സൂര്യകാന്തി പൂക്കൾ വിടർന്നു നിൽക്കുന്ന മനോഹരമായ കാഴ്ചകളും നോക്കി സൈഡ് സീറ്റിൽ ഞാനിങ്ങനെയിരിക്കുകയാണ്
മൈസൂരെക്കാണ് യാത്ര
നമ്മുടെ ksrtc നല്ല വേഗതയിൽ തന്നെയാണ് പോകുന്നത്
ഗുണ്ടിൽപേട്ട എത്താൻ ഇനിയും കുറച്ചു കൂടിയുണ്ട്
കാവേരി ഹോട്ടൽ കഴിഞ്ഞു കാണും
പെട്ടന്നായിരുന്നു അത് സംഭവിച്ചത്
ബസ് റോഡിൽനിന്നിറങ്ങി ഒരു വശത്തേക്ക് പോയി
ബസ്സിലുള്ളവർ നിലവിളിക്കാൻ തുടങ്ങി
കണ്ടക്ടർ ഡ്രൈവറുടെ അടുത്തേക്ക് ഓടി
പിന്നാലെ ഞാനും
ഒരു കൈ നെഞ്ചിൽ അമർത്തി പിടിച്ചു കൊണ്ട് ഡ്രൈവർ ബസ് നിയന്ദ്രിക്കാൻ പാടുപെടുകയാണ്
എനിക്ക് കാര്യം മനസിലായി
മൂപ്പർക്ക് ഇത് അറ്റാക്ക് തന്നെ
ഞൊടിയിടയിൽ ഡ്രൈവറെ ശകലം തള്ളി നീക്കി ഞാൻ ഡ്രൈവിംഗ് സീറ്റിലിരുന്നു
ബസ് നിയന്ദ്രണ വിദേയമാക്കി ഓരം ചേർത്ത് നിർത്തി
കുറച്ചു പേര് ചേർന്നു ഡ്രൈവറെ മറ്റൊരു സീറ്റിലേക്ക് കിടത്തി
അതിനിടയിൽ ആരോ എന്നോട് പറഞ്ഞ്
നിങ്ങള് പെട്ടന്ന് ബസ്സെടുക്ക്
ഗുണ്ടിൽ പേട്ട ഹോസ്പിറ്റൽ വരെ
കണ്ടക്ടർ കൂടി അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ബസ്സുമായി ഗുണ്ടിൽ പേട്ട ലക്ഷ്യമാക്കി കുതിച്ചു
ഈ ഡ്രൈവരുടെ നെഞ്ചു വേദനയൊക്കെ എന്റെ മനസീന്ന് പോയി
അപ്പോൾ ഞാൻ തന്നെ എന്റെ മനസ്സിൽ ഒരു ഹീറോ ആവുകയായിരുന്നു
ഇടക്കൊന്നു തിരിഞ്ഞു നോക്കിയപ്പോൾ യാത്രക്കാരിൽ ചിലര് തംസ്അപ്പിന്റെ പരസ്യം പോലെ എനിക്ക് നേരെ തള്ള വിരൾ ഉയർത്തി കാണിച്ചു കൊണ്ട് ചിരിച്ചു
ഇതുകൂടെ കണ്ടപ്പോൾ സ്റ്റിയറിങ്ങിൽ നിന്നും രണ്ട് കയ്യും വിട്ട് ഞാനെന്റെ ഷർട്ടിന്റെ കോളറയൊക്കെ ഒന്നുയർത്തി
ഗുണ്ടിൽ പേട്ട RTO ചെക്ക് പോസ്റ്റിന്റെ ഗേറ്റ് അടഞ്ഞു കിടക്കുന്നത് ദൂരെ നിന്നെ എന്റെ കണ്ണിൽ പെട്ടു
അടുത്തെത്താറായപ്പോൾ ബ്രേക്കിലൊന്നു കാല് വെച്ചതും അറ്റാക്ക് വന്നവന്റെ ഹൃദയത്തെക്കാളും എന്റെ ഹൃദയം ഇടിക്കാൻ തുടങ്ങി
പടച്ചോനെ ബ്രേക്ക് പോയിരിക്കുന്നു
ഞാനാഞാഞ്ഞു ചവിട്ടി നോക്കി
രക്ഷയില്ല
എന്റെ കണ്ണിൽ ഇരുട്ട് കേറാൻ തുടങ്ങി
ഏതോ സിനിമയിൽ പപ്പു നിലവിളിച്ചത് പോലെ ഞാനും നിലവിളിച്ചു പോയി
അത്രയും
ഉച്ചത്തിൽ ലോകത്താരും നിലവിളിച്ചിട്ടുണ്ടാകുമോ ന്ന് സംശയമാ
പെട്ടന്ന്
ഇരുട്ട് കേറിയ കണ്ണിലേക്ക് വല്ലാത്തൊരു പ്രകാശം നിറഞ്ഞു
ഞാൻ നോക്കിയപ്പോൾ കെട്ട്യോളും മക്കളും ഒപ്പം ഉമ്മയും എന്റെ കട്ടിലിനടുത്ത്
ഒറക്കത്ത് ഇങ്ങനെ അട്ടായിക്ക് ന്നാനെ ഇഞ്ഞെനി മൈസൂര് പോണ്ട
ഉമ്മാന്റ വാക്ക് കേട്ട് ചമ്മിയ ഞാൻ തലയിലൂടെ പുതപ്പിട്ട് പിന്നേം കിടന്നു...
No comments:
Post a Comment