടങ്ങി ...
നിങ്കല്‍ കുരച്ച് ഉള്ള വരൂ ...
ഈ തമിഴന്‍ മലയാളം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി
ആ ഡോക്ടര്‍ എന്നെ ഉള്ളിലേക്ക് വിളിക്കുകയാണ്‌
ഞാന്‍ അകത്തേക്ക് കേറി ...
കേറിയപ്പോള്‍ കാണുന്ന കാഴ്ച
സ്റ്റാര്‍ട്ടിങ്ങില്‍ വെച്ച ഡീസല്‍ ജീപ്പിന്‍റെ ബോണറ്റ് വൈബ്രേറ്റ് ചെയ്യും പോലെ കമിഴ്ന്നു കിടന്നു കുലുങ്ങി ചിരിക്കുന്ന രാജേട്ടന്റെ നഗ്നമായ മൂലമറ്റം പവര്‍ പ്ലാന്‍റ്
പിന്നീട് നടന്നതാണ് ഞാനിവിടെ എങ്ങിനെ വിവരിക്കണം എന്നറിയാതെ കുഴങ്ങുന്നത്
എന്നാലും പറയാതിരിക്കാന്‍ വയ്യ
മെഡിക്കല്‍ വിദ്ധ്യാര്‍ത്തികള്‍ക്ക് പ്രാക്റ്റിക്കലായി ക്ലാസെടുക്കുന്ന പ്രൊഫസറെ പോലെ ......ആ അണ്ണന്‍ ഡോക്ടര്‍
രാജേട്ടന്റെ മൂലമറ്റം പവര്‍ പ്ലാന്‍റ് രണ്ടു ദിക്കിലേക്ക് വിടര്‍ത്തി കാണിച്ചു കൊണ്ട് എന്നോടു പറഞ്ഞു
ഇങ്കെ നോക്കൂ ...ഇതാണ് കുറു
ഇത് ഇപ്പോള്‍ ആരംഭ ദിശയിലാണ് നാനിത് സികില്‍സിച്ച് മൊത്തമാ മാറ്റി തരാം കുരച്ച് കാശ് സെലവാകും
നാനിത് ഉങ്കളെ കൂപ്പിട്ട് കാമിച്ചു തന്നത് ഇന്ത ആള്ക്ക് വിസ്വാസം വരാന്‍ വേണ്ടിയാണ്
നാന് പൊയ്‌ സൊല്ലുന്നതാ..എന്ന് ഇവര് വിശാരിക്കും .....
ഇതൊക്കെ പറയുമ്പോഴും രാജേട്ടന്‍ കുമ്പിട്ടു കിടന്നു ചിരിയോടു ചിരിയായിരുന്നു ...
എല്ലാം കഴിഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി
രാജേട്ടന്‍ ചിരി അപ്പോഴും നിര്‍ത്തിയിട്ടില്ല
ആ കൂടെ വന്നത് നിങ്ങളുടെ ഫ്രെണ്ടാ ന്ന് ചോദിച്ചപ്പോ ഞാന്‍ ആന്ന് പറഞ്ഞ്
അന്ത ആള കൂപ്പിട്ട് കാണിക്കലാമാ എന്ന് ചോദിച്ചപ്പോ അതിനും ഞാന്‍ ആന്ന് പറഞ്ഞ് ..
ഇങ്ങന്യാ നിന്നെ അകത്തേക്ക് വിളിച്ചത്
ചിരിച്ചോണ്ട് തന്നെ രാജേട്ടന്‍ എന്നോടു പറഞ്ഞു ...
കുറച്ചു നടന്നതും
വാ നമുക്ക് ചോറ് തിന്നാം ..
എന്‍റെ കയ്യും പിടിച്ച് രാജേട്ടന്‍ ഹോട്ടലിലേക്ക് കേറാന്‍ നോക്കി....
ഒന്ന് പോ...ചങ്ങായീ ..
ഒരായ്ച്ചത്തെക്ക് പച്ച വെള്ളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാ ഞാനിപ്പോ ...
ഇതും പറഞ്ഞ്‌ രാജേട്ടന്റെ കയ്യും തട്ടി മാറ്റി വിശന്ന വയറുമായി മൂലമറ്റത്തിന്‍റെ ചിത്രം മായാത്ത മനസുമായി ഞാന്‍ നടന്നകന്നു ....എത്ര ആയ്ച്ചകള്‍ കഴിഞ്ഞാണ് ആ ചിത്രം മനസ്സില്‍ നിന്നും മാഞ്ഞത് എന്നെനിക്കോര്‍മ്മയില്ല

ബംഗാളി

നാട്ടീന്ന് വന്ന് ഡ്യൂട്ടിയിൽ കേറിയതേയുള്ളൂ
പോകുന്നതിനു മുന്നേ ക്ലീനിങ്ങ് ജോലിയിൽ ആയിരുന്ന ബംഗാളി പയ്യൻ ഇപ്പോൾ സൂപ്പർ വയ്സരുടെ അസിസ്റ്റൻറ്റായിരിക്കുന്നു
സൂപ്പർവയ്സർ പോലും എന്നോട് മാന്യമായി പെരുമാറിയിരുന്നിടത്ത്
ഇവനിപ്പോൾ വല്ലാത്തൊരു ആക്ഞാപിക്കലും കൽപ്പിക്കലും
ഇന്നും ഇത് തുടർന്നപ്പോൾ ഞാനാ പയ്യനെ അകത്തേക്ക് വിളിച്ചു
ഇവനോട് രണ്ട് വർത്തമാനം പറയണ്ടേ ,,,,,?
പറയാൻ ഉദ്ദേശിച്ച കാര്യം ഹിന്ദിയിൽ പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല
കാരണം ഹിന്ദിയിൽ എനക്ക് ജനറൽ നോളജ് കുറവാണല്ലോ
എന്തു ചെയ്യും
ഉടനെ ഞാനവിടെ കണ്ട പേപ്പറിൽ ഒരാനയെ വരച്ചു
ഒപ്പം ആ ആനയുടെ പിന്നിലായി രണ്ടാനപ്പിണ്ടവും വരച്ചു
ആദ്യം ആനയെ കാണിച്ചു ഞാൻ പറഞ്ഞു
ഇസ്മേ മേ ഡർത്താഹെ
പിന്നെ ആനപ്പിണ്ടം കാണിച്ചു ഞാൻ പറഞ്ഞു
ഇസ്മേ മേ ഡർത്താ നഹി
പിന്നെ ., സംചാ എന്ന് കൂടി പറഞ്ഞതും അവന്റെ പത്തി താണു
ഹ ഹ ..ഞമ്മളോടാ കളി ഞമ്മളാരാ മോൻ

സ്വദേശി

ഗള്‍ഫുനാടുകളിലെ കടകളില്‍ നമ്മളൊരു സിഗരറ്റോ ഡ്രിംഗ്സൊ വാങ്ങാന്‍ കേറിയാല്‍
പുറത്തൊരു സ്വദേശിയുടെ കാറ് വന്ന് നിര്‍ത്തി ഹോണടിക്കുന്നുണ്ടാവും ...
ഇത് കേള്‍ക്കേണ്ട താമസം കടക്കാരന്‍ പുറത്തെക്കോടും
ആദ്യം വന്ന നമ്മളെ മൈന്റ് ചെയ്യാതെ അയാള്‍ക്ക്‌ വേണ്ട സാധനങ്ങള്‍ എടുത്തു കൊടുക്കും ....
ഇത്നമ്മള്‍ സഹിക്കും .....
കാരണം
അവരുടെ നാട് അവരുടെ കാറ് .....
ഇതൊക്കെ മനസ്സില്‍ ഓര്‍ത്തു കൊണ്ട് തന്നെ
ഈ കഴിഞ്ഞ ലീവിന് നാട്ടില്‍ പോയപ്പോള്‍ ഞാനുമൊരു കാറ് വാങ്ങി ....
ഇപ്പോള്‍ എന്‍റെ നാട് എന്‍റെ കാറ് .....
ഞാന്‍ കാറുമെടുത്ത് കുമാരേട്ടന്റെ കട ലക്ഷ്യമാക്കി നീങ്ങി .......
ദൂരെ നിന്നെ ഞാന്‍ കണ്ടു ...
കടയില്‍ ബംഗാളി കളുടെ തിരക്കാണ് .....
ഞാന്‍ മനസ്സില്‍ കാണാന്‍ തുടങ്ങി ,,,,,,
ഈ ബംഗാളികള്‍ പ്രവാസികള്‍ ......
ഞാനോ .....
ഗള്‍ഫിലെ അറബികളുടെ വേഷവും ലുക്കും ഇല്ലെങ്കിലും ...ഇവിടെ ഞാനൊരു സ്വദേശി ....
കാറ് കടയുടെ മുന്നിലെത്തി നിര്‍ത്തി ...
കുനിഞ്ഞു കടയിലേക്ക് നോക്കി കൊണ്ട് ഞാന്‍ ഹോണ്‍ അടിക്കാന്‍ തുടങ്ങി .....
കുറച്ചു നേരം സഹിച്ച കുമാരേട്ടന്‍ കടയില്‍ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു ...
ചെവിട്ടിനു സ്വര്യം കെടുത്താതെ എന്തെങ്കിലും വേണേ വാങ്ങി പ്പോടോ ........
കുമാരേട്ടന്‍റെ ഈ പറച്ചില്‍ ഞാന്‍ സഹിചെങ്കിലും ആ ബംഗാളികളുടെ ചിരി എനിക്ക് സഹിക്കാന്‍ പറ്റിയില്ല ....
ആത്മഗതം : നമ്മുടെ നാട് ഒരിക്കലും നന്നാവില്ല

