Monday, November 3, 2014

ഉമ്മ

ഉമ്മയുമായി ഇന്ന് ഫോണിലൂടെ സംസാരിക്കുപോള്‍ പല കൊച്ചു വര്‍ത്തമാനങ്ങളും പറയുന്നത്തിനിടയില്‍ ഞങ്ങളുടെ കുട്ടിക്കാലത്തെ കുസൃതിയെ പറ്റിയും കുരുത്തക്കെടിനെ പറ്റിയും അനുസരണ ക്കെടിനെ പറ്റിയൊക്കെ പറയുകയുണ്ടായി ....
പിന്നെ ആ ഫോണ്‍ കോളിന് ശേഷം ......
എന്‍റെ മനസ്ഞങ്ങളുടെ കുട്ടിക്കാലത്തിലെ അനുസരണ ക്കെടിന്‍റെ പല പല ഫ്ലാഷ ബാക്കിലെക്കും പോയി ......
അതിലൊന്ന് മാത്രം ഇവിടെ പറയാനെ ഇപ്പോള്‍ സമയമുള്ളൂ
കുടുക്കില്ലാത്ത ട്രൌസര്‍ തിരുകിയുടുക്കുന്ന പ്രായം
ഞാനും ഇക്കാക്കയും വീട്ടിന്‍റെ മുറ്റത്ത് വലിയ വലിയ എന്തൊക്കെയോ തിരക്കിലായിരിക്കും .....
അതൊന്നുകില്‍ വാഹന നിര്‍മാണമോ അല്ലങ്കില്‍ വീട് നിര്‍മാണമോ ..അതുമല്ലെങ്കില്‍ വല്യ പെരുത്തല മട്ടല് കൊണ്ടുവന്ന് കുട്ടന അറക്കുന്ന തിരക്കിലോ മറ്റോ ആയിരിക്കും
തികച്ചും ആത്മാര്‍ത്തതയോടെ ഇത് പോലെയുള്ള കാര്യങ്ങളില്‍ മുഴുകി ഇരിക്കുംപോഴായായിരിക്കും ഒരു അനിസ്പ്രെ യുടെ ബോട്ടിലും കയ്യില്‍ പിടിച്ച് കൊണ്ട് ഉമ്മ വിളിച്ചു പറയുന്നത്
മക്കളെ ഇങ്ങലാരെങ്കിലും പീട്യെ പോയി നൂറ് ബെളിചെണ്ണ മാങ്ങി കൊണ്ടത്താ ....
എനക്കാവ്വോലെ ഉമ്മാ ഇബനോടു പറ ....ഇത് ആദ്യം പറയുന്നത് ഞാനായിരിക്കും
ആ എനക്കൂ ആവ്വോലെ ..ഉമ്മാങ്ങ് പോയ്യൂട്...ഇകാക്ക ഇത് പറഞ്ഞ് തീരുമ്പോഴേക്കും ഉമ്മ പറയും
ആര് പോയ്യാലെയില്ല പോന്ന്യോലിക്ക് ബാക്കി പൈഷക്ക് മുട്ടായി മാങ്ങി തിന്നാ ....
ഉമ്മ ഇത് പറഞ്ഞു കഴിഞ്ഞിട്ടുണ്ടാവില്ല ,,,,അപ്പോഴേക്കും ഞാനും ഇക്കാക്കയും ഓടി ഉമ്മാന്‍റെ അടുത്തെത്തിയിരിക്കും
പിന്ന ഒരു പിടിവലിയായിരിക്കും ഉമ്മാന്‍റെ കയ്യില്‍ നിന്നും അനിസ്പ്രെ യുടെ ബോട്ടിലും പൈശയും വാങ്ങാന്‍ വേണ്ടി ..
ഒടുവില്‍ ഉമ്മ തന്നെ ഒരു തീരുമാനത്തിലെത്തും
തമ്മില്ലാരും പോണ്ട ,,ഞാന്‍ തന്നെ പോയാ അലംബില്ലാലോ...
മുട്ടായി നുണയാന്‍ കിട്ടിയ അവസരം നഷ്ടപ്പെട്ട ദുക്കത്തോടെ ഞങ്ങള്‍ വീണ്ടും കളിയിലേക്ക് മുഴുകും ...
പീടികയിലേക്ക്‌ പോകുന്ന ഉമ്മ ഇങ്ങനെ പിറ്പിറ് ക്കുന്നത് കേക്കാം ...
