ഈ സംഭാവം നടന്നത് ഏതു വര്‍ഷമാണെന്ന് ചോദിച്ചാല്‍ ,,............
ഒരുമിനിട്ടേ ഒന്ന് ഓര്‍ത്തു നോക്കട്ടെ
92 ല്‍ പത്താം ക്ലാസ് 91 ല്‍ ഒമ്പതാം ക്ലാസ് ഒമ്പതിലും എട്ടിലും എത്ര കൊല്ലം വീതം കുത്തിയിരുന്നു എന്ന് ഓര്‍മിക്കുന്നതിനെക്കാളും....നല്ലത് എട്ടാം ക്ലാസില്‍ എത്തിയ ആദ്യത്തെ കൊല്ലം എന്ന് പറയുന്നതല്ലേ ......അതെ ഞാന്‍ ആദ്യമായി എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം ....
എന്‍റെ അമ്മാവന്‍ ഗള്‍ഫീന്ന് വന്നെന്നറിഞ്ഞാണ് ഞങ്ങള്‍ എല്ലാരും എന്‍റെ ഉമ്മയുടെ തറവാട്ട് വീട്ടിലേക്കു പോയത് ...അന്നത്തെ ആ കൂടി ചേരല്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസിന് ഒരു കുളിരാണ് ....ഏട്ടത്തിയുടെയും അനുജത്തിയുടെയും അമ്മാവന്‍ മാരുടെ യും ഒക്കെ മക്കളായിട്ട് ഞങ്ങള്‍ കുട്ടികള്‍ തന്നെയുണ്ടാകും ഒരു പത്ത് പതിനഞ്ചെണ്ണം ....അമ്മാവന്‍ കൊണ്ട് വന്ന പെട്ടി തുറക്കുമ്പോള്‍ വട്ടം കൂടുന്നതും ഓരോ സാധങ്ങളും ഇത് നിനക്ക് ഇതും നിനക്ക് എന്ന് പറഞ്ഞ് എടുത്തു തരുന്നതും വല്ലാത്തൊരു ഓര്‍മയായി മനസ്സില്‍ നില്‍ക്കുന്നു ....പിന്നെ അവന് കിട്ടിയ അതെ കളറുള്ള പെന്നും പെന്‍സിലും എനിക്ക് കിട്ടിയില്ലല്ലോ ....ഇങ്ങനെയുള്ള കുശുംബോക്കെ അന്നും ഉണ്ടായിരുന്നു
ഞാനിപ്പോള്‍ ഓര്‍ക്കുന്ന മറ്റൊരു കാര്യം അന്നൊക്കെ ഗള്‍ഫീന്ന് വരുന്നവരുടെ അവസ്ഥയാണ് ..ഓരോ വരവിനും എത്ര ഫാമിലി മെമ്പര്‍ മാരെയാണ് അവര്‍ തൃപ്തി പ്പെടുത്തി പ്പോന്നത് .....ഇന്ന് ഒരു വീട്ടില്‍ രണ്ടും മൂന്നും ഗള്‍ഫ് കാറില്ലാത്ത വീടില്ല ...അത് കൊണ്ട് തന്നെ കുടുംബത്തില്‍ പെട്ട മറ്റുള്ളവര്‍ക്കൊക്കെ സാധങ്ങള്‍ വീതിക്കുന്ന പതിവും ഇല്ല
എന്നിട്ടും നാം കൊണ്ട് പോകുന്ന സാധങ്ങള്‍ നമുക്ക് തികയുന്നില്ല ......
അന്ന് എന്‍റെ അമ്മാവന്‍ വന്നപ്പോള്‍ പലതും കിട്ടിയ കൂട്ടത്തില്‍ എടുത്തു പറയാനുള്ളത് ഒരു ഫേന്റ്സും ഷര്‍ട്ടുമായിരുന്നു .....
അങ്ങനെ ഞങ്ങള്‍ കുട്ടികള്‍ കളിക്കുന്നതിനിടയിലാണ് ആ പുതിയ വലിയ കത്രിക എന്‍റെ കണ്ണില്‍ പെട്ടത് .....ഞാനത് കയ്യിലെടുത്തു...ബടാപ്പറത്തിന്‍ മേല്‍ കയറി നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു ....കുട്ടികളെ എല്ലാവരും ഇങ്ങോട്ട് ശ്രദ്ധിക്കൂ ..ഞാനിതാ ഒരു മാജിക് കാണിക്കാന്‍ പോകുന്നു ....കുട്ടികള്‍ എല്ലാവരും എന്നിലേക്ക് തിരിഞ്ഞു....ഞാന്‍ കത്രിക എന്‍റെ മൂക്കിന് നേരെ പിടിച്ചു എന്നിട്ട് പറഞ്ഞു എല്ലാവരും ശ്രദ്ധിച്ചു നോക്കണം ഞാനെന്‍റെ മൂക്ക് വെട്ടാന്‍ പോകുകയാണ് ...കുട്ടികള്‍ അമ്പരപ്പോടെ നോക്കി നിന്നു...എന്‍റെ ഉദ്ദേശം കുട്ടികളുടെ കണ്ണില്‍ പൊടിയിടാനെന്നോണം മൂക്കിന് അടുപ്പിച്ചു പിടിച്ച കത്രിക പെട്ടന്ന് പുറത്തോട്ട് വലിച്ച് വെട്ടുന്നത് പോലെ കാണിക്കാനായിരുന്നു .....അങ്ങനെ മാജിക്കിലേക്ക് കടന്നു
ഇതാ വെട്ടാന്‍ പോകുകയാനെ വെട്ടാന്‍ പോകുകയാനെ എന്ന് രണ്ട് പ്രാവശ്യം പറഞ്ഞു കൊണ്ട് ഒറ്റ വെട്ട്...
