പണ്ടൊക്കെ എന്‍റെ സ്കൂള്‍ യൂണിഫോം അലക്കാന്‍ നേരത്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ചെറിയ ചെറിയ കല്ലുകള്‍ കിട്ടിയാല്‍ ഉമ്മ ചോദിക്കുമായിരുന്നു ...
അയെ ഇനിക്കിന്നും തൂറ്വോന്‍ ചടചിക്കില്ലേ ന്ന് .....?
വഴിക്ക് വെച്ച് രണ്ടിന് മുട്ടിയാല്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഒരു കുഞ്ഞു കല്ലെടുത്തിട്ടാല്‍ ആ സംഗതി അവിടെ ഫുള്‍ സ്റ്റോപ്പിടും എന്നത് കുഞ്ഞു നാളില്‍ ആരോ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തിലുള്ള ഒരു വിശ്വാസമായിരുന്നു എനിക്ക് ....
എന്‍റെ അനുഭവത്തില്‍ അന്നൊക്കെ ആ വിശ്വാസം സത്യമായിട്ടെ എനിക്ക് തോനിയിട്ടുള്ളൂ ...
വലുതായപ്പോള്‍ ഇതൊക്കെ മറന്നൂട്ടോ ....
എന്നാലും ഞാന്‍ പറഞ്ഞ് വരുന്നത് ...
ഈ കഴിഞ്ഞ ബലി പെരുന്നാളിന് എന്‍റെ മോന്‍ അവന്‍റെ കൂട്ടുകാരോടൊക്കെ ചുറ്റി തിരിഞ്ഞു വൈനേരം വീട്ടിലെത്തിയപ്പോള്‍ അവന്‍റെ കുപ്പായത്തിന്റെ കീശയില്‍ നിന്നും മൂനാല് കുഞ്ഞിക്കല്ലുകള്‍ എടുത്തു പുറത്തെക്കെറിയുന്നു....
ഇത് കണ്ട ഞാന്‍ ചോദിച്ചു
ഇതെന്നാടോ സംഗതി ..?
അതെനക്ക് തൂറ്വോന്‍ ചടച്ചിറ്റ് പൊറ്ത്തൂടെറ്റ് എടുത്തിട്ടതാ ഉപ്പാ ...
ഇതാരാ മോനോട് പറഞ്ഞെ ഇങ്ങനെ കല്ലെടുത്തിട്ടാല് നിക്കൂന്ന് ...?
ആരെങ്കിലൂ ആവട്ടെ ഉപ്പോന്ന് പരീക്ഷിച്ചു നോക്ക് ..
മോന്‍റെ മറുപടി കേട്ട് ഞാന്‍ മനസ്സില്‍ പറഞ്ഞു
ഇഞ്ഞുപ്പാന്‍റെ മോന്‍ തന്നെടാ മോനെ ....
മീശ വെട്ടുമ്പോള്‍ ബാര്‍ബര്‍ ഷോപ്പിലെ കസേരയില്‍ കണ്ണുമടച്ച് ഇരുന്നു കൊടുക്കുന്നതിനെക്കാളും വലിയ വിശ്വാസമോന്നുമാല്ലല്ലോ ഇത് .... ല്ലേ .....?
വാല്‍കഷ്ണം : വിശ്വാസം അതല്ലേ എല്ലാം

No comments:
Post a Comment