പലചരക്ക് കട നടത്തുന്ന അമ്മദ്ക്കാക്ക്
തന്‍റെ കടയുടെ മുന്നില്‍ വന്നുള്ള കുട്ടികളുടെ ഫെയ്സ് ബുക്ക് കളി ഒരുപാടങ്ങ് ഇഷ്ടായി
തൊട്ട് തടവി കളിക്കുന്ന നല്ലൊരു മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ കാരണവും അത് തന്നെ ...
ഫോണ്‍ വാങ്ങിയതും കുട്ടികള്‍ അമ്മദ്ക്കാനെ ഫെയ്സ് ബുക്കില് പിടിച്ചിരുത്തി .....
ആഴ്ച രണ്ട് കഴിഞ്ഞില്ല ..
അമ്മദ്ക്ക ഫുള്‍ ടൈം ഫെയ്സ് ബുക്കില് തന്നെ
ഏതു നേരവും കടയിലിരുന്ന് പെടലി താഴോട്ടാക്കി മൊബെലില്‍ തടവി കൊണ്ടേയിരിക്കും
അമ്മദ്ക്കാ... അഞ്ഞൂറ് പഞ്ചാര ..
ഇല്ല മനേ പഞ്ചാര തീര്‍ന്ന് നാളെ ബെരും ..
ആരെന്ത് സാധനത്തിന് ചോദിച്ചാലും ആരാണെന്ന് പോലും നോക്കാതെ
അമ്മദ്ക്കാന്‍റെ മറുപടി ഇത് തന്നെ ...
അമ്മദ്ക്കാന ഫെയ്സ് ബുക്കില് കുടുക്കിയ കുട്ടികള്‍ ഓവുപാലത്തിലിരുന്ന് ഇതൊക്കെ കണ്ട് ചിരിക്കാനും തുടങ്ങി
പതിവ് പോലെ അന്നും അമ്മദ്ക്ക ഷട്ടര്‍ പൊക്കി
അകത്തു കേറിയിരുന്ന് മൊബൈലില്‍ തടവാന്‍ തുടങ്ങി
കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മദ്ക്കാന്‍റെ ഇളയ മകള്‍ സുല്‍ഫത്ത് വന്ന് പറഞ്ഞു
ഉമ്മ പറഞ്ഞിക്ക് ചോറ് ബെക്കുന്ന അരി തെര്വോന്‍ ..
അപ്പോഴും പെടലി ഉയര്‍ത്താതെ അമ്മദ്ക്ക പറഞ്ഞു
അരി ഇല്ലാട്ടോ ,,നാള ബാ ...
ഇത് കേട്ട് ആ കുട്ടി ഒന്നും മിണ്ടാത്തെ തിരിച്ചു പോയി
രാത്രി ഡയിനിങ്ങ് ടേബിളില്‍ ഇരുന്നു കൊണ്ട് അമ്മദ്ക്ക ..
ബീയ്യാത്തോ ..പയിച്ചിറ്റ് പൊര്‍തൂട ,ചോറിങ്ങെടുത്തോ
അടുക്കളേന്ന് തന്നെ ബിയ്യാത്തു വിളിച്ചു പറഞ്ഞു
ചോറില്ലട്ടോ ,,നാള വാ ....
ഈ മറുപടി കേട്ട അമ്മദ്ക്ക അന്തം വിട്ടു ...
ഇഞ്ഞെന്ത് ബര്‍ത്താനാളെ ഇപ്പറെന്നെ...?
മോള് അരിക്ക് വന്നപ്പോ ഇങ്ങളിതല്ലേ പറഞ്ഞത് ,,എന്നിട്ടിപ്പോ കയ്യും കയ്കി കുത്തിരിക്കുന്നു ...
അപ്പോഴാണ് അമ്മദ്ക്കാക്ക് കാര്യം പിടികിട്ടിയത് അരി വാങ്ങാന്‍ വന്നത് മോളായിരുന്നെന്ന് ..
എന്നിട്ട് അമ്മദ്ക്ക പഠിച്ചോ .....?
മൂപ്പരങ്ങനെ കിടന്ന് മൊബൈലില്‍ തടവാന്‍ തുടങ്ങി
ലൈകും കമന്റും കൊണ്ട് വയറ് നിറഞ്ഞ ആശ്വാസത്തില്‍ പതുക്കെ ഉറക്കത്തിലേക്ക് .........
പാവം ബീയ്യാതുവും മക്കളും വിശന്ന വയറിനാല്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ...

No comments:
Post a Comment