ഒരുപകാരത്തിന് കിട്ടാത്ത കുട്ട്യേള് ..ഏതു നേരോം കളി കളി കളി
വെളിച്ചെണ്ണയും വാങ്ങി തിരിച്ചെത്തിയ ഉമ്മ കോലായിലേക്ക് കേറുമ്പോള്‍ ഞങ്ങളെ നോക്കി വിളിക്കും ..
രണ്ടാളും ഇങ്ങോട്ട് ബാ ....
എന്നാലും ഞങ്ങള് അടുത്തേക്ക് പോകൂല ...പീട്യെ പോകാത്തതിന് ഉമ്മാന്റെ വക കുന്നി പിടി കിട്ടുമോ എന്ന പേടി കൊണ്ട് ..
പിന്നെ ഉമ്മ ഞങ്ങളെ അടുത്തേക്ക് വരും ...എന്നിട്ട് ആ ബാക്കി പൈസക്ക് വാങ്ങിയ രണ്ടു മുട്ടായിയും ഞങ്ങളെ കയ്യിലേക്ക് തന്നിട്ട് അകത്തേക്ക് കേറിപ്പോകും....
ഞങ്ങള്‍ ആ മുട്ടായിയും നുണഞ്ഞു കൊണ്ട് വീണ്ടും തകൃതിയായ കളിയില്‍ മുഴുകും ......ഉമ്മാനോടൊരു സഹതാപവും മനസ്സില്‍ തോന്നാതെ ....
അങ്ങനെ സഹതാപം തോനനുള്ള ഒരു മനസിന്‍റെ ഉടമകളല്ലാത്ത പ്രായമായത് കൊണ്ട് തന്നെ അതൊക്കെ പടച്ചോന്‍ പൊറുത്തു തരുമായിരിക്കും എന്ന സമാധാനത്തോടെ ഈ ഫ്ലാഷ് ബാക്ക് ഇവിടെ തീരുന്നു .....

വാര്‍ധക്യം

എന്‍റെ നാട്ടിലുണ്ടൊരയമൂട്ട്യായ്യാറ് ....
പ്രായം കുറെയായെങ്കിലും മൂപ്പര് വീട്ടിലിരിക്കില്ല..
റോഡിലിറങ്ങി ഇങ്ങനെ നടക്കും ...
വെറുതെ നടക്കുകയാണെങ്കില്‍ സാരെല്ലെനും ..
റോഡില്‍ കാണുന്ന ആരെയും മൂപ്പര് വെറുതെ വിടില്ല ആണായാലും പെണ്ണായാലും തടഞ്ഞു നിര്‍ത്തി വിശേഷം ചോദിക്കണം
എന്നെ എപ്പോള്‍ കാണുമ്പോഴും മൂപ്പര് ചോദിക്കും
എല്ലാനെ ഇഞ്ഞിമ്മളെ മൊയ്തൂന്‍റെ മോന്‍ കുഞ്ഞോള്ള ല്ലേ ..?
എന്‍റെ ഇക്കാക്കാന കാണുമ്പോള്‍ ചോദിക്കും
എല്ലാനെ ഇഞ്ഞിമ്മളെ മൊയ്തൂന്റെ മോന്‍ മുജീബല്ലേ ...
ഒരുപാട് പ്രാവശ്യം ഞങ്ങള്‍രണ്ടു പേരും തിരുത്തിയിട്ടും മൂപ്പര്‍ക്കൊരു മാറ്റവുമില്ല ..
ഒരു ദിവസം വഴിയില്‍ കണ്ടപ്പോള്‍ അതെ ചോദ്യം വീണ്ടുമെന്നോടു ചോദിച്ചു ..
എല്ലാനെ ഇഞ്ഞിമ്മളെ മൊയ്തൂന്‍റെ മോന്‍ കുഞ്ഞോള്ള ല്ലേ ..?
ഞാന്‍ പറഞ്ഞ് , ആയ്യാറെ ഞാനെത്തിരൂടായി ഇങ്ങളോട് പറേന്ന് ഞാന്‍ കുഞ്ഞോള്ള ല്ല..മുജീബാ മുജീബ് ...
കിഞ്ഞോള എന്‍റെ ഏട്ടനാ .......
ഞാള് രണ്ടാളും കാണ്വോനൊരു പോല്യാന്ന് ഇങ്ങക്ക് തോനുന്നുണ്ടെങ്കില്
ഞാനിങ്ങക്കൊരു വിദ്യ പറഞ്ഞ്യെര്യാ...