എന്‍റെ മോഹം

ഗൽഫില് വന്നത് മുതലേ എല്ലാരെപ്പോലെ എന്റെയും മോഹമായിരുന്നു ഒരു പ്രാവശ്യമെങ്കിലും ഫാമിലിയെ കൂടെ കൂട്ടണം എന്നത്
പലപ്പോഴും ഞാൻ മനക്കോട്ടകൾ കെട്ടിയിട്ടുമുണ്ട്
ഷോപ്പിംഗ്‌ മാളുകളിലൊക്കെ പോയാൽ അവിടെയുള്ള പല കൗതുക കാഴ്ചകളും കണ്ടോണ്ടു നടക്കുമ്പോൾ എന്റെ വിരൾ തുമ്പിൽ എന്റെ മക്കളുടെ കൈകളുണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് തവണ ആശിച്ച് പോയിട്ടുമുണ്ട്
ആദ്യമായി
ഭാര്യയേയും മക്കളെയും കൂട്ടി വിമാനത്തിൽ കേറുന്നത്
വിമാനത്തിന്റെ ഉള്ളിലെ ചില്ലിലൂടെ പുറത്തേക്ക് നോക്കാൻ മക്കള് മത്സരിക്കുന്നത്
പറന്നുയരുമ്പോഴുള്ള ബേജാറും ചങ്കിടിപ്പും അവരുടെ മുഖത്ത് കാണുന്നത്
ഇവിടെ ഇറങ്ങി പുറത്തേക്ക് വരുമ്പോഴുള്ള സന്തോഷവും ആകാംഷയും അവരുടെ മുഖത്ത് കാണുമ്പോൾ ഞാനെന്റ മനസ്സിൽ ആനന്തം കൊള്ളുന്നത്‌
എസി യുടെ കുളിരിൽ പുതച്ചു മൂടി കിടക്കുന്നത്
പുറം കാഴ്ചകൾ കാണാൻ ഭാര്യായോടും മക്കളോടൊപ്പം കറങ്ങുന്നത്
ഇങ്ങനെ ഇങ്ങനെ മനക്കൊട്ടകളുടെ വലിയൊരു ഭാണ്ടവുമായി ഈ പ്രാവശ്യവും ഞാൻ നാട്ടിലേക്ക് പോയി
ലീവ് കഴിഞ്ഞു പോരാറായാപ്പോൾ ഞാൻ പറഞ്ഞു
മുത്തെ.,,
അടുത്ത വരവിന് എന്തായാലും നിന്റെം മക്കളേം പാസ്പൊർട്ടും ശരിയാക്കും നമുക്കൊന്നിച്ച്‌ പോവ്വേം ചെയ്യാം ,,,,,
ഉം ,,,,
പോക്കാട നിക്കട്ടെ
ഈ പ്രാവശ്യത്തെ വരവിനെങ്കിലും
മോളുടെ ബെർത്ത്‌ സർട്ടിഫിക്കറ്റിൽ പേര് ചേർപ്പിക്കലെങ്കിലും നടക്കുമെന്ന് കരുതി ,,,,,,
അതും നടന്നില്ല
പിന്ന്യാ ഇങ്ങളെ പാസ്പോർട്ടെടുക്കല്
സുമിയുടെ ഈ വാക്കുകൾ
എന്നെ സങ്കടപ്പെടുത്തിയില്ലെങ്കിലും പിന്നെ പറഞ്ഞത് മനസിനെ നൊമ്പരപ്പെടുത്തി
സാരെല്ല മുജീ
ആദ്യം നമ്മുടെ പ്രശ്നങ്ങോക്കെ തീരട്ടെ
എന്നിട്ട് നമുക്കൊന്നിച്ച്‌ പോകാലോ
ഫീലിംഗ്: ഇതൊക്കെ നടക്ക്വോ ആവോ

Friday, March 14, 2014

ആദ്യത്തെ സിനിമ


ദൂരദര്‍ശനില്‍ ഞായറായ്ച്ച നാല് മണിക്ക് വരുന്ന സിനിമകള്‍ മാത്രം കണ്ട് ശീലമുള്ള എന്നോട് ഒരു ദിവസം ഇക്കാക്ക വന്ന് ചോദിച്ചു ....

മനേ മനേ ഇഞ്ഞ് പോരുന്നോ എന്റൊടി ഒരു സലത്ത്
ഉമ്മാനോടും ഉപ്പാനോടോന്നും പറേണ്ട ...
കേനാലുമ്മല് ബോള് കളി കാണ്വോന്‍ പോനാന്ന് പറഞ്ഞാ മയി

ഇഞ്ഞ് ഏട്യാ പോനെന്ന് പറ എന്നാ ഞാന്‍ പോര ....

മൊകേരി സിനിമ കാണ്വോന്‍ പോന്നാ ....ഇഞ്ഞും പോരി

ഉമ്മോ ഞാനില്ല ,,ടാക്കീസില് പോയി സിനിമ കാണല് ഹറാമാ

ഇല്ലാനെ ഇത് ഇമ്മള്യാളെ കഥയാ .. മമ്മൂട്ടീന്‍റെ 1921
ഇത് കണ്ടാല് ഹറാമൊന്നൂല്ല
ടിക്കറ്റെല്ലം ഞാനെടുത്യേരും
എന്‍റെരുത്ത് ഇന്നല ചപ്പ് വിറ്റ പൈശേണ്ട്
ഇഞ്ഞ് പോരുന്നെ ബേം ബാ ....

പിന്ന ഞാനൊന്നും ആലോചിച്ചില്ല ..
വാതിലില്‍ തൂങ്ങി കിടന്ന കുപ്പായവും എടുത്ത്
അതിട്ടോണ്ട്‌ ഓടുന്നതിനിടയില്‍ ഞങ്ങള്‍ രണ്ട് പേരും ഒരേ സ്വരത്തില്‍ വിളിച്ചു പറഞ്ഞു ..

ഉമ്മാ ഉമ്മാ ഞാള് ബോള് കളി കാണ്വോന്‍ പോയിറ്റ് ബെരുന്നെ .

ബെഗേങ്ങ് പോരണേ മക്കളെ ...
എന്ന് ഉമ്മ വിളിച്ചു പറയുന്നത് ഓടുന്ന ഓട്ടത്തിനിടയില്‍ ഞങ്ങള്‍ ചെറുതായി കേള്‍ക്കുന്നുണ്ടായിരുന്നു

ആ ഓട്ടം മൊകേരി നിര്‍മല ടാക്കീസിന്‍റെ പിന്നിലെ കൊള്ള് ചാടിക്കേറുന്നത് തുടര്‍ന്നു ...

ഓടിയ കിതപ്പ് മാറാന്‍ കാത്ത് നില്‍ക്കാതെ
ഒരു രൂപ അന്‍പത് പൈസ എടുത്ത് തന്നിട്ട് ഇക്കാക്ക എന്നോട് പറഞ്ഞു

അയ്യെടചാണിന്‍റെ ഉള്ളില് കൂടി പോയിട്ട് അവസാനം ഒരോട്ട കാണും അയ്യോട്ടെല് കയ്യിട്ടാല് ഓല് ടിക്കറ്റ് തെരും
അതും മാങ്ങി ഇഞ്ഞ് മുബ്ബ്ത്തന്നെ കുത്തിരിഞ് കണ്ടോ

പൈസ വാങ്ങുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു

അല്ല.. അന്നെരിഞ്ഞ് കാണുന്നില്ലേ

എന്‍റെ സാരേല്ല ..ഇഞ്ഞ് മുബ്ബ് ക്കുത്തിരിഞ്ഞ്യെന്നെ മരിയാതിക്ക് കണ്ടോ
ഞാന്‍ ബെക്കിലേങ്ങാന്‍ കുത്തിരിഞ്ഞ് കണ്ടോളും

പൈസയും കയ്യില്‍ പിടിച്ച് അതിനുള്ളിലേക്ക്‌ കേറുമ്പോള്‍ ഞാന്‍ ഓര്‍ത്തു ....

പാവം ഇക്കാക്ക ...
എനക്ക് മുന്നിലത്തെ സീറ്റിന്‍റെ ടിക്കറ്റും എടുത്ത് തന്ന് ഓന്‍ ബെക്കിലെങ്ങാന്‍ ഇരുന്ന് കാണുന്നു ..

അങ്ങനെ ടിക്കറ്റും എടുത്തുഞാന്‍ ഉള്ളിലേക്ക് കേറി

കയ്യൊന്ന് നീട്ടിയാല്‍ സ്ക്രീനില്‍ തൊടാവുന്ന ദൂരത്തിലുള്ള ബെഞ്ചില്‍ ഇരുന്ന് കൊണ്ട് ആദ്യമായി ടാക്കീസില്‍ ഇരുന്ന് സിനിമ കാണുന്നവന്‍റെ ഉത്സാഹത്തോടും വെവലാതിയോടും കൂടി ഞാന്‍ സിനിമ കാണാന്‍ തുടങ്ങി ....

ഇടവേളയില്‍ തെളിഞ്ഞ ലൈറ്റിന്‍റെ വെളിച്ചത്തില്‍ ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞ് നോക്കിയപ്പോള്‍
ഏറ്റവും ബേക്കിലെ സീറ്റിലിരുന്ന് കൊണ്ട് ഇക്കാക്ക എനിക്ക് നേരെ കൈ പൊക്കി കാണിച്ചു ..
ആദ്യമായി വലിയ സ്ക്രീനില്‍ സിനിമ കാണാന്‍ സാധിച്ചതിന്‍റെ നിര്‍വൃതിയില്‍ അതെ ആവെശത്തോടെ ഞാനും അവന് നേരെ കൈ വീശി ..

അന്നവൻ തന്ന ദൈര്യവും പ്രചോദനവും കൈമുതലാക്കി രണ്ടാമത്തെ സിനിമ കാണാൻ ഞാൻ തനിച്ച് പോയപ്പോൾ ഞാനാ സത്യം മനസിലാക്കി

അന്ന്
ഇക്കാക്ക എന്നെ തോൽപ്പിക്കുകയായിരുന്നെന്ന്.,......

അങ്ങനെ ഇക്കാക്കാന്റെ മുന്നിൽ സന്തോഷത്തോടെ തോൽക്കുവാൻ ഈ അനിയന്റെ ജീവിതം പിന്നെയും ബാക്കി ..,:)

Saturday, March 1, 2014

വണ്ടിക്കഥ vol 2

സുല്‍ത്താന്‍ ബത്തേരി ജൂബിലി ഹോട്ടലില്‍ കയറി നന്നായി ഭക്ഷണം കഴിച്ചു .....
അവിടന്ന് വീണ്ടും വണ്ടി വിടുമ്പോള്‍ സമയം ഏതാണ്ട് രാത്രി പതിനൊന്നര മണി ആയിക്കാണും

ശശിയാണ് എന്‍റെ കൂടെയുള്ളത്

ഞങ്ങള്‍ മൈസൂരില്‍ നിന്നും പച്ചക്കറി കയറ്റി വരുന്ന വഴിയാണ്

വയറ്റിനകത്തെ പൊറാട്ടയോ ബീഫോ ആരാണെന്നറിയില്ല മീനങ്ങാടി എത്തുമ്പോഴേക്കും ശശിയെ താരാട്ട് പാടി ഉറക്കിയിരുന്നു ...

ഏത് എടാകുടത്തിലും കേറി ചെന്ന് തലയിടുന്ന ഒരു സൂക്കേട് ഈ ശശിക്കുള്ളത് കൊണ്ട് തന്നെ ഇവനെ അധികമാരും ക്ലീനറായി കൂട്ടാറില്ല ...

ഞാനെന്‍റെയൊപ്പം കൂട്ടുന്നത്‌ കണ്ടിട്ട് പലരും പറയുകയും ചെയ്തു ...

നീ തല്ല് കൊള്ളാതെ തിരിച്ചെത്തിയാല്‍ നിന്‍റെ ഭാഗ്യം ,,,,,എന്നൊക്കെ .......

ഈയൊരു ട്രിപ്പിന് എനിക്കെന്‍റെ നിവൃത്തി കേട് കൊണ്ട് കൂട്ടേണ്ടി വന്നതാണ്

പനമരം കഴിഞ്ഞ് അഞ്ച്കുന്ന് എന്ന ചെറിയ അങ്ങാടിയില്‍ എത്തിയപ്പോള്‍ ശശി ചാടി എണീറ്റ്‌ എന്നോടു പറഞ്ഞു ...

മുജീ മുജീ വണ്ടി ഒന്ന് നിര്‍ത്ത് എനക്കൊന്ന് മുള്ളണം

ഞാന്‍ വണ്ടി നിര്‍ത്തി ....

ഒന്നല്ല രണ്ട് കഴിഞ്ഞാലും വരേണ്ട സമയമായിട്ടും ശശി വരുന്നില്ല ..

