മോസം റഗ്ഗിലാഹേ..
ആഷിക് ബി ഹേ ...
മാശൂക്ക് ബീ ......................ഇങ്ങനെ തുടങ്ങുന്ന ഒരു ഹിന്ദി ഗാനമുണ്ട്
നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമോ ഈ ഗാനം
അല്ലങ്കില്‍ എപ്പോഴെങ്കിലും കേട്ടതായി ഓര്‍ക്കുന്നുണ്ടോ ഈ ഗാനം ..
എന്നാല്‍ ഞാന്‍ ഒരിക്കലും മറക്കില്ല ഈ ഗാനം ....
ഇന്നലെ മുടി വെട്ടിക്കാന്‍ ബാര്‍ബര്‍ഷോപ്പില്‍ പോയപ്പോള്‍
അവിടത്തെ ടി വിയില്‍ നിന്നും .......................
ഒരുപാട് നാളുകള്‍ക്കു ശേഷം ഈ ഗാനം വീണ്ടും കേള്‍ക്കാനിടയായി ..
അങ്ങനെ ആ കഴിഞ്ഞു പോയ സംഭവം
ഇന്നലെ വീണ്ടും എന്‍റെ മനസ്സില്‍ ഓടിയെത്തി .......................
അന്ന് പുല്ല് കേറ്റാന്‍ വേണ്ടി കര്‍ണാടകയിലേക്ക് പോകുന്ന വഴിക്ക് മാനന്തവാടിയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം തോന്നിയതാണ് .
ഒരു പുതിയ കേസറ്റ് വാങ്ങിയാലെന്താ ....എന്ന് ..
നല്ല ഹിന്ദി ഗാനം ആവശ്യപ്പെട്ട എന്നോട് കടക്കാരന്‍ പറഞ്ഞു
ഇത് മമ്മൂട്ടിയുടെ പുതിയ ഹിന്ദിപ്പടമാ ..
ഇതിലെ എല്ലാ പാട്ടും സൂപ്പറാ ....
നമ്മുടെ സ്വന്തം മമ്മുക്കയല്ലേ എന്ന് കരുതി ഞാന്‍ കൂടുതല്‍ ആലോചിക്കാതെ ആ കേസറ്റ് തന്നെ വാങ്ങി ..
പോകുന്ന വഴിയില്‍ അതിലെ രണ്ട് മൂന്ന് പാട്ടുകള്‍ കേട്ട് കഴിഞ്ഞതും ഡ്രൈവര്‍ വിനോദന്‍റെ മുട്ടന്‍ തെറി ഞാന്‍ കേട്ടു..
നാല്പതു ഉര്‍പ്യേം കൊടുത്ത് ഒരു കേസട്ടും വാങ്ങി വന്ന്ക്ക് ..
പക്ഷെ അതിലെ ഒരു പാട്ട് മാത്രം ഞങ്ങള്‍ രണ്ട് പേര്‍ക്കും ഇഷ്ടമായി
അതെ ഞാന്‍ മുകളില്‍ പറഞ്ഞ... ആ അടിപൊളി പാട്ട് ..
അത് കൊണ്ട് തന്നെ ആ പാട്ട് തന്നെ ഞങ്ങള്‍ കേട്ട് കൊണ്ടിരിന്നു
തിരിച്ച് പുല്ലും കയറ്റി വരുന്ന വഴി കൊടും കാട്ടിനുള്ളിലെ വെള്ളയില്‍ എന്ന സ്ഥലത്ത് എത്താറായപ്പോള്‍
റോഡിനു നടുവിലായി രണ്ട് കാട്ടാന ...
ഇതെന്ത് കാട്ടാനാ എന്ന ഭാവതോടെ വിനോദന്‍ വണ്ടി എടുത്തു..
ആ ആനകള്‍ വണ്ടി കൊള്ളെ ഒറ്റത്തിരിയലും
വിനോദന്‍ ഒറ്റ വെട്ടിക്കലും...
വണ്ടി ഒറ്റ മറിയലും...............................
മറിഞ്ഞ വണ്ടി കുറെ മുന്നോട്ടു നിരങ്ങി പോയിനിന്നു.....
വിനോദന്‍ അടിയിലും ഞാന്‍ മേലെയുമായി കിണറ്റില്‍ വീണ അവസ്ഥയില്‍ ...
മറിഞ്ഞ വാഹനത്തില്‍ നിന്നും ചില്ല് പൊളിച്ച് ആളുകളെ പുറത്തെടുത്തു എന്നൊക്കെ പത്രങ്ങളില്‍ വായിക്കാറുള്ളത് ഓര്‍മയായ ഞാന്‍ മറിഞ്ഞു കിടക്കുന്ന എന്‍റെ വണ്ടിയുടെ ചില്ലിനിട്ട് കുറെ ഇടിച്ചു നോക്കി ....ചില്ല് പോളിയുന്നില്ല ...
അവസാനം മുകളിലോട്ട് നോക്കിയപ്പോള്‍ ആകാശം കണ്ട ഞാന്‍
കിണറ്റില്‍ നിന്നും കയറും പോലെ പുറത്തേക്കു വന്നു ...
എനിക്ക് പിന്നാലെ വിനോദനും കയറി വന്നു ...
പക്ഷെ അപ്പോഴെല്ലാം ......
മോസം റഗ്ഗിലാഹേ..ആഷിക് ബി ഹേ ... എന്ന് തകര്‍ത്തു പാടിക്കൊണ്ടിരിക്കുകയായിരുന്നു ..

No comments:
Post a Comment