എന്‍റെ മൂക്കിന്‍റെ തെമ്പത്തൊരു കലെണ്ട്...ഇക്കല ഇക്കാക്കാക്കില്ല
എനീങ്ങള് ഇത് ഓര്‍മ്മിച്ചാ മയി ,,,,കേട്ടോ ..
എന്നാ അങ്ങന്യായിക്കോട്ടേ കുഞ്ഞോള്ളാ ...
ങേ .....!!!
പിറ്റേ ദിവസം ഇക്കാക്കാന റോട്ടില് കണ്ടപ്പോ ആയ്യാര്‍ ചോദിച്ച്
എല്ലാനെ ഇഞ്ഞിമ്മളെ മൊയ്തൂന്‍റെ മോന്‍ മുജീബല്ലേ ...?
ഇഞ്ചെ മൂക്കിന്‍റെ തെബ്ബത്തെ കലെന്തായിപ്പോയ്യാനെ ..?
എന്തന്നാ ഈനെല്ലം പറയാ .........
പിന്നെ ഞങ്ങളാരും മൂപ്പരെ തിരുത്താന്‍ നിന്നില്ല ..
ഇങ്ങനെയുള്ള അയമൂട്ട്യാക്ക മാര് എല്ലാ നാട്ടിലുംഉണ്ടാകുമല്ലേ.....?
ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം .....
പ്രായമുള്ളവര്‍ നാടിന്‍റെ നന്മയാ ....

ഫെയ്സ് ബുക്ക്

അടുത്തയാള് കേറി വരൂ .....
ഈ വിളി കേട്ടതും ഞാന്‍ ഡോക്ടരുടെ മുറിയിലേക്ക് കേറി
ഡോക്ടര്‍ ഇരിക്കുന്നതിന്റെ മുന്നിലെ ടേബിളില്‍ അദ്ധേഹത്തിന്‍റെ പേരിന്‍റെ താഴെയുള്ള കൊളിഫിക്കേശനിലേക്ക് ഞാനൊന്ന് നോക്കി
എഫെസിഇ ബുക്ക്‌ സർജൻ..
പറയൂ താങ്കളുടെ പ്രശ്നം പറയൂ ......
ഞാന്‍ പറയാന്‍ തുടങ്ങി
കുറച്ചു ദിവസമായി ഒന്നിനും ഒരു താല്‍പര്യമില്ല ഡോക്ടര്‍
ഞാനിത് പോലെയൊന്നും അല്ലായിരുന്നു ..
ഇത്രയും ഉത്സാഹകുറവ് ഇനിക്കിതുവരെ അനുഭവപ്പെട്ടിട്ടില്ല
ആരുടെ പോസ്റ്റായാലും ഞാന്‍ കമന്റുകള്‍ വാരി കോരി കൊടുക്കാരുണ്ടായിരുന്നു ..
ഇപ്പോള്‍ ഒരു ലൈക് പിന്നെ ഒരു കമന്റ്
അത് തന്നെ എനിക്ക് ഇതിലൂടെ കിട്ടിയ എന്‍റെ എല്ലാമെല്ലാമായ ഒത്തിരി കൂട്ടുകാര്‍ എന്നില്‍ നിന്നും അകന്നു പോകുമോ എന്ന പേടി കൊണ്ട് മാത്രം ...
അല്ലാതെ പണ്ടത്തെ തല്പ്പര്യമേ തോനുന്നില്ല
എന്നും എന്തെങ്കിലും ഒരു പോസ്റ്റ്‌ ഒരു മടിയും ഇല്ലാതെ ഞാനും ഇടാറുണ്ടായിരുന്നു ...
ഇപ്പോള്‍ അതിനും ഒരു താല്‍പ്പര്യം തോനുന്നില്ല
ലാപ്‌ ടോപ്‌ തുറക്കാന്‍ തന്നെ ഭയങ്കര മടി ....
ഈയടുത്തായി ഞാനൊരു മൊബൈല്‍ വാങ്ങിയിരുന്നു ഡോകടര്‍ ..
അതിനു ശേഷാ ലാപ്‌ തുറക്കാന്‍ മടി തുടങ്ങിയത്
എന്താണ് സാര്‍ എനിക്ക് പറ്റിയത്..?
താങ്കളില്‍ നിന്നും നല്ല ഒരു മറുപടിയും ചികിത്സയും ഞാന്‍ പ്രതീക്ഷിക്കുന്നു .....