ഇപ്പോള്‍ വരുമായിരിക്കും എന്ന് കരുതി ഞാനിങ്ങനെ വണ്ടിയില്‍ ഇരിക്കുമ്പോഴുണ്ട്
ഒരാള്‍ എന്‍റെ വണ്ടിക്ക് മുന്നിലൂടെ കിതച്ച് കൊണ്ടോടുന്നു

അവന് പിന്നാലെ നമ്മുടെ ശശിയും മരണ പാച്ചല് പായുന്നു

ഇത് കണ്ട ഞാന്‍ വണ്ടി ഓഫാക്കി ചാവിയും എടുത്ത് ശശിക്ക് പിന്നാലെ ഓടി

നിക്ക് നായിന്‍റെ മോനെ എന്നും പറഞ്ഞ് ശശി അവന്‍റെ പിന്നാലെയും എന്തന്നാ പ്രശ്നം ശശിയെ എന്നും ചോദിച്ച് കൊണ്ട് ഞാന്‍ ശശിയുടെ പിന്നാലെയും കുറെ ദൂരമോടി ....

അവസാനം എനിക്ക് ഓടാന്‍ വയ്യാണ്ടായി

ഞാന്‍ തിരിച്ചു നടന്നു വണ്ടിയില്‍ വന്നിരിന്നു ....

ഈ പഹയനെ കൂട്ടിയത് എല്ലാരും പറഞ്ഞ പോലെ പണിയായല്ലോ എന്നാലോചിച്ചിരിക്കുംപോഴുണ്ട് ശശി ആ ഓടിച്ചവനെയും പിടിച്ചു വലിച്ചു നടന്നു വരുന്നു ..

ഒരു പത്ത് പതിനേഴു വയസ് തോനിക്കുന്ന ഒരു കൊച്ചു പയ്യന്‍

ശശി തന്‍റെ തോര്‍ത്ത്‌ കൊണ്ട് അവന്‍റെ രണ്ട് കയ്യും പിന്നിലാക്കി കെട്ടിയിട്ടുമുണ്ട് ...

ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി കാര്യം തിരക്കി

എന്താ ശശിയെ പ്രശ്നം ...?

ഞാന്‍ മൂത്രമൊഴിക്കാന്‍ ഇരുന്നപ്പോഴുണ്ട് ഈ കള്ളന്‍ ആ പച്ചക്കറി കടയില്‍ നിന്നും പച്ചക്കറി മൊത്തം ചാക്കിലാക്കുന്നു ...

അപ്പത്തന്നെ എന്‍റെ കയ്യില്‍ കിട്ടിയതായിരുന്നു ....

കുതറി മാറി ഓടി കളഞ്ഞു .....ഞാനിണ്ടോ വിടുന്നു ....

ശശി ഇത് പറയുമ്പോഴേക്കും മുകളിലത്തെ പീടിക മുറിയില്‍ ലൈറ്റ് തെളിഞ്ഞു ..

അവിടെ ഉറങ്ങുകയായിരുന്നവര്‍ ഇറങ്ങി ഞങ്ങളുടെ അടുത്ത് വന്നു കാര്യം തിരക്കി

ശശി തന്നെയാണ് ആരോടും കാര്യം പറഞ്ഞത്

നിങ്ങളൊക്കെ പോത്ത് പോലെ കിടന്നുറങ്ങിയിട്ടാ കള്ളന്മാര്‍ ഇങ്ങനെ കൊള്ളയിക്കുനത്.....

കള്ളന്‍ മാരോ....?
ഏതു കള്ളന്‍ .....
എന്തിനാ ഈ പയ്യനെ പിടിച്ചു കെട്ടിയിട്ടത് ......?

അവര് തിരിച്ചിങ്ങോട്ട് ഇങ്ങനെ ചോദിച്ചപ്പോള്‍

ആ കൊച്ചു പയ്യന്‍ കരഞ്ഞു കൊണ്ട് അവരോട് പറയാന്‍ തുടങ്ങി ...

ഞാന്‍ നാളേക്ക് കൊടുക്കേണ്ട പച്ചക്കറിയൊക്കെ ചാക്കിലാക്കുംപോഴാണ് ഇയാള്‍ പിന്നിലൂടെ വന്ന് എന്നെ കേറി പിടിച്ചത് ...എന്ത് ഉദ്ദേശത്തിനാണെന്നറിയാതെ ഞാന്‍ കുതറി ഓടിയതാ .......

ഈ കടയിലെ പണിക്കാരനാണോ ഇവന്‍ എന്ന് ഞാന്‍ ചോദിക്കുമ്പോഴേക്കും ശശിയുടെ നടുപ്പുറത്തെക്ക് അവരുടെ ഭലിഷ്ടമായ കൈകള്‍ പതിഞ്ഞിരുന്നു .....

ഇന്‍ ഹരിഹര്‍ നഗറിലെ ഡയലോങ്ങ് പോലെ മുജീബെ വണ്ടി വിട്ടോ എന്ന് ശശി പറയുമ്പോഴേക്കും ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തിരുന്നു ....

എങ്ങിനെയോ ഓടുന്ന വണ്ടിയുടെ കബ്ബിയില്‍ പിടിച്ച്തൂങ്ങി ശശിയും വണ്ടിക്കുള്ളിലെത്തി ....

പോകുന്ന വഴിയില്‍ ഞാന്‍ ശശിയോട്‌ പറഞ്ഞു ...

വെറുതെയല്ലടാ നിനക്ക് ശശി എന്ന് പേരിട്ടത് ...നീയാണ് യഥാര്‍ത്ഥ ശശി ..........

വാല്‍കഷണം : അന്ന് മുതലാണ്‌ പോയത്തങ്ങളില്‍ ചെന്ന് പെടുന്നവരെയൊക്കെ ശശി എന്ന് വിളിക്കാന്‍ തുടങ്ങിയത്

രണ്ടാം ജന്മം


അലക്കുന്ന കുണ്ടില്‍ ഉമ്മ അലക്കാന്‍ പോകുംപോമ്പോള്‍ എന്നെയും കൂട്ടും

ഒരു ദിവസം ഉമ്മ അലക്കി കൊണ്ടിരിക്കുമ്പോള്‍ അയലത്തെ രവിയും കൂട്ടരും പൂശാരി കുണ്ടില്‍ കുളിക്കാന്‍ പോകുന്നു...

ഞാന്‍ ചോദിച്ചു ഉമ്മാനോട്,,,

ഉമ്മാ ഞാനും പൊയ്ക്കോട്ടേ ഒലോടി .....ഞാന്‍ കുളിക്കൂല ഓല് കുളിക്കുന്നത് കാണ്വാള്ളൂ ....

ഉമ്മ സമ്മധിച്ചു ,,ഒപ്പം രവിയോട് ഒരു ഉപദേശവും

ഓന നോക്കണേ ..കുളിക്ക്വോന്‍ തമ്മെക്കണ്ട ...

അങ്ങനെ ഞാനും അവരെ ഒപ്പം പോയി

പക്ഷെ അവര്‍ പോയത് കായക്കൊടി ഞെണോല്‍ താഴ തോട്ടിലെക്കായിരുന്നു ..

നല്ല ഒഴുക്കുള്ള വലിയ തോട് ....

രവിയും ഒപ്പം കൂടെയുള്ള രണ്ടും പിള്ളേരും അക്കരെക്കും ഇക്കരെക്കും നീന്തുന്നത് കണ്ടപ്പോള്‍ എനിക്കും വല്ലാത്തൊരു പൂതി ...

നീന്തം അറിയാം എന്ന് രവിയോട് പറഞ്ഞപ്പോള്‍ അവനു വിശ്വാസം വന്നില്ല ..
അങ്ങനെ ഞാന്‍ ആ തോടിന്‍റെ സൈഡില്‍ ഇറങ്ങി നീന്തി കാണിച്ചു കൊടുത്തു ....

എന്നെക്കാളും പ്രായം കുറഞ്ഞ ആ പിള്ളേര്‍ നീന്തിയത്‌ കണ്ടപ്പോള്‍ ഞാനും അക്കരെക്ക് നീന്തി

പക്ഷെ ഒഴുക്കില്‍ നീന്തിയുള്ള മുന്‍പരിചയമില്ലായ്മ എന്നെ കൈത കുണ്ടയിലേക്ക് കൊണ്ടുപോയി ..

ഞാന്‍ മുങ്ങി താഴാന്‍ തുടങ്ങി ...

വീര്‍പ്പ് മുട്ടി മരണം മുന്നില്‍ കണ്ടു ..

രവി നീന്തി വന്നു എന്‍റെ മുടിയില്‍ പിടിച്ചു എന്നെ അങ്ങനെയോ കരക്കെത്തിച്ചു ...

അവശനായ ഞാന്‍ കുറെ സമയത്തിന് ശേഷം പൂര്‍വ സ്ഥിതിയിലായി ....

അപ്പോഴേക്കും നേരം സന്ത്യയോടടുതിരുന്നു ...

ആ വെപ്രാളത്തില്‍ നിന്നും മോചിതനാകാതെ ഞങ്ങള്‍ വീട്ടിലേക്കു നടക്കുമ്പോള്‍ ഉമ്മയതാ വരുന്നു.....
ഒരു വടിയും കയ്യില്‍ പിടിച്ചു കൊണ്ട് .. എന്നെ എന്തൊക്കെയോ ശകാരിക്കുകയും ചെയ്യുന്നുണ്ട്

പൂശാരി കുണ്ടില്‍ പോയി അന്ന്യെഷിച്ചപ്പോള്‍ ആരോ പറഞ്ഞതാണ് അവര്‍ കായക്കൊടി വഴിക്ക് പോകുന്നത് കണ്ടു എന്ന് ....

ഉമ്മാനെ കണ്ടതും ഞാന്‍ ഓടി പോയി ഉമ്മാനെ കെട്ടിപിടിച്ചു കരഞ്ഞു ...

എന്നെ അടിക്കാന്‍ വന്ന ഉമ്മയും ഇത് കണ്ടപ്പോള്‍ കരയാന്‍ തുടങ്ങി ..

അടുത്തുള്ള വീടുകാര്‍ ഇറങ്ങി വന്നു ....

കാര്യം പറയാന്‍ രവി മടിച്ചെങ്കിലും ഞാന്‍ നിലവിളിച്ചു കൊണ്ട് നടന്ന കാര്യം വിളിച്ചു പറയുന്നുണ്ടായിരുന്നു ...

എന്‍റെ മോന് ഒന്നും പറ്റിയില്ലാലോ എന്നും പറഞ്ഞു ഉമ്മ എന്നെ ആശ്വസിപ്പിച്ചു ...

അന്ന് ഞാനവിടെ മരിച്ചു പോയിരുന്നെങ്കില്‍ ഉമ്മ വന്നിട്ട് കാണുന്ന ആ രംഗം ഞാന്‍ മനസ്സില്‍ ഓര്‍ത്തു പോയി ....

എന്‍റെ മരണത്തെക്കാളും ഞാന്‍ സങ്കടപ്പെട്ടത് .....എന്‍റെ ഉമ്മാക്ക് അപ്പോഴുണ്ടാകുന്ന സങ്കടത്തെ പറ്റിയായിരുന്നു ...

അന്ന്പ ടച്ചവന്‍റെ കാവല്‍ അന്ന് രവിയുടെ രൂപത്തില്‍ വന്നു എന്‍റെ ജീവന്‍ തിരിച്ചു നല്‍കി ,,,,,,,

അതിനു ശേഷം ഇന്നീ ദിവസംവരെ ഞാന്‍ ജീവിച്ചു ....

