പലരും പലപ്പോഴായി പറഞ്ഞു കേട്ടിട്ടുണ്ട്
ആ..കഴിഞ്ഞു പോയ കുട്ടിക്കാലം ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ,,,,
പക്ഷെ ഈ ഞാന്‍ അതിനോട് യോജിക്കുന്നില്ല .......
പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍ എനിക്കാ കുട്ടിക്കാലത്തിലേക്ക് പോകാന്‍ താല്‍പര്യമെയില്ല........
ഇത് വായിച്ച് നിങ്ങള്‍ അതിശയിക്കുന്നുണ്ടാവും എന്നെനിക്കറിയാം
എന്നാല്‍ അതിന്‍റെ കാരണങ്ങള്‍ ഞാന്‍ പറയാം
ഒന്നാമതായി അന്നൊക്കെ വട്ട ചിലവിന് കാശുണ്ടാക്കിയിരുന്ന
ഉപ്പിലച്ചപ്പും കുറുന്തോട്ടിയുടെ വേരും ഇപ്പോള്‍ ആര്‍ക്കും വേണ്ട
അഥവാ ഈ വേര് വേണമെങ്കില്‍ തന്നെ കുറുന്തോട്ടിയെ കാണാനേയില്ല
പിന്നെ അന്ന് നമ്മള്‍ കളിച്ച കളികളൊക്കെ,,,, എന്തൊക്കെയായിരുന്നു
ആ കളികളൊന്നും ഇപ്പോഴത്തെ കുട്ടികള്‍ക്ക് അറിയുക പോലും ഇല്ലല്ലോ
അത് കൊണ്ട് തന്നെ അതൊക്കെ ഇന്ന് നമ്മള്‍ തനിച്ചിരുന്ന് കളിക്കേണ്ടി വരില്ലേ ............?
കണ്ണന്‍ ചിരട്ടയില്‍ ചോറ് വെച്ചും മണ്ണപ്പം ചുട്ട് കളിച്ചതും ,,, ഒന്ന്
ഓലപ്പന്ത് കൊണ്ട് തലമയും അട്ടിയെറും കളിച്ചത് മറ്റൊന്ന്
കമ്മ്യൂണിസ്റ്റ് പച്ചയുടെ വടിയുമായി പറമ്പ് നിറയെ ഓടി പോലീസും കള്ളനും കളിച്ചതും മറ്റൊന്ന്
പെരുത്തല മട്ടലില്‍ കയറ് കെട്ടി പൈക്കളെ പോറ്റിയതും മറ്റൊന്ന്
ചൂടി വളയം എന്ന ബസ്സില്‍ പാസഞ്ചറായി കേറാന്‍ കുട്ടികളെ കിട്ടില്ല എന്നതും മറ്റൊന്ന്
കവുങ്ങിന് മുകളില്‍ ചിരട്ട കെട്ടി മരക്കിഴങ്ങിന്‍റെ കൊള്ളി മൈക്കാക്കി പ്രസംഗിച്ചാല്‍ കേള്‍വിക്കാരെ കിട്ടില്ല എന്നുതും മറ്റൊന്ന്
എന്‍റ നരച്ച താടിയുടെ പരുവമാകുന്നത് വരെ തെങ്ങിന്‍ തൊണ്ട് ഉരുട്ടി ക്കളിക്കാന്‍ പറ്റില്ല എന്നതും മറ്റൊന്ന് ....
എന്തിനേറെ പറയുന്നു,, മാപ്പിളയും പെണ്ണുങ്ങളുമായി കളിക്കാന്‍ കുട്ടികളെ കിട്ടില്ല എന്നത് വല്ലാത്തൊരു മറ്റൊന്ന്
അങ്ങനെയങ്ങനെ ...........ഇവിടെ നിരത്തിയാല്‍ തീരത്തത്ര എത്രയെത്ര കളികള്‍
ഇതൊക്കെ ഒരു പക്ഷെ സഹിക്കാന്‍ പറ്റിയെക്കാം എന്നാല്‍ സഹിക്കാന്‍ പറ്റാത്ത തായ മറ്റൊന്നുണ്ട്
പപ്പടത്തിന്‍റെ വട്ടത്തില്‍ തയഞ്ഞു കീറിയ....
മൂട്ടില്‍ രണ്ടോട്ടയുള്ള വള്ളി ട്രൌസര്‍ ഇപ്പോള്‍ കിട്ടാനേ ഇല്ല എന്നുള്ള ആ മഹാ സത്യം
..............................
NB :ഏതു കുട്ടിക്കാലവും എല്ലാരെപ്പോലെയും എനിക്കും ഒരുപാട് ഇഷ്ടം തന്നെയാണ് ...
പിന്നെ സ്റ്റാറ്റസിന്‍റെ ദാരിദ്ര്യം കൊണ്ട് എഴുതിപ്പോയതാണ് .......

No comments:
Post a Comment