താങ്കള്‍ വാട്സ് അപ്പില്‍ എങ്ങന്യാ ..?
ഇല്ല ഡോകടര്‍ വാട്സ് അപ്പിലും തീരെ താല്‍പ്പര്യം തോനുന്നില്ല
ഓഹോ അപ്പോള്‍ നിങ്ങള്ക്ക് വാട്സ് അപ്പൊമാനിയ ബാദിച്ചത് കൊണ്ടും അല്ല ഈ ഒരു പ്രശനം വന്നത്
അതെല്ലാം പോട്ടെ ഭാവന ശെരിക്കുണ്ടോ..?
ശോദന ശെരിക്കുണ്ടോ എന്ന് പല ഡോക്ടര്‍ മാരും ചോദിക്കാറുണ്ട് ..സാറ് ഈ ഭാവന കൊണ്ട് ഉദ്ദേശിച്ചത് മനസിലായില്ല ..
അതെ ശോദന പോലെ തന്നെയാണ് ഈ ഭാവനയും
വയറ്റിലുള്ളത് പുറത്തേക്ക് വരുന്നതിനെ ശോദന എന്നും
മനസില്‍ ഉള്ളത് പുറത്തേക്ക് വരുന്നതിനെ ഭാവന എന്നും പറയും
താങ്കള്‍ക്കു ഇപ്പോള്‍ ഭാവന കുറവുണ്ടോ എന്നാണു ഞാന്‍ ഉദ്ദേശിച്ചത് ..
ഓ ..ഭാവനയും തീരെ കിട്ടുന്നില്ല ഡോകടര്‍
ശരി താങ്കളുടെ പ്രശ്നം ഒരു പരിധി വരെ ഞാന്‍ മനസിലാക്കിയിരിക്കുന്നു
ഒന്നാമത് നിങ്ങള്‍ മൊബൈല്‍ വാങ്ങിയതോടു കൂടി കിടന്ന കിടപ്പില്‍ ലൈകാനും ടൈപ് ചെയ്യാനും തുടങ്ങി
അപ്പോള്‍ മൊബൈലിന്റെ പരിമിധിക്കുള്ളില്‍ നിങ്ങള്‍ പെട്ട് പോയി ..ഒരു കമന്റ് ടൈപ്പാന്‍ തന്നെ പ്രയാസം അത് കൊണ്ട് തന്നെ പല പോസ്റ്റിലും താങ്കളുടെ കമന്റ് ഒന്നായി ചുരുങ്ങി പോകുന്നു
ഈ പ്രശനം നിസ്സാരമായി പരിഹരിക്കാം
നിങ്ങള്‍ ലാപ്‌ തുറക്കുക അതിനു മുന്നില്‍ ഇരിക്കുക
രണ്ടാമത് നിങ്ങള്ക്ക് ഈയടുത്തുണ്ടായ ചെറിയ പെഴ്സണല്‍ പ്രശ്നങ്ങള്‍
മുമ്പൊക്കെ വ്യക്തിപരമായ പ്രശ്നങ്ങള്‍ പോലും ഫെസ് ബുക്കില്‍ കേറിയാല്‍ മാറാരുണ്ടായിരുന്നു എന്ന് നിങ്ങള്‍ പറഞ്ഞില്ലേ ..
ഇപ്പോള്‍ അത് മാറാത്തത്തിന്റെ കാരണവും നിങ്ങളുടെ ഇതിലേക്കുള്ള വൈമനസ്യം തന്നെയാണ്
ഓക്കേ ഡോക്ടര്‍ ...ഞാനിനി പഴയത് പോലെ ആകാന്‍ എന്താ ചെയ്യേണ്ടത്
നീ ഒന്നും ചെയ്യേണ്ട ..ദിവസോം ലാപ്‌ തുറക്കുക എല്ലാ പ്രശ്നങ്ങളും മാറ്റി വെച്ച് കൂട്ടുകാരോടൊപ്പം തകര്ത്താടുക
ഒപ്പം ഈ ഒരു സംഭവം ഒരു സ്റ്റാസ്സസാക്കി പോസ്റ്റുക
എന്നിട്ട് അതില്‍ ലൈകും കമന്റും എത്ര മാത്രം വരുന്നുണ്ടെന്നു നോക്കുക ...
ആരും തിരിഞ്ഞു നോക്കുന്നില്ലെങ്കില്‍ വേറെ വഴിയൊന്നും ഇല്ല
മറ്റുള്ളവരുടെ എല്ലാ പോസ്റ്റിലും കേറി കമന്റുകള്‍ തുരുതുരെ വാരി വിതറുക ...