പടച്ചവന് സ്തുതി പറയുന്നതോടൊപ്പം ഇനിയും ഒരു പാട് കാലം എനിക്കും എന്‍റെ കുടുംബതിലുള്ളവര്‍ക്കും എന്‍റെ കൂട്ടുകാര്‍ക്കും അവരുടെ കുടുംബതിലുള്ളവര്‍ക്കും നീ ആയുസും ആരോഗ്യവും നല്‍കണേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ..ഞാനീ ഓര്‍മ്മക്കുറിപ്പ്‌ നിങ്ങള്‍ക്കും പങ്കു വെക്കുന്നു .............................

ഇംഗ്ലീഷ് മീഡിയം

എന്നും വിളിക്കുന്നത്‌ പോലെ ഇന്നും ഞാന്‍ വീട്ടിലേക്കു വിളിച്ചു....

ഉമ്മയുടെയും ഭാര്യയുടെയും മോന്റെയും ഊഴം കഴിഞ്ഞ്
ഫോണ്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന എന്‍റെ മോളുടെ കയ്യിലെത്തി ....

എന്നും സലാം ചൊല്ലിയിട്ടെ മോള് സംസാരിച്ചു തുടങ്ങൂ ...

ഞാന്‍ സലാം മടക്കി കഴിഞ്ഞാല്‍ പിന്നെ അവള്‍ക്കു പറയാനുള്ളത് ഇതായിരിക്കും

ആപ്പാനോട് ഞാനൊരു ചോദ്യം ചോദിച്ചോട്ടെ ....?

കൂടുതലും പല കടം കഥകളോക്കെയായിരിക്കും...
എനിക്ക് ഉത്തരം പറയാന്‍ കഴിയാതതാണെങ്കില്‍ അവസാനം മോള് തന്നെ ഉത്തരം പറഞ്ഞു തരും .....

ഇന്നും ഞാന്‍ കരുതി അതുപോലെ ഒരു ചോദ്യമായിരിക്കും എന്ന് ...

പക്ഷെ മോള് ചോദിച്ചത് ......

ആപ്പാ.... ആപ്പാക്ക് മൂന്നാം ക്ലാസിലെ പരീക്ഷക്ക്‌ ''മേത് സി''ല്‍ എത്രയായിരുന്നു മാര്‍ക്ക് ...?

പടച്ചോനെ കുഴങ്ങിയില്ലേ ......

രണ്ട് നിമിഷം ആലോചിച്ച് ഒരു കുസ്രിതി മറുപടി പറയാന്‍ ഞാന്‍ തീരുമാനിച്ചു ..

മോളെ ആപ്പ പഠിക്കുന്ന സമയത്ത് മേത്സ് ഇല്ലായിരുന്നു ..പകരം കണക്കായിരുന്നു ..

രണ്ട് നിമിഷത്തെ മൌനത്തിന് ശേഷം മോള് പറഞ്ഞു

എന്നാ ഞാനെന്‍റെ ചോദ്യം തിരിച്ചെടുത്തു ആപ്പാ ....ഞാന്‍ കരുതി നിങ്ങള്‍ പഠിക്കുമ്പോഴും മേത്സ് ഉണ്ടായിരുന്നെന്നാ .....

മോള് ഫോണ്‍ ഉമ്മാക്ക് തന്നെ കൊടുക്ക് ...

ഹലോ ...

പെമ്പറന്നോത്തിയുടെ ശബ്ദം കേട്ടതും ഞാന്‍ പറഞ്ഞു

നീ മോള് പഠിക്കുന്ന ഇംഗ്ലീഷ് മീഡിയത്തില്‍ വിളിച്ചങ്ങ്‌ പറഞ്ഞേക്ക്

മേത്തമെറ്റിക്സിന്‍റെ മലയാളം കൂടി കുട്ടികളെ പഠിപ്പിക്കണമെന്ന് ....

ആ വെക്കല്ല വെക്കല്ല ഒരു കാര്യം കൂടി ...

ആ കേബിള്‍ കാരെ കൂടി ഒന്ന് വിളി

അവരോടും പറ .......

നാളെ മുതല്‍ കണക്ഷന്‍ വേണ്ട എന്ന് .................................

അല്ലപിന്ന,,,,,,

ഓരോരോ പരസ്യവും കുട്ട്യേളുടെ ഓരോരോ ചോദ്യവും

വിവരക്കേട്

കുവൈത്ത് ട്രാന്‍സ്പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സമയം

മുപ്പത്തിഒമ്പതാം നമ്പര്‍ ബസ്സാണ് ഞാന്‍ ഓടിക്കുന്നത്

അര്‍ദിയ എന്ന മന്തക്കയുടെ ഉള്ളില്‍ എത്തിയപ്പോള്‍ അവിടെയുള്ള ഒരു ബസ് സ്റ്റോപ്പില്‍ നിന്നും സുന്ദരിയായ ഒരു യുവതി ബസ്സിന് കൈ കാണിച്ചു ....

ബസ്സില്‍ വേറെ പാസഞ്ചര്‍ ആരും ഇല്ല ...

ഞാന്‍ ബസ്സ്‌ നിര്‍ത്തി

അവള്‍ കേറി ..

നല്ല ടൈറ്റ് ജീന്‍സ് ഒരു ടീഷര്‍ട്ട്‌ നല്ല ഒരു കൂളിംഗ് ഗ്ലാസ് ചെവിയില്‍ ഹെഡ് ഫോണ്‍ തിരുകിയിട്ടുണ്ട് ...

ഇതൊക്കെയാണ് അവളുടെ രൂപം .....

യാത്രക്കിടയില്‍ ഞാന്‍ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു ...

തിരിച്ചു അവളും പുഞ്ചിരിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു ...

ഹലോ ഹൌ ആര്‍യൂ ...?

അയാം ഫൈന്‍

യൂ ആര്‍ ഫ്രം ശ്രീലങ്ക ...?

യാ അയാം ശ്രീലങ്ക

യൂ നോ തമിള്‍ ...?

നോ നോ ഐ ഡോണ്‍ നോ തമിള്‍

യൂ നോ ഇംഗ്ലീഷ് ....?

യാ ഐ നോ ഇംഗ്ലീഷ് ...

ബട്ട് ഐ ഡോണ്‍ നോ ഇംഗ്ലീഷ് എന്ന് ഞാന്‍ പറയാന്‍ തുടങ്ങുമ്പോഴേക്കും

അവള്‍ ചറ പറാ ഇംഗ്ലീഷ് പറയാന്‍ തുടങ്ങി .....

ഇട്ടാലിയന്‍സ് ഹേഡേ മോണോപൊളി ഓഫ്‌ ദി ട്രേഡ് വിത്ത് ദ ഈസ്റ്റ്
ബട്ട് വെന്‍ ദ വിക്ട്യൂ പീപ്പിള്‍ എക്രോഫ് ദ സെന്‍സ് ഓഫ്‌ ഡീ .....

ഇങ്ങനെയൊക്കെ പണ്ടെപ്പോ സ്കൂളില്‍ പഠിച്ച ഇംഗ്ലീഷ് മാത്രം അറിയാവുന്ന ഞാന്‍ കുടുങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ .....

അവസാം ഒന്നും പറയാതെ ഞാന്‍ മിണ്ടാത്തെ ഇരിക്കേണ്ടി വന്നു .....

അന്ന് ലേലം സിനിമ റിലീസായെങ്കില്‍ ഞാന്‍ പറഞ്ഞേനെ ....

''ഈ .......പ്പച്ചന്‍ ന്‍ ന്‍ ......പള്ളിക്കൂടത്തില്‍ പോയിട്ടില്ല '' എന്ന്

വാല്‍ കഷണം : സ്റ്റാറ്റസിന് ദാരിദ്ര്യം വരുമ്പോള്‍ ഇതും ഇതിലപ്പുറവും എഴുതിപ്പോകും

നെറ്റ് വര്‍ക്ക്


കഴിഞ്ഞ ആഴ്ച ഇതേ ദിവസമായിരുന്നു ഹംസക്ക എന്‍റെ റൂമിലെത്തിയത്

ഹംസക്കാക്ക് എന്‍റെ കമ്പനിയിലേക്ക് വിസ ശരിയാക്കിയതും ഞാന്‍ തന്നെയായിരുന്നു
വിസ റെഡിയായി എന്നറിഞ്ഞപ്പോള്‍ തന്നെ എന്‍റെ റൂമിലുണ്ടായിരുന്ന ഒരാളുടെ ഒഴിവ് ഹംസക്കാക്ക് വേണ്ടി ഞാന്‍ നീക്കി വെച്ചിരുന്നു ...

ഇനി ആരാണ് ഈ ഹംസക്ക എന്നല്ലേ .......?

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള നാല് വര്‍ഷങ്ങള്‍ ഞാനും ഹംസാക്കയും ഒരേ റൂമിലായിരുന്നു ,, കുവൈത്തില്‍
അന്ന് ഞങ്ങള്‍ക്കൊപ്പം അഷ്‌റഫ്‌ ക്കയും സലീമ്ക്കയും അതെ റൂമിലുണ്ടായിരുന്നു

അന്നത്തെ ആ ദിനങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല
ജോലി കഴിഞ്ഞ് റൂമിലെത്തയാല്‍ പിന്നെ ഒരുത്സവം പോലെയായിരുന്നു
പാട്ടും തമാശ പറയലും കളിയും ചിരിയും .....
ലീവിന്‍റെ തലേ ദിവസം രാത്രി വൈകുന്നത് വരെയുള്ള കിസ്സ പറച്ചിലും ബഡായിപറച്ചിലും .......
എല്ലാത്തിനും ഞാനായിരുന്നു മുന്‍പന്തിയില്‍

അതോക്കെക്കൊണ്ടായിരിക്കാം കുവൈത്തില്‍ നിന്നും കേന്‍സലാക്കി മടങ്ങുമ്പോള്‍ എന്നോട് വല്ലാതെ കരഞ്ഞു പോയത് ....

ഞാനിത്രയും ഇവിടെ പറയാന്‍ കാരണം ഹംസക്ക ഇന്ന് എന്നോട് പറഞ്ഞ ഒരു വാക്കാണ്‌

മുജീബെ നീ വല്ലാതെ മാറിപ്പോയിരിക്കുന്നു ...
എന്താ നിനക്ക് പറ്റിയത് ആ പഴയ മുജീബെ അല്ല നീയിപ്പോള്‍

ഈ വാക്കുകള്‍ കേട്ട് ഞാന്‍ ആശ്ചര്യത്തോടെ ചോദിച്ചു

അതെന്താ ഹംസക്കാ.....
എന്‍റെ കൊലം കണ്ടിട്ടാണോ നിങ്ങള്‍ അങ്ങനെ പറഞ്ഞത്
എനിക്കൊരു മാറ്റവും വന്നതായി എനിക്ക് തോനിയിട്ടില്ലല്ലോ
തലയില്‍ കുറച്ച് മുടി കുറഞ്ഞതല്ലാതെ.....

അതല്ല നിന്‍റെ സ്വഭാവത്തിന്‍റെ കാര്യാ ഞാന്‍ പറഞ്ഞത്

ഹംസക്ക വീണ്ടും തുടര്‍ന്നു

നീ ഓര്‍ക്കുന്നുണ്ടോ നമ്മുടെ കുവൈത്ത് ജീവിതം ..........
നീ റൂമിലുണ്ടെങ്കില്‍ ഒരഞ്ച് പത്ത് ആളുകളുള്ള പ്രതീതിയായിരുന്നു ...

