വിട്ടുമാറാത്ത നെഞ്ചെരിച്ചിലിനെ തുടര്‍ന്നാണ് പി വി എസ്സിലെ ഗോകുലന്‍ ഡോക്ടരുടെ അടുത്തു ഞാനെത്തിപ്പെട്ടത്
എന്നെ പരിശോധിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു
നമുക്കൊരു എന്റൊസ്ക്കോപ്പി നടത്തിക്കളയാം
ഇത് കേട്ടതും ഇതിനെ പറ്റി പലരും പറഞ്ഞ് പേടിപ്പെടുത്തിയതാണ് എന്‍റെ മനസിലേക്ക് ഓടി വന്നത്
ഒരു മീറ്ററോളം നീളമുള്ള വലിയൊരു പൈപ്പ് വായിലൂടെ വയറ്റിലേക്ക് തള്ളിക്കേറ്റും
അതും അര ഇഞ്ചോളം വണ്ണമുള്ളത്...
അത് നമ്മുടെ വയറ്റില്‍ ചെന്ന് ഓരോരോ ഭാഗത്തും ചെന്ന് തട്ടുമ്പോള്‍ വല്ലാത്തൊരു പ്രയാസമായിരിക്കും ...
ഈ പേടിയൊക്കെ എന്‍റെ മനസിലുണ്ടെങ്കിലും ഞാനാ ടെസ്റ്റിന് തയ്യാറായി ..
കാരണം എന്റൊസ്ക്കോപ്പിയല്ല എന്ത് കോപ്പായാലും എനിക്കെന്‍റെ അസുഗം മാറിയാല്‍ മതിയായിരുന്നു
ഡോക്ടര്‍ തന്ന ഡേറ്റ് ന് ഞാന്‍ വീണ്ടും ആശുപത്രിയിലെത്തി
ഇതേ ടെസ്റ്റിന് വന്ന നിരവധി ആളുകള്‍ അപ്പോഴേക്കും അവിടെ എത്തിയിരുന്നു
എല്ലാവരുടെ മുകത്തും ഭയം തളംകെട്ടി നില്‍ക്കുന്നു
അവരവരുടെ ഊഴം വരുമ്പോള്‍ അകത്തേക്ക് പോകുന്നു
ടെസ്റ്റ് കഴിഞ്ഞ് വിയര്‍ത്ത് കുളിച്ച് തിരിച്ചു വരുന്നു......
എന്‍റെ ഊഴം വന്നു ,,,ഞാന്‍ അകത്തേക്ക് കേറി ..
അതിനുള്ളിലെ ഡോകടരുടെയും നേഴ്സ് മാരുടെയും വേഷം കണ്ടാല്‍ തന്നെ പേടിയാകും ..
എന്നെയും അവര്‍ ഒരു വേഷം ധരിപ്പിച്ചു ....
അവിടെ ചരിഞ്ഞു കിടക്കാന്‍ പറഞ്ഞു .....
പിന്നെ എന്‍റെ വായിലേക്ക് ഒരു മരുന്ന് ഒഴിച്ച് തന്നിട്ട്
കുടിച്ചോ എന്ന് പറഞ്ഞു ....
കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ വായും വയറോക്കെ മരവിക്കും പോലെ തോന്നി ..
എനി ആ മരുന്ന് അങ്ങ് തുപ്പിയെക്ക്
നഴ്സ് ഇത് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു
നിങ്ങള്‍ കുടിച്ചോ എന്ന് പറഞ്ഞിട്ട് ഞാനാ മരുന്ന് കുടിച്ചല്ലോ
തലക്ക് കൈ വെച്ച് കൊണ്ട് നഴ്സ് പറഞ്ഞു
വായ അടച്ചോ എന്ന് പറഞ്ഞതിന് അത് കുടിക്കുകയാണോ ചെയ്തത്
അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്
വായ അടച്ചോ എന്ന് പറഞ്ഞത് ഞാന്‍ കേട്ടത് കുടിച്ചോ എന്നാണെന്ന്
അങ്ങനെ എന്‍റെ വായിലൂടെ ആ കുഴല് താഴ്ത്താന്‍ തുടങ്ങി ...
തൊണ്ടയിലേക്ക് താഴുമ്പോള്‍ മാത്രം ഒരു പ്രയാസം തോന്നി
സംഗതി കഴിഞ്ഞപ്പോള്‍ ...
ഞാനാ നഴ്സിനോട് ചോദിച്ചു ....
അല്ല സിസ്ടരെ ..എല്ലാരും പറഞ്ഞു പേടിപ്പിച്ച പോലെ എനിക്ക് വലിയ പ്രശ്നമൊന്നും തോനിയിട്ടില്ലല്ലോ ...
ഇത് കേട്ടപ്പോള്‍ അവര്‍ പറഞ്ഞു ..
വായില്‍ മരുന്നോഴിട്ട് അടച്ചോ എന്ന് പറയുമ്പോള്‍ കുടിച്ചാല്‍ പിന്നെ എന്തറിയാനാ .....
സൂക്ഷിച്ചോ,,,, വയറ്റില്‍ വല്ല ബുദ്ധിമുട്ടുംതോനിയാല്‍ ഉടനെ ഇവിടെ വരണം
എല്ലാം കഴിഞ്ഞു ഞാന്‍ പുറത്തിറങ്ങുമ്പോള്‍ അടുത്ത ഊഴം കാത്തിരിക്കുന്നവരില്‍ ഒരാള്‍ ചോദിച്ചു
എല്ലാ എങ്ങനെയുണ്ട് ...ഭയങ്കര പ്രശ്നാ ല്ലേ ....?
ഞാന്‍ പറഞ്ഞു ....
പ്രശനം ഇല്ലാതിരിക്കാന്‍ ഞാന്‍ ചെയ്ത സൂത്രം നിങ്ങളും ചെയ്‌താല്‍ മതി ...
ആദ്യം വായ തുറക്കാന്‍ പറയും ..അപ്പോള്‍ ഒരു മരുന്നോഴിക്കും
പിന്നെ വാ അടച്ചോ എന്ന് പറയും
അപ്പോള്‍ ആ മരുന്നങ്ങ് കുടിച്ചാല്‍ മതി
ഒരു പ്രശ്നോം ഉണ്ടാകില്ല ...
ആശുപത്രിയുടെ പടിയിറങ്ങുമ്പോള്‍ ഒരാശ്വാസമേ എനിക്കുണ്ടായിരുന്നുള്ളൂ
ഈ മരുന്ന് കുടിച്ചു പോയതിന് വല്ല കുഴപ്പവും സംഭാവിക്കുകയാനെനികില്‍ ...എനിക്കൊപ്പം മറ്റൊരാള്കൂടെ ഉണ്ടാവുമല്ലോ എന്ന് ..
ഗുണപാഠം : തനിയേ ഒരാപത്ത് ഭവിക്കുമ്പോള്‍ അതില്‍ മറ്റൊരാളെ കൂടി ചാടിച്ച് നാം ആശ്വാസം കണ്ടെത്താന്‍ പാടില്ല
No comments:
Post a Comment