മൈസൂരെക്കാണ് യാത്ര.......
വണ്ടിയില്‍ ഞാന്‍ തനിചെയുള്ളൂ ,,
സമയം അര്‍ദ്ധരാത്രി കഴിഞ്ഞത് കൊണ്ടാവാം റോഡില്‍ മറ്റ് വാഹനങ്ങളോന്നുമില്ല
ബാവലി ചെക്ക് പോസ്റ്റ് താണ്ടി കര്‍ണാടക ബോഡറിലേക്ക് പ്രവേശിച്ചു
ചുറ്റിലും കാട്
റോഡാനേങ്കില്‍ മഹാ മോശം ...
മാര്‍ക്കറ്റില്‍ കൊടുക്കാനുള്ള പൈസ കയ്യിലുള്ളത് കൊണ്ടാവാം
എനിക്ക് ദൈര്യം കൊണ്ടൊരു വിറ /....എന്ന അവസ്ഥ
എന്‍റെ നൂറ് മീറ്ററോളം മുമ്പിലായി ഒരു ടാറ്റാ സുമോ നിര്‍ത്തിയത് ഞാന്‍ കണ്ടു ..
എന്‍റെ വണ്ടി ആ വണ്ടിക്ക് അടുത്തെത്താറായപ്പോള്‍ ആ വണ്ടിയും മുന്നോട്ട് പോകാന്‍ തുടങ്ങി
അപ്പോഴൊന്നും എനിക്ക് ഒരസ്വഭാവികതയോന്നും തോനിയില്ല ..
പക്ഷെ ,,,,അവര്‍ എന്നെ ലക്‌ഷ്യം വെച്ചാണ് മുന്നോട്ട് പോകുന്നത് എന്നെനിക്കു തോന്നാന്‍ കാരണം
ഞാന്‍ വണ്ടി സ്ലോ ആക്കുമ്പോള്‍ അവരും സ്ലോ ആക്കുന്നു
ഞാന്‍ കുറച്ചു സമയം നിര്‍ത്തിയിട്ടപ്പോള്‍ അവരും നിര്‍ത്തിയിടുന്നു
രണ്ട് മൂന്ന് പ്രാവശ്യം ഇത് ആവര്‍ത്തിക്കുന്നത് കണ്ടപ്പോള്‍
എന്‍റെ മനസ് എന്നെ പേടിപ്പിക്കാന്‍ തുടങ്ങി
എന്‍റെ വണ്ടിയുടെ സൈഡ് ഗ്ലാസ് രണ്ടും ഉയര്‍ത്തി
ഉള്ളില്‍ നിന്നും ലോക്ക് ചെയ്തു എന്നുറപ്പ് വരുത്തി ഞാനും വണ്ടി സൈഡാക്കി...
എന്‍റെ നൂറ് മീറ്ററോളം മുന്നില്‍ തന്നെ ഇപ്പോഴും അവരുണ്ട് ..അവരും പോകുന്നില്ല
എന്‍റെ ചഗ്ഗിടിപ്പ് കൂടാന്‍ തുടങ്ങി
അപ്പോഴാണ് ഒരാശ്വാസം പോലെ പിന്നില്‍ നിന്നും ഒരു ലോറി വന്നത് ...
ആ ലോറിക്ക് മുന്നിലായി ഞാനും വണ്ടി വിട്ടു ...
ആ ടാറ്റാ സുമോയുടെ അടുത്തെത്തിയപ്പോള്‍ അതില്‍ നിന്നും രണ്ട് പേര്‍ വെപ്രാളത്തോടെ എന്‍റെ മുന്നിലേക്ക് ചാടി....
അവര്‍ റോഡിന് നടുവില്‍ നിന്ന് രണ്ട് കൈകളും ഉയര്‍ത്തി എന്നോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു ..
ഇനി പിന്നിലുള്ള ലോറിയും ഇവരുടെ ആളായിരിക്കുമോ എന്ന് കൂടി ചിന്തിച്ചപ്പോള്‍
എന്‍റെ വയറ്റില്‍ ആരോ പെട്രോള്‍ ഒഴിച്ച് തീ കൊടുത്തത് പോലെ തോനിയെനിക്ക്
ആ ഒരു നിമിഷം കൊണ്ട് തന്നെ അറിയാവുന്ന നേര്‍ച്ച സ്ഥലങ്ങളിലൊക്കെ ഞാന്‍ നേര്‍ച്ചകള്‍ നേര്‍ന്ന് കഴിഞ്ഞിരുന്നു
റബ്ബേ ...പൈസ കൊണ്ടുപോയാലും എന്‍റെ ജീവന്‍ തിരിച്ചു തന്നാല്‍ മതിയായിരുന്നു ..എന്നും പറഞ്ഞ്കൊണ്ട്
അതിലൊരാള്‍ എന്‍റെ സൈഡില്‍ വന്ന് ഉയര്‍ത്തിയിട്ട ഗ്ലാസിന് മുട്ടി കൊണ്ട് എന്തൊക്കെയോ വിളിച്ചു പറയുന്നു ...
എല്ലാം പോയല്ലോ ...പടച്ചതമ്പുരാനെ,,,
എന്ന് മനസ്സില്‍ വിലപിച്ച് കൊണ്ട് അര്‍ദ്ധ പ്രാണനായ ഞാന്‍ എന്‍റെ സൈഡ് ഗ്ലാസ് മെല്ലെ താഴ്ത്തി ...
നാവ് താണ് പോയത് കൊണ്ടായിരിക്കാം അവനോട് "എന്താ " എന്ന് ചോദിക്കാന്‍ എനിക്കൊരുപാട് ട്രൈ ചെയ്യേണ്ടി വന്നു ...
എന്‍റെ ചോദ്യം കേള്‍ക്കുന്നതിന് മുമ്പേ അവനിങ്ങോട്ട് പറഞ്ഞത് കേട്ട് ,,,,
അ നിഘൂഡവനത്തിനുള്ളില്‍ നിന്നും അര്‍ദ്ധരാത്രി ഞാന്‍ ആദ്യമായി ശശിയായി
ഈ കാട് കഴിയുന്നത് വരെ ഒന്ന് പതുക്കെ പോകണേ
ഞങ്ങള്‍ക്ക് പെടിയായത് കൊണ്ടാ.... ആദ്യായിട്ടാ ഈ വഴിക്ക് ...
അവസാനം ഞാന്‍ അവരോട്പറഞ്ഞു ,,,,,നിങ്ങള്‍ മുന്നില് വിട്ടോ ഞാന്‍ പിന്നില്‍ വന്നോളാം
പുലിയാണെന്ന് കരുതിയ ടാറ്റാ സുമോ എലി പോലെ എന്‍റെ മുന്നില്‍ പോകുന്നത് കണ്ടപ്പോള്‍ ഞാനിങ്ങനെ മനസ്സില്‍ പറഞ്ഞു
എവിടെയൊക്കെയാ ഞാന്‍ നേര്‍ച്ചയാക്കിയത്
എന്‍റെ നേര്‍ച്ചപ്പൈസയും പോയല്ലോ റബ്ബേ .......

No comments:
Post a Comment