എന്തൊക്കെയായിരുന്നു നിന്‍റെ തമാശകള്‍....
ഞങ്ങള്‍ക്കെല്ലാവര്‍ക്കും നീ ഒപ്പമുള്ളത് വലിയൊരു ആശ്വാസമായിരുന്നു അന്ന് ....

ഇപ്പോള്‍ വീണ്ടും നിന്‍റെ അടുത്തേക്ക് വരുമ്പോള്‍ എനിക്ക് ആ പ്രതീക്ഷകള്‍ ഒക്കെത്തന്നെയായിരുന്നു ....

പക്ഷെ ഈ ഒരാഴ്ച കൊണ്ട് ഞാന്‍ നിന്നെ നോക്കി കണ്ടപ്പോള്‍
ആ പഴയ നീയെ അല്ല ....

ഏതു സമയവും നീയീ ലാപ്‌ ടോപ്പിന്‍റെ മുന്നില്‍ തന്നെ,,,
പഴയ ആ കളിയും ചിരിയുമോന്നുമില്ല ......

ഇത് കേട്ടപ്പോള്‍മറ്റൊരു സഹമുറിയനായ നൌഷാദ് ക്കയും പറയാന്‍ തുടങ്ങി

ഞാന്‍ ഇവന്‍റെ കൂടെ കൂടിയത് മുതലേ ഇവന്‍ ഇങ്ങനെയാ ....
പുറത്തേക്കൊന്നു നടക്കാനോ രണ്ട് കൊച്ചു വര്‍ത്തമാനം പറയാനോ ഒന്നും ഇവനെ കിട്ടാറില്ല ...
അഥവാ ഇവന്‍ രണ്ട് വര്‍ത്താനം പറയണമെങ്കില്‍ അവന്‍റെ നെറ്റിന് വല്ല കുഴപ്പവും വരണം

ഹംസക്കാന്റെയും നൌഷാദ് കാന്‍റെയും ഈ വാക്കുകളാണ് എന്നെ ഇരുത്തി ചിന്തിപ്പിച്ചത് ......

സത്യത്തില്‍ കൂടയുള്ളവരില്‍ നിന്നും എന്നെ അകറ്റിയത് ഈ ഇന്‍റര്‍ നെറ്റും ലാപ്‌ ടോപ്പുമല്ലേ ....?

ഫെയ്സ് ബുക്കിലും ഫെയ്സ് ബുക്കിലെ ഗ്രൂപ്പിലുമായി ഞാന്‍ സമയം ചിലവഴിക്കുന്നു...
അത് കൊണ്ട് നല്ലവരായ കുറെ കൂട്ടുകാരെ കിട്ടി എന്ന വസ്തുത വിസ്മരിക്കുന്നില്ല ...എങ്കിലും

ഞാന്‍ സജീവമായി ഇടപെടാറുള്ള ഗ്രൂപ്പിലെ മെമ്പര്‍ മാരെ തമാശകള്‍ പറഞ്ഞു ചിരിപ്പിക്കുന്നു...
അവരുടെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോള്‍ ഞാന്‍ ഒരു രസികന്‍ ...

പക്ഷെ ഇവിടെ ഞാനിരിക്കുന്ന റൂമില്‍ എന്‍റെ വായിലെ നാവനക്കാതെ കൈ വിരല്‍ കൊണ്ട്

നിങ്ങള്‍ക്കൊപ്പം ആനന്തിക്കുംപോള്‍ .....

ഞാന്‍ നിങ്ങളിലേക്ക് കൂടുതല്‍ അടുക്കുമ്പോള്‍ .....

എന്‍റെ ഈ മൂകമായ ഇരിപ്പ് കാണുന്ന എന്‍റെ സഹ മുറിയന്മാരില്‍ നിന്നും ഞാന്‍ അകന്ന് പോകുകയല്ലേ ......

ഇനി ഗ്രൂപ്പുകളില്‍ ആളനക്കം ഇല്ലങ്കിലും നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടും പോലെ ഇതിന് മുന്നിലിരുന്ന് മുകളിലോട്ടും താഴോട്ടും ഇങ്ങനെ ഉരുട്ടും .....

എന്‍റെ റൂമില്‍ ഈ ഇന്റര്‍ നെറ്റ് ഭ്രാന്തുള്ളവന്‍ ഞാനൊരാള്‍ മാത്രമായത് കൊണ്ട് തന്നെ .......
അവരുടെ മനസ് കാണാന്‍ ഞാന്‍ ശ്രമിക്കണമായിരുന്നു ...............................

എന്‍റെ ചിന്തകളില്‍ നിന്നും മോചിതനായപ്പോള്‍ ലാപ്‌ ടോപ്‌ ഓഫ് ചെയ്ത്കൊണ്ട് ഞാന്‍ ഹംസക്കയുടെ അടുത്ത് പോയിരുന്നു ...

മനസ്സില്‍ ശക്തമായ ഒരു തീരുമാനവും എടുത്തു കൊണ്ട് .....

ഇനി കൂടെയുള്ളവര്‍ റൂമിലുള്ളപ്പോള്‍ കൈ വിരള് കൊണ്ട് ഫെയ്സ്ബുക്കില്‍ വര്‍ത്താനം പറയാതെ വായിലെ നാവ് കൊണ്ട് റൂമിലെ അന്തരീക്ഷം ആനന്തകരമാക്കുമെന്ന്........

..................................................................ഇത് കട്ടായം ,,,,

:::::: : ഞാനീ സ്റ്റാറ്റസ് എഴുതുമ്പോഴും ഹംസക്ക അനന്തതയിലേക്ക് നോക്കി കൊണ്ട് മലര്‍ന്ന് കിടക്കുന്നു ....
ഞാന്‍ നോടിഫിക്കെഷനിലെ ചുവന്ന അക്കങ്ങള്‍ വരുന്നതും കാത്തുകൊണ്ട് കണ്ണ് മിഴിച്ചിരിക്കുന്നു .....

എന്‍ റ്റോസ്ക്കോപ്പി.........


വിട്ടുമാറാത്ത നെഞ്ചെരിച്ചിലിനെ തുടര്‍ന്നാണ്‌ പി വി എസ്സിലെ ഗോകുലന്‍ ഡോക്ടരുടെ അടുത്തു ഞാനെത്തിപ്പെട്ടത്‌

എന്നെ പരിശോധിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു

നമുക്കൊരു എന്റൊസ്ക്കോപ്പി നടത്തിക്കളയാം

ഇത് കേട്ടതും ഇതിനെ പറ്റി പലരും പറഞ്ഞ് പേടിപ്പെടുത്തിയതാണ് എന്‍റെ മനസിലേക്ക് ഓടി വന്നത്

ഒരു മീറ്ററോളം നീളമുള്ള വലിയൊരു പൈപ്പ് വായിലൂടെ വയറ്റിലേക്ക് തള്ളിക്കേറ്റും
അതും അര ഇഞ്ചോളം വണ്ണമുള്ളത്...
അത് നമ്മുടെ വയറ്റില്‍ ചെന്ന് ഓരോരോ ഭാഗത്തും ചെന്ന് തട്ടുമ്പോള്‍ വല്ലാത്തൊരു പ്രയാസമായിരിക്കും ...

ഈ പേടിയൊക്കെ എന്‍റെ മനസിലുണ്ടെങ്കിലും ഞാനാ ടെസ്റ്റിന് തയ്യാറായി ..

കാരണം എന്റൊസ്ക്കോപ്പിയല്ല എന്ത് കോപ്പായാലും എനിക്കെന്‍റെ അസുഗം മാറിയാല്‍ മതിയായിരുന്നു

ഡോക്ടര്‍ തന്ന ഡേറ്റ് ന് ഞാന്‍ വീണ്ടും ആശുപത്രിയിലെത്തി
ഇതേ ടെസ്റ്റിന് വന്ന നിരവധി ആളുകള്‍ അപ്പോഴേക്കും അവിടെ എത്തിയിരുന്നു
എല്ലാവരുടെ മുകത്തും ഭയം തളംകെട്ടി നില്‍ക്കുന്നു
അവരവരുടെ ഊഴം വരുമ്പോള്‍ അകത്തേക്ക് പോകുന്നു
ടെസ്റ്റ് കഴിഞ്ഞ് വിയര്‍ത്ത് കുളിച്ച് തിരിച്ചു വരുന്നു......

എന്‍റെ ഊഴം വന്നു ,,,ഞാന്‍ അകത്തേക്ക് കേറി ..

അതിനുള്ളിലെ ഡോകടരുടെയും നേഴ്സ് മാരുടെയും വേഷം കണ്ടാല്‍ തന്നെ പേടിയാകും ..

എന്നെയും അവര്‍ ഒരു വേഷം ധരിപ്പിച്ചു ....

അവിടെ ചരിഞ്ഞു കിടക്കാന്‍ പറഞ്ഞു .....

പിന്നെ എന്‍റെ വായിലേക്ക് ഒരു മരുന്ന് ഒഴിച്ച് തന്നിട്ട്
കുടിച്ചോ എന്ന് പറഞ്ഞു ....

കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ വായും വയറോക്കെ മരവിക്കും പോലെ തോന്നി ..

എനി ആ മരുന്ന് അങ്ങ് തുപ്പിയെക്ക്

നഴ്സ് ഇത് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു

നിങ്ങള്‍ കുടിച്ചോ എന്ന് പറഞ്ഞിട്ട് ഞാനാ മരുന്ന് കുടിച്ചല്ലോ

തലക്ക് കൈ വെച്ച് കൊണ്ട് നഴ്സ് പറഞ്ഞു

വായ അടച്ചോ എന്ന് പറഞ്ഞതിന് അത് കുടിക്കുകയാണോ ചെയ്തത്

അപ്പോഴാണ്‌ എനിക്ക് കാര്യം മനസിലായത്

വായ അടച്ചോ എന്ന് പറഞ്ഞത് ഞാന്‍ കേട്ടത് കുടിച്ചോ എന്നാണെന്ന്

അങ്ങനെ എന്‍റെ വായിലൂടെ ആ കുഴല് താഴ്ത്താന്‍ തുടങ്ങി ...
തൊണ്ടയിലേക്ക്‌ താഴുമ്പോള്‍ മാത്രം ഒരു പ്രയാസം തോന്നി

സംഗതി കഴിഞ്ഞപ്പോള്‍ ...

ഞാനാ നഴ്സിനോട് ചോദിച്ചു ....

അല്ല സിസ്ടരെ ..എല്ലാരും പറഞ്ഞു പേടിപ്പിച്ച പോലെ എനിക്ക് വലിയ പ്രശ്നമൊന്നും തോനിയിട്ടില്ലല്ലോ ...

ഇത് കേട്ടപ്പോള്‍ അവര്‍ പറഞ്ഞു ..

വായില്‍ മരുന്നോഴിട്ട് അടച്ചോ എന്ന് പറയുമ്പോള്‍ കുടിച്ചാല്‍ പിന്നെ എന്തറിയാനാ .....
സൂക്ഷിച്ചോ,,,, വയറ്റില്‍ വല്ല ബുദ്ധിമുട്ടുംതോനിയാല്‍ ഉടനെ ഇവിടെ വരണം

എല്ലാം കഴിഞ്ഞു ഞാന്‍ പുറത്തിറങ്ങുമ്പോള്‍ അടുത്ത ഊഴം കാത്തിരിക്കുന്നവരില്‍ ഒരാള്‍ ചോദിച്ചു

എല്ലാ എങ്ങനെയുണ്ട് ...ഭയങ്കര പ്രശ്നാ ല്ലേ ....?