കൊടുത്താല്‍ കൊല്ലത്തും കിട്ടുമല്ലോ ....
പോയിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ട് വിവരം പറയൂ .....
എന്നാ ശരി ഡോകടര്‍ ഞാന്‍ പോട്ടെ ...
ഡോ ഡോ .....ഫീസ്‌ തന്നിറ്റ് പോടോ ....,,,,,,,  

മൂലക്കുരു

ഏതോ ഒരു ദിവസം ഒരുച്ച നേരത്ത് കുറ്റ്യാടി പച്ചക്കറി കടയില്‍ ഇരിക്കുന്ന സമയം
എന്‍റെ പകരക്കാരന്‍ ഡ്രൈവറായ രാജേട്ടന്‍ ( പേര് ഡുപ്ല്യാ ) എന്നിരികില്‍ വന്ന് പറഞ്ഞു
വാ നമുക്കൊരിടം വരെ പോകാം
എട്യാ രാജേട്ടാ ....ഞാന്‍ ചോറ് ബെയ്ക്ക്വോന്‍ പോവ്വോന്‍ നോക്കുന്നാ
ചോറ്മ്മക്ക് ബന്നിറ്റ് ബെയിക്കാ ഇഞ്ഞ് ബാ ....
ഞാന്‍ രാജേട്ടന്റെ കൂടെ നടന്നു ..
ഗവര്‍മെന്റ് ഹോസ്പ്പിറ്റല്‍ ന് മുന്നിലെത്തിയപ്പോള്‍ വലതു വശത്തുള്ള ഒരു വീട്ടിലേക്കു കേറി ...
അവിടെ കണ്ട ബോഡ് വായിച്ച ഞാന്‍ ചോദിച്ചു
അല്ല രാജേട്ട ...ഇത് മ്മളെ മാതാ ക്ലിനിക്കല്ലേ..... മൂലമറ്റം
ആ കുഞ്ഞിമ്മോനെ ഇഞ്ഞ് വാ
എല്ലാ ഇങ്ങക്കീന്‍റെ ബുദ്ധി മുട്ട് വല്ലോം .....?
ആ ചെറുതായിട്ട് ..ഇമ്മക്കൊന്നു കാണിച്ച്വോക്കാലോ ..
അവിടെയെത്തി കോളിംഗ് ബെല്ലടിച്ചതും ഒരു അണ്ണാച്ചി ചെക്കന്‍ വന്ന് വാതില് തുറന്നു ..
വേഷം മുഷിഞ്ഞ ഒരു ലുങ്കിയും തലയില്‍ ഒരു കെട്ടും
ഡോകടറില്ലേ ...?
രാജേട്ടന്റെ ചോദ്യത്തിനു മറുപടിയായി അവന്‍ പറഞ്ഞു ...
വാങ്കോ കേറി ഉക്കാര്...
ഞങ്ങളൊരു അഞ്ചു മിനിറ്റ് ഇരുന്നു കാണും
ആ ഡോര്‍ തുറന്ന അണ്ണന്‍ ഫേന്‍റും ഷര്‍ട്ടുംധരിച്ച് തോളിലൊരു കൊയലുമായി തിരിച്ച് വന്നു
യാര് പേഷ്യന്റ്..?
ഞാന്‍ രാജേട്ടന് നേരെ കൈ ചൂണ്ടി ...
വാങ്കോ ...എന്നും പറഞ്ഞ് ഡോക്ടര്‍ ഒരു റൂമിലേക്ക്‌ കേറി
രാജെട്ടനോട് പോങ്കോ എന്നും പറഞ്ഞ് ഞാന്‍ കോലായിയില്‍ തന്നെ ഇരുന്നു ..
ചോറ് തിന്നേണ്ട സമയം കഴിഞ്ഞത് കൊണ്ടാവാം വിശന്ന് കൊടല് കരിഞ്ഞ മണം വയറ്റില്‍ നിന്നും മൂക്കിലേക്ക് വരാന്‍ തുടങ്ങി ...
നിങ്കല്‍ കുരച്ച് ഉള്ള വരൂ ...
ഈ തമിഴന്‍ മലയാളം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി
ആ ഡോക്ടര്‍ എന്നെ ഉള്ളിലേക്ക് വിളിക്കുകയാണ്‌
ഞാന്‍ അകത്തേക്ക് കേറി ...
