അലക്കുന്ന കുണ്ടില്‍ ഉമ്മ അലക്കാന്‍ പോകുംപോമ്പോള്‍ എന്നെയും കൂട്ടും
ഒരു ദിവസം ഉമ്മ അലക്കി കൊണ്ടിരിക്കുമ്പോള്‍ അയലത്തെ രവിയും കൂട്ടരും പൂശാരി കുണ്ടില്‍ കുളിക്കാന്‍ പോകുന്നു...
ഞാന്‍ ചോദിച്ചു ഉമ്മാനോട്,,,
ഉമ്മാ ഞാനും പൊയ്ക്കോട്ടേ ഒലോടി .....ഞാന്‍ കുളിക്കൂല ഓല് കുളിക്കുന്നത് കാണ്വാള്ളൂ ....
ഉമ്മ സമ്മധിച്ചു ,,ഒപ്പം രവിയോട് ഒരു ഉപദേശവും
ഓന നോക്കണേ ..കുളിക്ക്വോന്‍ തമ്മെക്കണ്ട ...
അങ്ങനെ ഞാനും അവരെ ഒപ്പം പോയി
പക്ഷെ അവര്‍ പോയത് കായക്കൊടി ഞെണോല്‍ താഴ തോട്ടിലെക്കായിരുന്നു ..
നല്ല ഒഴുക്കുള്ള വലിയ തോട് ....
രവിയും ഒപ്പം കൂടെയുള്ള രണ്ടും പിള്ളേരും അക്കരെക്കും ഇക്കരെക്കും നീന്തുന്നത് കണ്ടപ്പോള്‍ എനിക്കും വല്ലാത്തൊരു പൂതി ...
നീന്തം അറിയാം എന്ന് രവിയോട് പറഞ്ഞപ്പോള്‍ അവനു വിശ്വാസം വന്നില്ല ..
അങ്ങനെ ഞാന്‍ ആ തോടിന്‍റെ സൈഡില്‍ ഇറങ്ങി നീന്തി കാണിച്ചു കൊടുത്തു ....
എന്നെക്കാളും പ്രായം കുറഞ്ഞ ആ പിള്ളേര്‍ നീന്തിയത് കണ്ടപ്പോള്‍ ഞാനും അക്കരെക്ക് നീന്തി
പക്ഷെ ഒഴുക്കില്‍ നീന്തിയുള്ള മുന്‍പരിചയമില്ലായ്മ എന്നെ കൈത കുണ്ടയിലേക്ക് കൊണ്ടുപോയി ..
ഞാന്‍ മുങ്ങി താഴാന്‍ തുടങ്ങി ...
വീര്‍പ്പ് മുട്ടി മരണം മുന്നില്‍ കണ്ടു ..
രവി നീന്തി വന്നു എന്‍റെ മുടിയില്‍ പിടിച്ചു എന്നെ അങ്ങനെയോ കരക്കെത്തിച്ചു ...
അവശനായ ഞാന്‍ കുറെ സമയത്തിന് ശേഷം പൂര്‍വ സ്ഥിതിയിലായി ....
അപ്പോഴേക്കും നേരം സന്ത്യയോടടുതിരുന്നു ...
ആ വെപ്രാളത്തില്‍ നിന്നും മോചിതനാകാതെ ഞങ്ങള്‍ വീട്ടിലേക്കു നടക്കുമ്പോള്‍ ഉമ്മയതാ വരുന്നു.....
ഒരു വടിയും കയ്യില്‍ പിടിച്ചു കൊണ്ട് .. എന്നെ എന്തൊക്കെയോ ശകാരിക്കുകയും ചെയ്യുന്നുണ്ട്
പൂശാരി കുണ്ടില്‍ പോയി അന്ന്യെഷിച്ചപ്പോള്‍ ആരോ പറഞ്ഞതാണ് അവര്‍ കായക്കൊടി വഴിക്ക് പോകുന്നത് കണ്ടു എന്ന് ....
ഉമ്മാനെ കണ്ടതും ഞാന്‍ ഓടി പോയി ഉമ്മാനെ കെട്ടിപിടിച്ചു കരഞ്ഞു ...
എന്നെ അടിക്കാന്‍ വന്ന ഉമ്മയും ഇത് കണ്ടപ്പോള്‍ കരയാന്‍ തുടങ്ങി ..
അടുത്തുള്ള വീടുകാര്‍ ഇറങ്ങി വന്നു ....
കാര്യം പറയാന്‍ രവി മടിച്ചെങ്കിലും ഞാന്‍ നിലവിളിച്ചു കൊണ്ട് നടന്ന കാര്യം വിളിച്ചു പറയുന്നുണ്ടായിരുന്നു ...
എന്‍റെ മോന് ഒന്നും പറ്റിയില്ലാലോ എന്നും പറഞ്ഞു ഉമ്മ എന്നെ ആശ്വസിപ്പിച്ചു ...
അന്ന് ഞാനവിടെ മരിച്ചു പോയിരുന്നെങ്കില്‍ ഉമ്മ വന്നിട്ട് കാണുന്ന ആ രംഗം ഞാന്‍ മനസ്സില്‍ ഓര്‍ത്തു പോയി ....
എന്‍റെ മരണത്തെക്കാളും ഞാന്‍ സങ്കടപ്പെട്ടത് .....എന്‍റെ ഉമ്മാക്ക് അപ്പോഴുണ്ടാകുന്ന സങ്കടത്തെ പറ്റിയായിരുന്നു ...
അന്ന്പ ടച്ചവന്‍റെ കാവല്‍ അന്ന് രവിയുടെ രൂപത്തില്‍ വന്നു എന്‍റെ ജീവന്‍ തിരിച്ചു നല്‍കി ,,,,,,,
അതിനു ശേഷം ഇന്നീ ദിവസംവരെ ഞാന്‍ ജീവിച്ചു ....
പടച്ചവന് സ്തുതി പറയുന്നതോടൊപ്പം ഇനിയും ഒരു പാട് കാലം എനിക്കും എന്‍റെ കുടുംബതിലുള്ളവര്‍ക്കും എന്‍റെ കൂട്ടുകാര്‍ക്കും അവരുടെ കുടുംബതിലുള്ളവര്‍ക്കും നീ ആയുസും ആരോഗ്യവും നല്‍കണേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ..ഞാനീ ഓര്‍മ്മക്കുറിപ്പ് നിങ്ങള്‍ക്കും പങ്കു വെക്കുന്നു .............................
No comments:
Post a Comment