ഞാന്‍ പറഞ്ഞു ....
പ്രശനം ഇല്ലാതിരിക്കാന്‍ ഞാന്‍ ചെയ്ത സൂത്രം നിങ്ങളും ചെയ്‌താല്‍ മതി ...

ആദ്യം വായ തുറക്കാന്‍ പറയും ..അപ്പോള്‍ ഒരു മരുന്നോഴിക്കും
പിന്നെ വാ അടച്ചോ എന്ന് പറയും

അപ്പോള്‍ ആ മരുന്നങ്ങ് കുടിച്ചാല്‍ മതി

ഒരു പ്രശ്നോം ഉണ്ടാകില്ല ...

ആശുപത്രിയുടെ പടിയിറങ്ങുമ്പോള്‍ ഒരാശ്വാസമേ എനിക്കുണ്ടായിരുന്നുള്ളൂ

ഈ മരുന്ന് കുടിച്ചു പോയതിന് വല്ല കുഴപ്പവും സംഭാവിക്കുകയാനെനികില്‍ ...എനിക്കൊപ്പം മറ്റൊരാള്കൂടെ ഉണ്ടാവുമല്ലോ എന്ന് ..

ഗുണപാഠം : തനിയേ ഒരാപത്ത് ഭവിക്കുമ്പോള്‍ അതില്‍ മറ്റൊരാളെ കൂടി ചാടിച്ച് നാം ആശ്വാസം കണ്ടെത്താന്‍ പാടില്ല

Saturday, January 18, 2014

വണ്ടി ജീവിതം

മൈസൂരെക്കാണ് യാത്ര.......

വണ്ടിയില്‍ ഞാന്‍ തനിചെയുള്ളൂ ,,

സമയം അര്‍ദ്ധരാത്രി കഴിഞ്ഞത് കൊണ്ടാവാം റോഡില്‍ മറ്റ് വാഹനങ്ങളോന്നുമില്ല

ബാവലി ചെക്ക് പോസ്റ്റ്‌ താണ്ടി കര്‍ണാടക ബോഡറിലേക്ക് പ്രവേശിച്ചു

ചുറ്റിലും കാട്

റോഡാനേങ്കില്‍ മഹാ മോശം ...

മാര്‍ക്കറ്റില്‍ കൊടുക്കാനുള്ള പൈസ കയ്യിലുള്ളത് കൊണ്ടാവാം
എനിക്ക് ദൈര്യം കൊണ്ടൊരു വിറ /....എന്ന അവസ്ഥ

എന്‍റെ നൂറ് മീറ്ററോളം മുമ്പിലായി ഒരു ടാറ്റാ സുമോ നിര്‍ത്തിയത് ഞാന്‍ കണ്ടു ..

എന്‍റെ വണ്ടി ആ വണ്ടിക്ക് അടുത്തെത്താറായപ്പോള്‍ ആ വണ്ടിയും മുന്നോട്ട് പോകാന്‍ തുടങ്ങി

അപ്പോഴൊന്നും എനിക്ക് ഒരസ്വഭാവികതയോന്നും തോനിയില്ല ..

പക്ഷെ ,,,,അവര്‍ എന്നെ ലക്‌ഷ്യം വെച്ചാണ് മുന്നോട്ട് പോകുന്നത് എന്നെനിക്കു തോന്നാന്‍ കാരണം

ഞാന്‍ വണ്ടി സ്ലോ ആക്കുമ്പോള്‍ അവരും സ്ലോ ആക്കുന്നു
ഞാന്‍ കുറച്ചു സമയം നിര്‍ത്തിയിട്ടപ്പോള്‍ അവരും നിര്‍ത്തിയിടുന്നു

രണ്ട് മൂന്ന് പ്രാവശ്യം ഇത് ആവര്‍ത്തിക്കുന്നത് കണ്ടപ്പോള്‍
എന്‍റെ മനസ് എന്നെ പേടിപ്പിക്കാന്‍ തുടങ്ങി

എന്‍റെ വണ്ടിയുടെ സൈഡ് ഗ്ലാസ് രണ്ടും ഉയര്‍ത്തി
ഉള്ളില്‍ നിന്നും ലോക്ക് ചെയ്തു എന്നുറപ്പ് വരുത്തി ഞാനും വണ്ടി സൈഡാക്കി...
എന്‍റെ നൂറ് മീറ്ററോളം മുന്നില്‍ തന്നെ ഇപ്പോഴും അവരുണ്ട് ..അവരും പോകുന്നില്ല

എന്‍റെ ചഗ്ഗിടിപ്പ് കൂടാന്‍ തുടങ്ങി

അപ്പോഴാണ്‌ ഒരാശ്വാസം പോലെ പിന്നില്‍ നിന്നും ഒരു ലോറി വന്നത് ...

ആ ലോറിക്ക് മുന്നിലായി ഞാനും വണ്ടി വിട്ടു ...

ആ ടാറ്റാ സുമോയുടെ അടുത്തെത്തിയപ്പോള്‍ അതില്‍ നിന്നും രണ്ട് പേര്‍ വെപ്രാളത്തോടെ എന്‍റെ മുന്നിലേക്ക്‌ ചാടി....

അവര്‍ റോഡിന് നടുവില്‍ നിന്ന് രണ്ട് കൈകളും ഉയര്‍ത്തി എന്നോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു ..

ഇനി പിന്നിലുള്ള ലോറിയും ഇവരുടെ ആളായിരിക്കുമോ എന്ന് കൂടി ചിന്തിച്ചപ്പോള്‍
എന്‍റെ വയറ്റില്‍ ആരോ പെട്രോള്‍ ഒഴിച്ച് തീ കൊടുത്തത് പോലെ തോനിയെനിക്ക്

ആ ഒരു നിമിഷം കൊണ്ട് തന്നെ അറിയാവുന്ന നേര്‍ച്ച സ്ഥലങ്ങളിലൊക്കെ ഞാന്‍ നേര്‍ച്ചകള്‍ നേര്‍ന്ന് കഴിഞ്ഞിരുന്നു

റബ്ബേ ...പൈസ കൊണ്ടുപോയാലും എന്‍റെ ജീവന്‍ തിരിച്ചു തന്നാല്‍ മതിയായിരുന്നു ..എന്നും പറഞ്ഞ്കൊണ്ട്

അതിലൊരാള്‍ എന്‍റെ സൈഡില്‍ വന്ന് ഉയര്‍ത്തിയിട്ട ഗ്ലാസിന് മുട്ടി കൊണ്ട് എന്തൊക്കെയോ വിളിച്ചു പറയുന്നു ...

എല്ലാം പോയല്ലോ ...പടച്ചതമ്പുരാനെ,,,
എന്ന് മനസ്സില്‍ വിലപിച്ച് കൊണ്ട് അര്‍ദ്ധ പ്രാണനായ ഞാന്‍ എന്‍റെ സൈഡ് ഗ്ലാസ് മെല്ലെ താഴ്ത്തി ...

നാവ് താണ് പോയത് കൊണ്ടായിരിക്കാം അവനോട് "എന്താ " എന്ന് ചോദിക്കാന്‍ എനിക്കൊരുപാട് ട്രൈ ചെയ്യേണ്ടി വന്നു ...

എന്‍റെ ചോദ്യം കേള്‍ക്കുന്നതിന് മുമ്പേ അവനിങ്ങോട്ട്‌ പറഞ്ഞത് കേട്ട് ,,,,
അ നിഘൂഡവനത്തിനുള്ളില്‍ നിന്നും അര്‍ദ്ധരാത്രി ഞാന്‍ ആദ്യമായി ശശിയായി

ഈ കാട് കഴിയുന്നത്‌ വരെ ഒന്ന് പതുക്കെ പോകണേ
ഞങ്ങള്‍ക്ക് പെടിയായത് കൊണ്ടാ.... ആദ്യായിട്ടാ ഈ വഴിക്ക് ...

അവസാനം ഞാന്‍ അവരോട്പറഞ്ഞു ,,,,,നിങ്ങള്‍ മുന്നില് വിട്ടോ ഞാന്‍ പിന്നില്‍ വന്നോളാം

പുലിയാണെന്ന് കരുതിയ ടാറ്റാ സുമോ എലി പോലെ എന്‍റെ മുന്നില്‍ പോകുന്നത് കണ്ടപ്പോള്‍ ഞാനിങ്ങനെ മനസ്സില്‍ പറഞ്ഞു

എവിടെയൊക്കെയാ ഞാന്‍ നേര്‍ച്ചയാക്കിയത്
എന്‍റെ നേര്‍ച്ചപ്പൈസയും പോയല്ലോ റബ്ബേ .......

ഭയം അഥവാ പേടി

വളരെ ചെറുപ്പത്തിലെ സൈക്കിള്‍ ചവിട്ടാന്‍ ഞാന്‍ പഠിച്ചിരുന്നു ....
എന്നാലോ ബേക്കില്‍ ഒരാളെ കേറ്റി ചവിട്ടാനുള്ള ദൈര്യം എന്‍റെ മനസിനില്ലായിരുന്നു

കുട്ടികളൊക്കെ എന്നോട് ചോദിക്കും

ഒന്ന് എന്നെ കൂടി കേറ്റ്വോ...? എന്ന്

എനിക്ക് ഡബിളെടുക്കാനറിയില്ല ഡബിളെടുത്താല്‍ എന്‍റെ ബാലന്‍സ് പോകും

ഇതായിരുന്നു ഞാനവര്‍ക്ക് കൊടുക്കുന്ന മറുപടി

ഒരു ദിവസം വീട്ടില്‍ നിന്നും മോകെരിക്ക് സൈക്കളില്‍ പോകുമ്പോള്‍
കെനാലിന്‍റെ കയറ്റം ചവിട്ടി കയറ്റാന്‍ സാധാരണതെത്തിലും വല്ലാത്തൊരു പ്രയാസം തോന്നി

മൊകേരി എത്തി ഞാന്‍ സൈക്കളില്‍ നിന്നും ഇറങ്ങാന്‍ നേരം ബേക്കില്‍ നിന്നും എന്‍റെ ഇക്കാക്ക ചാടിയിറങ്ങുന്നു ..

ഞാന്‍ അത്ഭുതപ്പെട്ടുപോയി .. ....

ഇത്രയും ദൂരം ഡബിളെടുത്ത് വന്നത് ഞാനായിരുന്നു എന്നത് ഞാനറിഞ്ഞതെയില്ല ...

ഞാനറിഞ്ഞിരുന്നെങ്കില്‍ ഇത്രയും ബെലന്‍സോടെ എനിക്ക് ചവിട്ടാന്‍ പറ്റില്ലായിരുന്നു

എന്നെ അറിയിക്കാതെ അവന്‍ കേറിയിരുന്നത് എന്‍റെ പേടി തീര്‍ക്കാന്‍ വേണ്ടിയായിരുന്നു ...