കേറിയപ്പോള്‍ കാണുന്ന കാഴ്ച
സ്റ്റാര്‍ട്ടിങ്ങില്‍ വെച്ച ഡീസല്‍ ജീപ്പിന്‍റെ ബോണറ്റ് വൈബ്രേറ്റ് ചെയ്യും പോലെ കമിഴ്ന്നു കിടന്നു കുലുങ്ങി ചിരിക്കുന്ന രാജേട്ടന്റെ നഗ്നമായ മൂലമറ്റം പവര്‍ പ്ലാന്‍റ്
പിന്നീട് നടന്നതാണ് ഞാനിവിടെ എങ്ങിനെ വിവരിക്കണം എന്നറിയാതെ കുഴങ്ങുന്നത്
എന്നാലും പറയാതിരിക്കാന്‍ വയ്യ
മെഡിക്കല്‍ വിദ്ധ്യാര്‍ത്തികള്‍ക്ക് പ്രാക്റ്റിക്കലായി ക്ലാസെടുക്കുന്ന പ്രൊഫസറെ പോലെ ......ആ അണ്ണന്‍ ഡോക്ടര്‍
രാജേട്ടന്റെ മൂലമറ്റം പവര്‍ പ്ലാന്‍റ് രണ്ടു ദിക്കിലേക്ക് വിടര്‍ത്തി കാണിച്ചു കൊണ്ട് എന്നോടു പറഞ്ഞു
ഇങ്കെ നോക്കൂ ...ഇതാണ് കുറു
ഇത് ഇപ്പോള്‍ ആരംഭ ദിശയിലാണ് നാനിത് സികില്‍സിച്ച് മൊത്തമാ മാറ്റി തരാം കുരച്ച് കാശ് സെലവാകും
നാനിത് ഉങ്കളെ കൂപ്പിട്ട് കാമിച്ചു തന്നത് ഇന്ത ആള്ക്ക് വിസ്വാസം വരാന്‍ വേണ്ടിയാണ്
നാന് പൊയ്‌ സൊല്ലുന്നതാ..എന്ന് ഇവര് വിശാരിക്കും .....
ഇതൊക്കെ പറയുമ്പോഴും രാജേട്ടന്‍ കുമ്പിട്ടു കിടന്നു ചിരിയോടു ചിരിയായിരുന്നു ...
എല്ലാം കഴിഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി
രാജേട്ടന്‍ ചിരി അപ്പോഴും നിര്‍ത്തിയിട്ടില്ല
ആ കൂടെ വന്നത് നിങ്ങളുടെ ഫ്രെണ്ടാ ന്ന് ചോദിച്ചപ്പോ ഞാന്‍ ആന്ന് പറഞ്ഞ്
അന്ത ആള കൂപ്പിട്ട് കാണിക്കലാമാ എന്ന് ചോദിച്ചപ്പോ അതിനും ഞാന്‍ ആന്ന് പറഞ്ഞ് ..
ഇങ്ങന്യാ നിന്നെ അകത്തേക്ക് വിളിച്ചത്
ചിരിച്ചോണ്ട് തന്നെ രാജേട്ടന്‍ എന്നോടു പറഞ്ഞു ...
കുറച്ചു നടന്നതും
വാ നമുക്ക് ചോറ് തിന്നാം ..
എന്‍റെ കയ്യും പിടിച്ച് രാജേട്ടന്‍ ഹോട്ടലിലേക്ക് കേറാന്‍ നോക്കി....
ഒന്ന് പോ...ചങ്ങായീ ..
ഒരായ്ച്ചത്തെക്ക് പച്ച വെള്ളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാ ഞാനിപ്പോ ...
