എനിക്കന്ന് ഉണ്ണി പിറന്നപ്പോള്‍ ഞാനന്ന് നെട്ടോട്ടമോടി
ഒരു ന്യൂ ജനറേഷന്‍ പേര് കണ്ടെത്തി ഞാനവനെ വിളിച്ചു
എന്‍റെ വായില്‍ പോലും കൊള്ളാത്ത എന്തോ ഒരു പേര്
ഇന്നവന്‍ പഠിച്ചു പഠിച്ചു കുരുത്തക്കേടെല്ലാം പഠിച്ചു
പഠിപ്പിച്ച ഞാന്‍ മുടിഞ് മുടിഞ്ഞു മുട്ടോളം മുടിഞ്ഞു
അന്നവന് ഞാന്‍ കുമാരനെന്ന് പേരിട്ടിരുന്നെങ്കില്‍
ഇന്നവന്‍ ഒരു തെങ്ങ് കയറ്റക്കാരനെങ്കിലുമായേനെ
അന്നവന് ഞാന്‍ അമ്മദെന്നു പേരിട്ടിരുന്നെങ്കില്‍
ഇന്നവന്‍ ഒരു മീങ്കാരനെങ്കിലുമായേനെ
അന്നവന് ഞാന്‍ രാജനെന്ന് പേരിട്ടിരുന്നെങ്കില്‍
ഇന്നവനൊരു ടയിലറെങ്കിലുമായേനെ
അന്നവന് ഞാന്‍ പോക്കറെന്നു പേരിട്ടിരുന്നെങ്കില്‍
ഇന്നവനൊരു പോര്‍ടറെ ങ്കിലുമായേനെ
അന്നവന് ഞാന്‍ നാണുവെന്ന് പേരിട്ടിരുന്നെങ്കില്‍
ഇന്നവനൊരു കൈക്കോട്ട് കാരെനെങ്കിലുമായേനെ
അന്നവന് ഞാന്‍ ജോസെന്ന് പേരിട്ടിരുന്നെങ്കില്‍
ഇന്നവനൊരു റബറ് വെട്ടുകാരനെങ്കിലുമായേനെ
അന്നവന് ഞാന്‍ ശങ്കരനെന്നു പേരിട്ടിരുന്നെങ്കില്‍
ഇന്നവനൊരു മൌക്കാരനെങ്കിലുമായേനെ
അന്നവന് ഞാന്‍ മുജീബെന്ന് പേരിട്ടിരുന്നെങ്കില്‍
ഇന്നവനൊരു ഡ്രൈവറെ ങ്കിലുമായേനെ ......
No comments:
Post a Comment