അതിന് ശേഷം ഞാന്‍ ഡബിളും ത്രിബളുമൊക്കെ എടുക്കാന്‍ തുടങ്ങി

ഈ പറഞ്ഞത് ഒരു കഥ ,,,,ഇനി മറ്റൊരു കഥ പറയാം

ഒരു ദിവസം സന്ത്യാ സമയത്തെ നമസ്കാരത്തിന് പള്ളിയില്‍ പോയി നമസ്കരിക്കുന്നതിനിടയില്‍
എന്‍റെ വലതു ഭാഗത്തെ തോളിന് തോണ്ടിക്കൊണ്ട്‌ എന്നെ ഒരാള്‍ പിന്തുരടര്‍ന്നു നമസ്കരിച്ചു ..

ഒരാളല്ലേ എന്നെ പിന്തുടരുന്നുള്ളൂ എന്നറിഞ്ഞ എന്‍റെ മനസിന്‌ പ്രത്യേകിച്ച് ഒരു ഭയമൊന്നും തോന്നിയില്ല

വലത്തോട്ടും ഇടതോട്ടും നോക്കി സലാം പറഞ്ഞു കൊണ്ട് സമസ്കാരം പൂര്‍ത്തിയാക്കിയ ഞാന്‍ ....

എന്നെ തുടര്‍ന്നു നമസ്കരിച്ച ആ ജനാവലിയെ കണ്ട് അത്ഭുതപ്പെട്ടുപോയി

പത്ത് നാല്പതോളം പേര്‍ ....!!

ഇത്രയും പേര്‍ക്ക് സമസ്കാരത്തിന് നേതൃത്വം കൊടുത്തത് ഈ ഞാനായിരുന്നു എന്നോര്‍ത്തപ്പോള്‍ എന്‍റെ മനസ്സില്‍ വന്ന വികാരം
ഒരു വല്ലാത്തതായിരുന്നു ..

ഇത്രയും ആള്‍ക്കാര്‍ എന്‍റെ പിന്നില്‍ ഉണ്ടെന്ന് മുന്‍കൂട്ടി ഞാനറിഞ്ഞിരുന്നെങ്കില്‍ എന്‍റെ ചഗ്ഗിടിപ്പ് വല്ലാതെ കൂടിയേനെ

ഈ രണ്ട് സംഭവവും ഞാനിവിടെ പറഞ്ഞത്‌ ..........
ഇതിന് താഴെ ഒരു വാല്‍കഷ്ണം എഴുതാന്‍ വേണ്ടിയാണ്

വാല്‍കഷണം : നമ്മെ കൊണ്ട് സാധിക്കാത്തത് ഒന്നുമേയില്ല
സാധിക്കില്ല എന്ന് നമുക്ക് തോനുന്നത് ....
നമ്മുടെ മനസിന്‍റെ പേടി ഒന്ന് കൊണ്ട് മാത്രമാണ്....

അല്ലാതെ സാധിക്കില്ല എന്ന് തോനുന്നത് ,,,...സാദിക്ക് ഇപ്പോള്‍ തിരുവന്തപുരത്തായത് കൊണ്ടല്ല .......

.................................................(അവസാനത്തെ രണ്ട് വരി കോമഡി ഇല്ലാണ്ടായിപ്പോകണ്ട എന്ന് കരുതിയാണ് )

ലൈകൊമാനിയ......



നല്ല നല്ല രണ്ട് മൂന്ന് എഴുത്തുകാരുടെ എഴുത്തുകള്‍ വായിച്ചു തുടങ്ങിയ ഞാന്‍ അവരുടെ എഴുത്തുകള്‍ ഇഷ്ടമായത് കൊണ്ടാവാം അവിടെ ലൈകാനും കമന്റാനും തുടങ്ങിയത് ...

പിന്നെ ഞാന്‍ തന്നെ അവര്‍ക്ക് റിക്കൊസ്റ്റ് അയക്കുകയും അവരെന്‍റെ ഫ്രെണ്ടാവുകയും ചെയ്തു

കുറച്ചു ദിവസങ്ങക്ക് ശേഷം ഞാന്‍ കാണുന്നത് ...
ഇവരെ കൂടാതെ ,,,,
ലൈകില്‍ സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറി യൊക്കെ വാങ്ങി കൂട്ടുന്ന ബല്യ ബല്യ
മുഖപുസ്തക എഴുത്തുകാരുടെ ഫ്രെണ്ട് റിക്കൊസ്റ്റ്ന്‍റെ ഒരു ഒഴുക്കായിരുന്നു...എന്‍റെ വാളിലേക്ക്

ഇപ്പോഴും അത് തുടര്‍ന്നു കൊണ്ടിരിക്കുന്നു ........

വായന ഇഷ്ടമായ ഞാന്‍ അതെല്ലാം സ്വീകരിച്ചുകൊണ്ടിരിക്കുന്നു ..

എല്ലാവരുടെ എഴുത്തുകളും വായിക്കുകയും ലൈകുകയും ചെയ്യും

ചിലപ്പോള്‍ കമന്റും കൊടുക്കും ......

ഇപ്പോള്‍ എനിക്ക് തോനുന്നത് ഇവരൊക്കെ നല്ല എഴുത്തുകാര്‍ ആണെങ്കിലും വല്ലാത്ത ലൈക് കൊതിയന്മാരാനെന്നാണ്

എന്നെ ഫ്രെണ്ട് ആക്കിയാല്‍,,,,
ഒരു ലൈക്ക് ഉറച്ച ഒരു വോട്ട് പോലെയാണെന്ന് അവര്‍ മനസിലാക്കിയിരിക്കുന്നു ....

ഞാനിതൊക്കെ പറയുന്നത്
എന്‍റെ ലൈക് വല്യൊരു ആനക്കാര്യമായത് കൊണ്ടൊന്നും അല്ല .....

നേരെമറിച്ച് ...
ഈ ഞമ്മളും വല്ലപ്പോഴും എന്തെങ്കിലുമൊക്കെ എഴുതുന്നത്‌ ഇവരും കാണുന്നുണ്ടാവില്ലേ ..
ഒന്നിനും കൊള്ളാത്ത ബള്പ്പാനെങ്കിലും ഒരു ലൈക് ഇവന്മാര്‍ക്കും അടിച്ചാലെന്താ ......

സത്യം പറയാലോ ..എനക്കിതുവരെ കിട്ടീക്കില്ല .....

ഇവര്‍ മാത്രമാണോ ഈ ലൈക് കൊതിയന്മാര്‍ ....

ഏത് ഫെയിസ് ബുക്കീയനെ പോലെയും ഞമ്മളും ഒരു ലൈക് കൊതിയന്‍ തന്നയാണ് ......

അവരുടെ ലൈക് കിട്ടണംന്ന് എനക്ക് വല്യ ആഗ്രഹമുള്ളത്‌ കൊണ്ടൊന്നും അല്ല ..

എന്നപ്പോലത്തെ മിനിമം ലൈക്യാര് ഇഷ്ടം പോലെ തരുന്നുണ്ട്
എനക്കത് മതി

എന്നാലും ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും കടക്കുന്ന സ്വഭാവം ഇക്കൂട്ടര്‍ക്കില്ല കേട്ടോ ...

എനീപ്പം ഞമ്മക്ക് ഇവര് തന്നില്ലെങ്കിലും ഞമ്മള് ഇനിയും ലൈകും
കാരണം ഞാനൊരു വായന പ്രിയനായിപ്പോയി ....


എന്‍റെ സ്വന്തം പറമ്പില്‍ കിടക്കുന്ന
ലൈകിന്‍റെ ദൌര്‍ലഭ്യം കൊണ്ട് വളര്‍ച്ച മുരടിച്ചു പോയ
എന്‍റെ സ്റ്റാറ്റസുകളെ കണ്ടിട്ട് എഴുതിപ്പോയത്....


പിന്നെ ഈ എഴുത്യേതും ഒരു ലൈക് പ്രതീക്ഷിച്യെന്ന്യാ ..കേട്ടോ ....

പ്രാര്‍ത്ഥന


ഇന്നലത്തെ ഇഷാ നമസ്കാരത്തിന് പള്ളിയില്‍ പോയപ്പോള്‍ എന്‍റെ ഇടവും വലവും നിന്നിരുന്നത് രണ്ട് കെനിയക്കാരായിരുന്നു..

റുകൂയിലേക്ക് കുനിഞ്ഞ് നിന്നപ്പോഴാണ് എന്‍റെ നമസ്കാരത്തിന്‍റെ ഏകാഗ്രത മൊത്തം നഷ്ടപ്പെട്ടത് ....

എനിക്കിത്രയും നിറമുണ്ടോ ...? ഇടം കണ്ണാലെ അവരുടെ കാലിലും എന്‍റെ കാലിലും ഞാന്‍ മാറി മാറി നോക്കി

ആ രണ്ട് കെനിയക്കാരുടെ കാലുകള്‍ക്കിടയില്‍ എന്‍റെ രണ്ട് കാലും വെട്ടി തിളങ്ങുന്നു ....

വെളുവെളാ വെളുത്ത രണ്ട് സുന്ദരന്‍ കാലുകള്‍ ....

പിന്നെ ആ നിസ്കാരത്തിലെ എല്ലാ റുകൂയിലും ഞാനെന്‍റെ തൊലി വെളുപ്പ്‌ കണ്ടാസ്വദിച്ചു .........

ആ സന്തോഷം ഇന്ന് രാത്രി ഇഷാ നമസ്കാരത്തിന് പള്ളിയില്‍ പോയി റുകൂയിലേക്ക് പോകുന്നത് വരെ നീണ്ടു നിന്നു

പക്ഷെ ഇന്ന് റുകൂയിലേക്ക് കുനിഞ്ഞതും എന്‍റെ കരിങ്കാല് കണ്ട് ഞാന്‍ ഞെട്ടി ...

ഇന്നെന്‍റെ ഇടവും വലവും നിന്നിരുന്നത് രണ്ട് മസ്രികളായിരുന്നു ...

അവരുടെ കാലുകളും എന്‍റെ കാലും മാറി മാറി നോക്കിയ ഞാന്‍ അന്താളിച്ചു പോയി ..

എനിക്കിത്രയും കറുപ്പോ ......!!!!!!

ചുരുക്കി പറഞ്ഞാല്‍ ....

ഇന്നലത്തെ നമസ്കാരം വെളുപ്പ്‌ കണ്ടും ബാതിലായി

ഇന്നത്തെ നമസ്കാരം കറുപ്പ് കണ്ടും ബാതിലായി ....

ഒരു സമാധാനം മാത്രം ബാക്കിയായി ....

ഇന്നത്തെക്ക് ഒരു സ്റ്റാറ്റസ് കിട്ടിയല്ലോ .......

വാല്‍കഷ്ണം : പ്രാര്‍ഥിക്കാന്‍ എല്ലാ വര്‍ക്കും ഓരോരോ കാരണങ്ങളുണ്ട്...
സൈകിള്‍ അഗര്‍ ബത്തി വാങ്ങാനല്ല ഞാന്‍ പറയുന്നത് ...

പ്രാര്‍ത്ഥന ആരുമായിക്കോട്ടെ ഏതുമായിക്കൊട്ടെ ,,
കൊണ്സട്രേശന്‍ മുറുകെ പിടിക്കുക
പിശാജ് പല കോലത്തിലും വന്നേക്കാം ...
ദൈവത്തിന് മുമ്പിലാണ് ഞാന്‍ നില്‍ക്കുന്നത് എന്ന് മാത്രം ചിന്തിക്കുക ...