ഇതും പറഞ്ഞ്‌ രാജേട്ടന്റെ കയ്യും തട്ടി മാറ്റി വിശന്ന വയറുമായി മൂലമറ്റത്തിന്‍റെ ചിത്രം മായാത്ത മനസുമായി ഞാന്‍ നടന്നകന്നു ....എത്ര ആയ്ച്ചകള്‍ കഴിഞ്ഞാണ് ആ ചിത്രം മനസ്സില്‍ നിന്നും മാഞ്ഞത് എന്നെനിക്കോര്‍മ്മയില്ല

ബംഗാളി

നാട്ടീന്ന് വന്ന് ഡ്യൂട്ടിയിൽ കേറിയതേയുള്ളൂ
പോകുന്നതിനു മുന്നേ ക്ലീനിങ്ങ് ജോലിയിൽ ആയിരുന്ന ബംഗാളി പയ്യൻ ഇപ്പോൾ സൂപ്പർ വയ്സരുടെ അസിസ്റ്റൻറ്റായിരിക്കുന്നു
സൂപ്പർവയ്സർ പോലും എന്നോട് മാന്യമായി പെരുമാറിയിരുന്നിടത്ത്
ഇവനിപ്പോൾ വല്ലാത്തൊരു ആക്ഞാപിക്കലും കൽപ്പിക്കലും
ഇന്നും ഇത് തുടർന്നപ്പോൾ ഞാനാ പയ്യനെ അകത്തേക്ക് വിളിച്ചു
ഇവനോട് രണ്ട് വർത്തമാനം പറയണ്ടേ ,,,,,?
പറയാൻ ഉദ്ദേശിച്ച കാര്യം ഹിന്ദിയിൽ പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല
കാരണം ഹിന്ദിയിൽ എനക്ക് ജനറൽ നോളജ് കുറവാണല്ലോ
എന്തു ചെയ്യും
ഉടനെ ഞാനവിടെ കണ്ട പേപ്പറിൽ ഒരാനയെ വരച്ചു
ഒപ്പം ആ ആനയുടെ പിന്നിലായി രണ്ടാനപ്പിണ്ടവും വരച്ചു
ആദ്യം ആനയെ കാണിച്ചു ഞാൻ പറഞ്ഞു
ഇസ്മേ മേ ഡർത്താഹെ
പിന്നെ ആനപ്പിണ്ടം കാണിച്ചു ഞാൻ പറഞ്ഞു
ഇസ്മേ മേ ഡർത്താ നഹി
പിന്നെ ., സംചാ എന്ന് കൂടി പറഞ്ഞതും അവന്റെ പത്തി താണു
ഹ ഹ ..ഞമ്മളോടാ കളി ഞമ്മളാരാ മോൻ

സ്വദേശി

ഗള്‍ഫുനാടുകളിലെ കടകളില്‍ നമ്മളൊരു സിഗരറ്റോ ഡ്രിംഗ്സൊ വാങ്ങാന്‍ കേറിയാല്‍
പുറത്തൊരു സ്വദേശിയുടെ കാറ് വന്ന് നിര്‍ത്തി ഹോണടിക്കുന്നുണ്ടാവും ...
ഇത് കേള്‍ക്കേണ്ട താമസം കടക്കാരന്‍ പുറത്തെക്കോടും
ആദ്യം വന്ന നമ്മളെ മൈന്റ് ചെയ്യാതെ അയാള്‍ക്ക്‌ വേണ്ട സാധനങ്ങള്‍ എടുത്തു കൊടുക്കും ....
ഇത്നമ്മള്‍ സഹിക്കും .....
കാരണം
അവരുടെ നാട് അവരുടെ കാറ് .....
ഇതൊക്കെ മനസ്സില്‍ ഓര്‍ത്തു കൊണ്ട് തന്നെ
ഈ കഴിഞ്ഞ ലീവിന് നാട്ടില്‍ പോയപ്പോള്‍ ഞാനുമൊരു കാറ് വാങ്ങി ....
ഇപ്പോള്‍ എന്‍റെ നാട് എന്‍റെ കാറ് .....
ഞാന്‍ കാറുമെടുത്ത് കുമാരേട്ടന്റെ കട ലക്ഷ്യമാക്കി നീങ്ങി .......
ദൂരെ നിന്നെ ഞാന്‍ കണ്ടു ...
കടയില്‍ ബംഗാളി കളുടെ തിരക്കാണ് .....
ഞാന്‍ മനസ്സില്‍ കാണാന്‍ തുടങ്ങി ,,,,,,
ഈ ബംഗാളികള്‍ പ്രവാസികള്‍ ......
ഞാനോ .....
ഗള്‍ഫിലെ അറബികളുടെ വേഷവും ലുക്കും ഇല്ലെങ്കിലും ...ഇവിടെ ഞാനൊരു സ്വദേശി ....
കാറ് കടയുടെ മുന്നിലെത്തി നിര്‍ത്തി ...
കുനിഞ്ഞു കടയിലേക്ക് നോക്കി കൊണ്ട് ഞാന്‍ ഹോണ്‍ അടിക്കാന്‍ തുടങ്ങി .....