മൂക്കിനെ ഒഴിവാക്കി വെട്ടാന്‍ ശ്രമിച്ച എന്‍റെ പണി പാളി
എന്‍റെ മൂക്കിന്റെ സുന പോയി ...കുട്ടികളുടെ മുന്നില്‍ ഞാന്‍ ചമ്മിപ്പാളീസായി
കുട്ടികള്‍ നാല് പാടേക്കും ചിതറി ഓടി മുജീക്ക മൂക്ക് വെട്ടി മുജീക്ക മൂക്ക് വെട്ടി എന്നും പറഞ്ഞ്...മുല്ലപ്പെരിയാറിന്റെ ഷട്ടര്‍ തുറന്ന പോലെ രക്തം അണ പൊട്ടി ഒഴുകി ...ഉമ്മയും അമ്മാവനും അങ്ങനെ എല്ലാവരും വെപ്രാളതോടെ എന്‍റെ അടുത്തേക്ക് ഓടി വന്നു ....മൂക്ക് പൊത്തി പിടിച്ചിരുന്ന എന്‍റെ കൈ ഉമ്മ മെല്ലെ നീക്കി ..ഭാഗ്യത്തിന് കഷണം തെറിച്ചു പോയിട്ടില്ല ... നമ്മുടെ ബൈകിന്‍റെ പെട്രോള്‍ ടാങ്ക് ന്‍റെ ടോപ് തുറക്കാന്‍ താക്കോല്‍ ഇടുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും നീക്കുന്ന ഒരു സുനയില്ലേ ..അതെ മാതിരി എന്‍റെ മൂക്കിന്റെ മുന ഇങ്ങനെ ആടി കളിക്കുന്നു ....
അപ്പോഴേക്കും ജീപ്പ് വന്നിരുന്നു എന്നെ കൊണ്ടുപോകാന്‍ വേണ്ടി ..ജീപ്പില്‍ കേറ്റുന്നത്തിനിടയില്‍ എന്‍റെ ഉമ്മ എനിക്ക് ഒരു ഗ്ലാസ് വെള്ളം തന്നു .കുടിക്കുന്ന വെള്ളത്തിലേക്ക് മൂക്കില്‍ നിന്നും ചോര ഉറ്റി വീണു .... അന്നെന്‍റെ ചോര ഞാന്‍ കുടിച്ചോ എന്ന് ചോദിച്ചാല്‍ ....കുടിച്ചു കാണും ......ജീപ്പ് നേരെ കുറ്റ്യാടി യിലേക്ക് വിട്ടു
തുന്നുന്ന നൂലിന്‍റെ മദുഹൊക്കെ പറഞ്ഞു കൊണ്ടാണ് ആലി ഡോക്ടര്‍ എന്‍റെ മൂക്ക് തുന്നിക്കെട്ടിയത്
പക്ഷെ അന്നത്തെ ആ മൂക്ക് വെട്ട് കൊണ്ട് എനിക്കൊരു ഗുണം കിട്ടി പിന്നീട് പാസ്പോര്‍ട്ട് എടുക്കുമ്പോഴും മറ്റും എനിക്കെന്‍റെ കുപ്പായം കഴിച്ച് എന്‍റെ ശരീരത്തിലെ കാക്ക പുള്ളികള്‍ തിരയേണ്ടി വന്നിട്ടില്ല
പിന്നെ മൂനാഴ്ച കഴിഞ്ഞാണ് ഞാന്‍ സ്കൂളിലേക്ക് പോകുന്നത്
പോകാന്‍ ചെറിയൊരു നിരാശ എന്താണെന്ന് വെച്ചാല്‍ മൂക്ക് ഉണങ്ങിയിട്ടുണ്ടെങ്കിലും മൂക്കിന്‍റെ തുമ്പത്ത് ഒരു പൊറ്റ മുഴച്ചു നില്‍കുന്നുണ്ടായിരുന്നു ..... എങ്കിലും അമ്മാവന്‍ തന്ന ഷര്‍ട്ടും പെന്റും ഇടണം ..പുതിയ ഹിറോ പെന്നും ഫോറിന്‍ ജോമട്രി ബോക്സും എല്ലാം കുട്ടികളെ കാണിക്കണം ഇതൊക്കെ ഓര്‍ത്തപ്പോള്‍ പോകാന്‍ ഉത്സാഹം കൂടി ...പുതിയ ഷര്‍ട്ടും പെന്റും ഇട്ടപ്പോള്‍ എനിക്കൊരു മോഹം ഒന്ന് ഇന്‍ സൈഡ് ആക്കിയാലെന്താണെന്ന് ....അങ്ങനെ ആദ്യമായി ഇന്‍ ചെയ്ത വേഷത്തില്‍ ഞാന്‍ സ്കൂളിലേക്ക് പോയി
''ട്ടോ'' മാഷായിരുന്നു അന്ന് ഞങ്ങളുടെ ക്ലാസ് മാഷ് മൂപ്പര്‍ക്ക് ആ പേരിട്ടത് B B C യുടെ തലവനായ ഞാന്‍ തന്നെയായിരുന്നു ..ഈ ബി ബി സി എന്ന് പറഞ്ഞാല്‍ ബേക്ക് ബെഞ്ച് കമ്പനി ...
