ഇന്നലത്തെ ഇഷാ നമസ്കാരത്തിന് പള്ളിയില്‍ പോയപ്പോള്‍ എന്‍റെ ഇടവും വലവും നിന്നിരുന്നത് രണ്ട് കെനിയക്കാരായിരുന്നു..
റുകൂയിലേക്ക് കുനിഞ്ഞ് നിന്നപ്പോഴാണ് എന്‍റെ നമസ്കാരത്തിന്‍റെ ഏകാഗ്രത മൊത്തം നഷ്ടപ്പെട്ടത് ....
എനിക്കിത്രയും നിറമുണ്ടോ ...? ഇടം കണ്ണാലെ അവരുടെ കാലിലും എന്‍റെ കാലിലും ഞാന്‍ മാറി മാറി നോക്കി
ആ രണ്ട് കെനിയക്കാരുടെ കാലുകള്‍ക്കിടയില്‍ എന്‍റെ രണ്ട് കാലും വെട്ടി തിളങ്ങുന്നു ....
വെളുവെളാ വെളുത്ത രണ്ട് സുന്ദരന്‍ കാലുകള്‍ ....
പിന്നെ ആ നിസ്കാരത്തിലെ എല്ലാ റുകൂയിലും ഞാനെന്‍റെ തൊലി വെളുപ്പ് കണ്ടാസ്വദിച്ചു .........
ആ സന്തോഷം ഇന്ന് രാത്രി ഇഷാ നമസ്കാരത്തിന് പള്ളിയില്‍ പോയി റുകൂയിലേക്ക് പോകുന്നത് വരെ നീണ്ടു നിന്നു
പക്ഷെ ഇന്ന് റുകൂയിലേക്ക് കുനിഞ്ഞതും എന്‍റെ കരിങ്കാല് കണ്ട് ഞാന്‍ ഞെട്ടി ...
ഇന്നെന്‍റെ ഇടവും വലവും നിന്നിരുന്നത് രണ്ട് മസ്രികളായിരുന്നു ...
അവരുടെ കാലുകളും എന്‍റെ കാലും മാറി മാറി നോക്കിയ ഞാന്‍ അന്താളിച്ചു പോയി ..
എനിക്കിത്രയും കറുപ്പോ ......!!!!!!
ചുരുക്കി പറഞ്ഞാല്‍ ....
ഇന്നലത്തെ നമസ്കാരം വെളുപ്പ് കണ്ടും ബാതിലായി
ഇന്നത്തെ നമസ്കാരം കറുപ്പ് കണ്ടും ബാതിലായി ....
ഒരു സമാധാനം മാത്രം ബാക്കിയായി ....
ഇന്നത്തെക്ക് ഒരു സ്റ്റാറ്റസ് കിട്ടിയല്ലോ .......
വാല്‍കഷ്ണം : പ്രാര്‍ഥിക്കാന്‍ എല്ലാ വര്‍ക്കും ഓരോരോ കാരണങ്ങളുണ്ട്...
സൈകിള്‍ അഗര്‍ ബത്തി വാങ്ങാനല്ല ഞാന്‍ പറയുന്നത് ...
പ്രാര്‍ത്ഥന ആരുമായിക്കോട്ടെ ഏതുമായിക്കൊട്ടെ ,,
കൊണ്സട്രേശന്‍ മുറുകെ പിടിക്കുക
പിശാജ് പല കോലത്തിലും വന്നേക്കാം ...
ദൈവത്തിന് മുമ്പിലാണ് ഞാന്‍ നില്‍ക്കുന്നത് എന്ന് മാത്രം ചിന്തിക്കുക ...
No comments:
Post a Comment