കുറച്ചു നേരം സഹിച്ച കുമാരേട്ടന്‍ കടയില്‍ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു ...
ചെവിട്ടിനു സ്വര്യം കെടുത്താതെ എന്തെങ്കിലും വേണേ വാങ്ങി പ്പോടോ ........
കുമാരേട്ടന്‍റെ ഈ പറച്ചില്‍ ഞാന്‍ സഹിചെങ്കിലും ആ ബംഗാളികളുടെ ചിരി എനിക്ക് സഹിക്കാന്‍ പറ്റിയില്ല ....
ആത്മഗതം : നമ്മുടെ നാട് ഒരിക്കലും നന്നാവില്ല

എന്‍റെ മോഹം

ഗൽഫില് വന്നത് മുതലേ എല്ലാരെപ്പോലെ എന്റെയും മോഹമായിരുന്നു ഒരു പ്രാവശ്യമെങ്കിലും ഫാമിലിയെ കൂടെ കൂട്ടണം എന്നത്
പലപ്പോഴും ഞാൻ മനക്കോട്ടകൾ കെട്ടിയിട്ടുമുണ്ട്
ഷോപ്പിംഗ്‌ മാളുകളിലൊക്കെ പോയാൽ അവിടെയുള്ള പല കൗതുക കാഴ്ചകളും കണ്ടോണ്ടു നടക്കുമ്പോൾ എന്റെ വിരൾ തുമ്പിൽ എന്റെ മക്കളുടെ കൈകളുണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് തവണ ആശിച്ച് പോയിട്ടുമുണ്ട്
ആദ്യമായി
ഭാര്യയേയും മക്കളെയും കൂട്ടി വിമാനത്തിൽ കേറുന്നത്
വിമാനത്തിന്റെ ഉള്ളിലെ ചില്ലിലൂടെ പുറത്തേക്ക് നോക്കാൻ മക്കള് മത്സരിക്കുന്നത്
പറന്നുയരുമ്പോഴുള്ള ബേജാറും ചങ്കിടിപ്പും അവരുടെ മുഖത്ത് കാണുന്നത്
ഇവിടെ ഇറങ്ങി പുറത്തേക്ക് വരുമ്പോഴുള്ള സന്തോഷവും ആകാംഷയും അവരുടെ മുഖത്ത് കാണുമ്പോൾ ഞാനെന്റ മനസ്സിൽ ആനന്തം കൊള്ളുന്നത്‌
എസി യുടെ കുളിരിൽ പുതച്ചു മൂടി കിടക്കുന്നത്
പുറം കാഴ്ചകൾ കാണാൻ ഭാര്യായോടും മക്കളോടൊപ്പം കറങ്ങുന്നത്
ഇങ്ങനെ ഇങ്ങനെ മനക്കൊട്ടകളുടെ വലിയൊരു ഭാണ്ടവുമായി ഈ പ്രാവശ്യവും ഞാൻ നാട്ടിലേക്ക് പോയി
ലീവ് കഴിഞ്ഞു പോരാറായാപ്പോൾ ഞാൻ പറഞ്ഞു
മുത്തെ.,,
അടുത്ത വരവിന് എന്തായാലും നിന്റെം മക്കളേം പാസ്പൊർട്ടും ശരിയാക്കും നമുക്കൊന്നിച്ച്‌ പോവ്വേം ചെയ്യാം ,,,,,
ഉം ,,,,
പോക്കാട നിക്കട്ടെ
ഈ പ്രാവശ്യത്തെ വരവിനെങ്കിലും
മോളുടെ ബെർത്ത്‌ സർട്ടിഫിക്കറ്റിൽ പേര് ചേർപ്പിക്കലെങ്കിലും നടക്കുമെന്ന് കരുതി ,,,,,,
അതും നടന്നില്ല
പിന്ന്യാ ഇങ്ങളെ പാസ്പോർട്ടെടുക്കല്
സുമിയുടെ ഈ വാക്കുകൾ
എന്നെ സങ്കടപ്പെടുത്തിയില്ലെങ്കിലും പിന്നെ പറഞ്ഞത് മനസിനെ നൊമ്പരപ്പെടുത്തി
സാരെല്ല മുജീ
ആദ്യം നമ്മുടെ പ്രശ്നങ്ങോക്കെ തീരട്ടെ
എന്നിട്ട് നമുക്കൊന്നിച്ച്‌ പോകാലോ
ഫീലിംഗ്: ഇതൊക്കെ നടക്ക്വോ ആവോ