Friday, January 10, 2014

ഫേസ് ബുക്ക്

പലചരക്ക് കട നടത്തുന്ന അമ്മദ്ക്കാക്ക്
തന്‍റെ കടയുടെ മുന്നില്‍ വന്നുള്ള കുട്ടികളുടെ ഫെയ്സ് ബുക്ക് കളി ഒരുപാടങ്ങ്‌ ഇഷ്ടായി

തൊട്ട് തടവി കളിക്കുന്ന നല്ലൊരു മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ കാരണവും അത് തന്നെ ...

ഫോണ്‍ വാങ്ങിയതും കുട്ടികള്‍ അമ്മദ്ക്കാനെ ഫെയ്സ് ബുക്കില് പിടിച്ചിരുത്തി .....

ആഴ്ച രണ്ട് കഴിഞ്ഞില്ല ..

അമ്മദ്ക്ക ഫുള്‍ ടൈം ഫെയ്സ് ബുക്കില് തന്നെ
ഏതു നേരവും കടയിലിരുന്ന് പെടലി താഴോട്ടാക്കി മൊബെലില്‍ തടവി കൊണ്ടേയിരിക്കും

അമ്മദ്ക്കാ... അഞ്ഞൂറ് പഞ്ചാര ..

ഇല്ല മനേ പഞ്ചാര തീര്‍ന്ന് നാളെ ബെരും ..

ആരെന്ത് സാധനത്തിന് ചോദിച്ചാലും ആരാണെന്ന് പോലും നോക്കാതെ
അമ്മദ്ക്കാന്‍റെ മറുപടി ഇത് തന്നെ ...

അമ്മദ്ക്കാന ഫെയ്സ് ബുക്കില് കുടുക്കിയ കുട്ടികള്‍ ഓവുപാലത്തിലിരുന്ന് ഇതൊക്കെ കണ്ട് ചിരിക്കാനും തുടങ്ങി

പതിവ് പോലെ അന്നും അമ്മദ്ക്ക ഷട്ടര്‍ പൊക്കി

അകത്തു കേറിയിരുന്ന് മൊബൈലില്‍ തടവാന്‍ തുടങ്ങി

കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മദ്ക്കാന്‍റെ ഇളയ മകള്‍ സുല്‍ഫത്ത് വന്ന് പറഞ്ഞു

ഉമ്മ പറഞ്ഞിക്ക് ചോറ് ബെക്കുന്ന അരി തെര്വോന്‍ ..

അപ്പോഴും പെടലി ഉയര്‍ത്താതെ അമ്മദ്ക്ക പറഞ്ഞു

അരി ഇല്ലാട്ടോ ,,നാള ബാ ...

ഇത് കേട്ട് ആ കുട്ടി ഒന്നും മിണ്ടാത്തെ തിരിച്ചു പോയി

രാത്രി ഡയിനിങ്ങ് ടേബിളില്‍ ഇരുന്നു കൊണ്ട് അമ്മദ്ക്ക ..

ബീയ്യാത്തോ ..പയിച്ചിറ്റ് പൊര്‍തൂട ,ചോറിങ്ങെടുത്തോ

അടുക്കളേന്ന് തന്നെ ബിയ്യാത്തു വിളിച്ചു പറഞ്ഞു

ചോറില്ലട്ടോ ,,നാള വാ ....

ഈ മറുപടി കേട്ട അമ്മദ്ക്ക അന്തം വിട്ടു ...

ഇഞ്ഞെന്ത് ബര്‍ത്താനാളെ ഇപ്പറെന്നെ...?

മോള് അരിക്ക് വന്നപ്പോ ഇങ്ങളിതല്ലേ പറഞ്ഞത് ,,എന്നിട്ടിപ്പോ കയ്യും കയ്കി കുത്തിരിക്കുന്നു ...

അപ്പോഴാണ്‌ അമ്മദ്ക്കാക്ക് കാര്യം പിടികിട്ടിയത് അരി വാങ്ങാന്‍ വന്നത് മോളായിരുന്നെന്ന് ..

എന്നിട്ട് അമ്മദ്ക്ക പഠിച്ചോ .....?

മൂപ്പരങ്ങനെ കിടന്ന് മൊബൈലില്‍ തടവാന്‍ തുടങ്ങി
ലൈകും കമന്റും കൊണ്ട് വയറ് നിറഞ്ഞ ആശ്വാസത്തില്‍ പതുക്കെ ഉറക്കത്തിലേക്ക് .........

പാവം ബീയ്യാതുവും മക്കളും വിശന്ന വയറിനാല്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ...

താരാട്ട് പാട്ട്




നാട്ടില്‍ പോയി തിരിച്ചെത്തി കുറച്ചു നാള്‍ കഴിഞ്ഞപ്പോ അമ്മദ്ക്കാക്ക് കെട്ട്യോളുടെ കത്ത് വന്നു....

ഒരുപാടെഴുതിയ കത്തിലെ വരികള്‍ക്കിടയില്‍ ,,
നിങ്ങള്‍ ഇപ്രാവശ്യം വന്നു പോയപ്പോഴും എന്‍റെ കുളി തെറ്റി
എന്നെഴുതിയത് കണ്ടപ്പോള്‍ അമ്മദ്ക്കാക്ക് ഒരുപാട് സന്തോഷമായി

അമ്മദ്ക്ക മനസ്സില്‍ പറഞ്ഞു
ഇതെങ്കിലും ആണ്‍കുട്ടിയായിരിക്കണേ റബ്ബേ .....

കാരണം ...ഇതുവരെ നാല് പോക്ക് നാട്ടില്‍ പോയതിന് ...
കിട്ടിയത് നാലും പെണ്‍കുട്ടികളെയാ ..

ദിവസങ്ങളും മാസങ്ങളും പെട്ടന്ന് കടന്നു പോയി
ഒടുവില്‍ ഡോക്ടര്‍ പറഞ്ഞ ആ ദിവസമെത്തി ...

ബിയ്യാത്തു അവിടെ പ്രസവ മുറിയില്‍ നിലവിളിക്കുമ്പോള്‍
അമ്മദ്ക്ക ഇവിടെ വാടക മുറിയില്‍ പടചോനോട് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നു ..
പടച്ചോനെ ഇതെങ്കിലും ഒരാണ്‍കുട്ടിയെ തരണേ ..
ഇനിയും എന്ന ബെഷമാതിലാക്കല്ലേ...

തൊട്ടടുത്ത ഷോപ്പിലെ കുഞ്ഞിമൂസ ഓടി വന്നു പറഞ്ഞു

അമ്മദ്ക്കാ അമ്മദ്ക്കാ ..നാട്ട്ന്ന് ഫോണ്‍ വന്ന്ക്ക് ....
ഇങ്ങള പ്രാര്‍ത്ഥന പടച്ചവന്‍ കേട്ടു..

ബിയ്യാത്തു പെറ്റ് ,,, ആങ്കുട്ട്യാ.................

സുന്തരനായ ഒരാണ്‍ കുട്ടിയെ കിട്ടിയ സന്തോഷത്തില്‍ ...

വാടക മുറിയില്‍ അമ്മദ്ക്ക തുള്ളി ചാടി

കണ്ടു നിന്ന സഹമുറിയന്മാര്‍ അമ്മദ്ക്കാന്‍റെ സന്തോഷത്തില്‍ പങ്കാളികളായി ...

ഇതുവരെ തന്‍റെ മനസ്സില്‍ കൊണ്ട് നടന്ന പേരുമായി അമ്മദ്ക്ക ടെലിഫോണ്‍ ബൂത്തിലേക്കോടി

ആശുപത്രി റിസപ്ഷനിലെ നമ്പര്‍ കറക്കി .....

അങ്ങേത്തലക്കല്‍ അമ്മദ്ക്കാന്‍റെ അമ്മായി കുഞാമിയുടെ ശംബ്ദം കേട്ട അമ്മദ്ക്ക പറഞ്ഞു

മോന്‍റെ പേര് മുബാഷിര്‍ ന്നിട്ടാ..മയ്യേ ...

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ .....

സഹമുറിയന്മാരിലെ തലതെറിച്ചവനായ ഹാഷിമ്ക്ക പറഞ്ഞു

അമ്മദ്ക്ക അമ്മദ്ക്കാ ...കുഞ്ഞിമ്മോന്‍ മുബാഷിര്‍ ന് വേണ്ടി ഒരു താരാട്ട് പാട്ട് റിക്കോഡ്‌ ചെയ്യിച്ച്‌ കൊടുതയക്കണ്ടേ ഞമ്മക്ക് ....

ഇപ്പൊ അതാണൊരു ഫേഷന്‍ ...എല്ലാ ഗള്‍ഫുകാരും കൊടുതയക്കുന്നുണ്ട് ..

ഇതുകേട്ട അമ്മദ്ക്ക

അല്ലാഷിമേ അയിനിപ്പോ ആരക്കൊണ്ടാ ഞമ്മളത് പാടിച്ച് റിക്കോഡ്‌ ചെയ്യിക്ക്വാ ...?

അയിനോന്നും ഇങ്ങള് ബേജാറാകണ്ട ...എന്‍റെ അമ്മദ്ക്കാ
എന്‍റെ കേറോഫില്‍ അയിനൊക്കെ ആള്‍ക്കാരുണ്ട് ..

എന്നാപ്പിന്ന ഇഞ്ഞയിന്‍റെ പണി നോക്ക് ..

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഷോപ്പിലെ കുഞ്ഞിമ്മൂസ്സ വന്നിട്ട് അമ്മദ്ക്കാനോട് ...

അമ്മദ്ക്കാ ..ആ കേസറ്റിന്‍റെ ആള് വിളിചിക്കെനും ...
കുഞ്ഞന്‍റെ പേരെന്തന്നാന്ന് ഒന്നും കൂടി പറഞ്ഞ്വോടുക്ക്യെന്‍ ...

ആന്താടോ കുഞ്ഞന്‍റെ പേര് മുബാഷിറാ ന്നോലോട് പറഞ്ഞെല്ലേ ...
മാണേ ഒന്നൂട്യങ്ങ് പറഞ്ഞേക്ക് ...

കുഞ്ഞിമ്മൂസ തിരിച്ചുപോയി ..

മൂന്നാം ദിവസം കേസട്ടുമായി ഹാഷിമ്ക്ക വന്നു ...

ഹാഷിമ്ക്ക തന്നെ റൂമിലുള്ള സോണി പാനാസോണിക്ക് ടേപ്പ് റിക്കോര്‍ഡറില്‍ കേസറ്റിട്ട് പ്ലേ ബട്ടണ്‍ അമര്‍ത്തി .....

സഹമുറിയന്മാര്‍ എല്ലാവരും ഉത്സാഹത്തോടെ കാതോര്‍ത്തിരുന്നു ....

പാട്ട് പാടാന്‍ തുടങ്ങി .....

പൂമകളാണേ മുബാഷിറ മോളെ ....
പുന്നാര ഉപ്പാന്‍റെ പൊന്നുമോളെ .....

രണ്ട് വരി പാടി തുടങ്ങിയപ്പോള്‍ തന്നെ കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചു...

ഇത് കേട്ട അമ്മദ്ക്ക കലിപൂണ്ട കണ്ണുമായി ഹാഷിംക്കാനെ നോക്കി ...

അപ്പോള്‍ ഹാഷിമ്ക്ക അവിടെ കമിഴ്ന്ന് കിടന്ന് ചിരിക്കുകയായിരുന്നു .......