അന്ന് രാവിലെ പത്രമെടുത്ത് വായിച്ചപ്പോഴാണ്
ഞാനത് കാണുന്നത്....
ഒരു ഷോക്ക് പോലെയായിരുന്നു എനിക്കാ വാര്‍ത്ത.....
ഇത് സത്യമാണോ പടച്ചോനെ ........?
ആരും പറഞ്ഞു പോലും
കേള്‍ക്കാത്തത് കൊണ്ട് എനിക്കാ വാര്‍ത്ത വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു .....
ഒരു വട്ടം കൂടി ഞാനാ പത്രത്തില്‍ നോക്കി ഉറപ്പു വരുത്തി
പിന്നെ താമസിപ്പിച്ചില്ല ...
ഞാന്‍ നേരെ വിട്ടു.......
ബാസ്സിലിരുക്കുംപോഴും എനിക്കൊരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ..
ഇങ്ങു നാട്ടിലേക്ക് കൊണ്ട് വരുന്നതിന് മുമ്പേ അവിടെ വെച്ച് തന്നെ എനിക്ക് മതി വരുവോളം കാണണം
ബാസ്സിറങ്ങിയതും ഞാനിറങ്ങിയോടി....
കണ്ടക്ടര്‍ തരാനുള്ള ബാക്കി പോലും വാങ്ങാന്‍ നില്‍ക്കാതെ.....
ഒരു വലിയ കെട്ടിടത്തിന് ചുറ്റും കൂടിയ
അവിടെയുള്ള ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ ഞാനൊരു കാര്യം മനസിലാക്കി
ഇദേഹത്തെ എന്നെപ്പോലെ തന്നെ ഒരു പാട് പേര്‍ക്കും ഇഷ്ടമായിരുന്നു എന്ന് .....
അവിടത്തെ ഗെയിറ്റിന് ഉള്ളിലേക്ക് കടക്കാന്‍ ആളുകള്‍ തിക്കി തിരക്കാന്‍ തുടങ്ങി ...
എല്ലാവര്ക്കും കാണാം ആരും തിരക്ക് കൂട്ടാതെ ...
എന്ന് പറയാനേ അവിടെയുള്ള പോലീസുകാര്‍ക്ക് പോലും സാധിക്കുന്നുള്ളൂ ...
ഞാനും തിക്കിതിരക്കുന്നത് കണ്ടപ്പോള്‍ അവിടെ എന്നെ പോലെ തന്നെ എത്തിയ എന്‍റെ നാട്ടിലെ രണ്ട് പേര്‍ എന്നോടു പറഞ്ഞു ...
എന്തായാലും അങ്ങ് നാട്ടിലേക്ക് കൊണ്ട് വരൂലേ മുജീബെ ..
അപ്പോള്‍ കാണാം.... ഞങ്ങള് പോകുന്നു എന്ന് ......
പക്ഷെ എനിക്ക് കാണാതിരിക്കാന്‍ കഴിയില്ലായിരുന്നു ..
എങ്ങിനെയോ ഞാനും ഗെയിട്ടിനുള്ളിലെ ഇടവഴിയില്‍ കേറിപ്പറ്റി ..
ഇനി ഏതാനും ആളുകള്‍ മാത്രമേ എന്‍റെ മുന്നിലുള്ളൂ......
അത് കഴിഞ്ഞാല്‍ എനിക്കും കാണുവാന്‍ പറ്റുമല്ലോ....എന്നോര്‍ത്തപ്പോള്‍ മനസിന് ഒരു സമാധാനം തോന്നി
മുന്നോട്ടു മുന്നോട്ട് നീങ്ങുന്തോറും എന്‍റെ ചെഗ്ഗിടിപ്പ് കൂടി കൂടി വന്നു .....
അവസാനം എന്‍റെ ഊഴമായപ്പോള്‍ വിറയാര്‍ന്ന ശരീരത്തോടെ
ഞാനെന്‍റെ മുഖം അങ്ങോട്ടൊന്നു തിരിചെയുള്ളൂ .....
ആ കാഴ്ച കണ്ടു ഞാന്‍ ഞെട്ടി .....
''ഹൌസ് ഫുള്‍'' എന്ന ഒരു ബോര്‍ഡ്
ഇനി ബ്ലാക്കില്‍ വാങ്ങലെ രക്ഷയുള്ളൂ
എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ തിരിഞ്ഞ് നടന്നു
( മമ്മൂട്ടിയുടെ ഇന്‍സ്പെക്ടര്‍ ബല്‍റാം റിലീസിന് കാണാന്‍ പോയ ഓര്‍മ )
ഇനി ബ്ലാക്കില്‍ വാങ്ങലെ രക്ഷയുള്ളൂ
ReplyDeleteഎന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ തിരിഞ്ഞ് നടന്നു
aye....ini adyathe comment kodutho....enikku vayya....thottu poyi....ugran mujeekka mabrook
ReplyDeleteനന്ദി ഹാഷിമ്ക്കാ
ReplyDelete