ഹിന്തിയായിരുന്നു മൂപ്പരുടെ സബ്ജക്റ്റ് എപ്പോഴും ക്ലാസില്‍ വന്നാല്‍ മൂപ്പര് അഞ്ച്പത്ത് വെടി പൊട്ടിക്കും 'ട്ടോ' 'ട്ടോ' 'ട്ടോ' 'ട്ടോ'
ഈ വെടി പൊട്ടുന്നതിന്അനുസരിച്ചു ഞങ്ങള്‍ എണീക്കുകയും ഇരിക്കുകയും ചെയ്യണം ...മൂപ്പര് 'ഉട്ടോ' 'ബൈട്ടോ' പറയുകയാണെങ്കിലും ആ 'ഉ' യും 'ബൈ' യും ശെരിക്കിങ്ങു കേള്‍ക്കാറില്ല ...വെറും 'ട്ടോ' 'ട്ടോ' മാത്രമേ കേള്‍ക്കൂ ...അങ്ങനെയാണ് മാഷിന് ആ പേര് വീണത് ..
എന്താണെന്നറിയില്ല അന്ന് ഞാന്‍ ക്ലാസില്‍ എത്തുമ്പോഴേക്കും ബെല്ലടിച്ചു പോയിരുന്നു ...അതുകൊണ്ട് തന്നെ ഞാന്‍ ക്ലാസ് റൂമിന്‍റെ പടിക്കല്‍ വന്നു നിന്നു...കുറച്ചു സമയത്തെ പണിഷ്മെന്റ് ന് ശേഷം മാഷെന്നെ ക്ലാസിലേക്ക് വിളിച്ചു .....
ഇതെന്തു പറ്റി ..? എന്തോന്നാ അവിടെ മുഴച്ചു നില്‍ക്കുന്നത് ? ക്ലാസിലേക്ക് കയറി ചെല്ലുന്ന എന്‍റെ മൂക്ക് നോക്കിയാണ് മാഷിത് ചോദിച്ചതെങ്കിലും തിരിഞ്ഞ് നോക്കിയ കുട്ടികള്‍ എല്ലാവരും നോക്കിയത് മറ്റൊരു മുഴയിലെക്കായിരുന്നു ....ആദ്യമായി ഇന്‍ ചെയ്തത് കൊണ്ട് രൂപാന്തരം പ്രാപിച്ച ആ മുഴയിലേക്ക് ....അതുകൊണ്ടാണ് ക്ലാസില്‍ കൂട്ട ചിരി പടര്‍ന്നതും ഞാനവരുടെ മുന്നില്‍ ചമ്മിപ്പോയതും ...................
ഇന്നിപ്പോള്‍ ഈ കഥ നിങ്ങളോട് പറഞ്ഞു ഞാന്‍ നിങ്ങളുടെ മുന്നിലും ചമ്മി ....
എന്ത് ചെയ്യാന്‍ ....ചമ്മി ച്ചമ്മി ചമ്മാനായി എന്‍റെ ജീവിതം പിന്നെയും ബാക്കി.....................................................
സരസമായി പറഞ്ഞു. അക്ഷരപ്പിസാസ് അല്പം കൂടുതലാണ്, ഠൊ..!!
ReplyDeleteഹ ഹ .. കൊള്ളാം സായ്‌വേ :)
ReplyDeleteപിന്നെ ഇമ്മാതിരി word verification പരിപാടി ഒക്കെ ഒന്നൊഴിവാക്കിയില്ലെങ്കിൽ മേലിൽ ഇന്നെക്കിട്ടൂലാ "ട്ടോ" കമന്റാൻ.. ങ്ങക്കത് മാണ്ടേങ്കിലും ;)
ReplyDelete